പാസ്‌വേഡ് സൗകര്യമുള്ളപ്പോള്‍ തരുമെന്ന്, പൈസ തരാനുണ്ടെന്നും പറഞ്ഞു: ഞാന്‍ നേരെ അയാളെ വിളിച്ചെന്ന് ജാസ്മിന്‍
ബിഗ് ബോസ് ഷോ കഴിഞ്ഞ പുറത്തിറങ്ങിയതോടെ താന്‍ കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാസ്മിന്‍ തുറന്ന് പറഞ്ഞിരുന്നു. തനിക്ക് ഒപ്പം നിന്നവർ തന്നെയാണ് തന്നെ മാനസികമായ ഏറെ തളർത്തിയതെന്നാണ് ജാസ്മിന്‍ അഭിപ്രായപ്പെടുന്നത്. താനുമായി വിവാഹം ആലോചിച്ചിരുന്ന വ്യക്തി, ഒരുപാട് വിശ്വസിച്ച സുഹൃത്തായിരുന്ന യൂട്യൂബർ അങ്ങനെയുള്ളവരാണ് തന്നെ ഏറ്റവും അധികം തളർത്തിയതെന്നും ജാസ്മിന്‍ പറയുന്നു.
ഈ പറയുന്ന രണ്ട് മൂന്ന് വ്യക്തിളെ വിശ്വസിച്ച് വീട്ടുകാരെ അടക്കം ഏല്‍പ്പിച്ചാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോകുന്നത്. വീട്ടിലേക്ക് വന്ന ഇവർ എന്റെ ലാപ്ടോപ്പില്‍ നിന്ന് വരെ പെന്‍ഡ്രൈവ് കുത്തി ഓരോന്ന് എടുക്കാന്‍ നോക്കി. പാസ്‌വേഡ് അറിയാത്തതുകൊണ്ട് ഇവർക്ക് എടുക്കാന്‍ കഴിഞ്ഞില്ല. ഉണ്ടായിരുന്നെങ്കില്‍ അവർ എടുക്കുമായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നു.

എന്താണ് ഇവർക്ക് വേണ്ടിയിരുന്നത്? എന്റെ യൂട്യൂബും ചാനലും ഇന്‍സ്റ്റഗ്രാമുമായിരുന്നോ? എന്റെ ഇന്‍സ്റ്റഗ്രാം ഇവർക്ക് കൊടുത്തിട്ടാണ് ഞാന്‍ പോയത്. ഇന്‍സ്റ്റഗ്രാം ഞാനുമായി റിലേഷനിലുള്ള വ്യക്തിക്കാണ് കൊടുത്തിരുന്നത്. പ്രൊഫൈലില്‍ പോസ്റ്റുകളൊന്നും വരാതായതോടെ അക്കൌണ്ട് തിരിച്ച് തരാന്‍ വീട്ടുകാർ ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാം പുള്ളിയുടെ കയ്യില്‍ നിന്ന് പോയെന്നായിരുന്നു പറഞ്ഞത്.
ഞാന്‍ ബിഗ് ബോസില്‍ നിന്നും തിരിച്ച് വന്നപ്പോള്‍ ഇന്‍സ്റ്റഗ്രാമും യൂട്യൂബ് ചാനലുമൊന്നും എന്റെ കയ്യിലിലില്ല, എല്ലാം ഇവർ പിടിച്ച് വെച്ചിരിക്കുകയായിരുന്നു. വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുന്നില്ല. ആ സമയത്ത് അവന്റെ ഒരു കൂട്ടുകാരിയെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ അവന് സൗകര്യം ഉള്ളപ്പോള്‍ തരുമെന്നായിരുന്നു പറഞ്ഞത്. അതിന്റെയൊക്കെ തെളിവ് എന്റെ കയ്യിലുണ്ടെന്നും ജാസ്മിന്‍ വ്യക്തമാക്കുന്നു.
എന്റെ ഉപജീവന മാർഗ്ഗങ്ങളാണ് അത്. അതുകൊണ്ട് തന്നെ ഞാന്‍ നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോയി. അപ്പോള്‍ എൻിക്ക് എല്ലാം തന്നും. പ്രൈവറ്റ് ചാറ്റുള്‍പ്പടെ പുറത്ത് വിടുന്നത് ക്രിമിനല്‍ കുറ്റമാണ്. എന്നിട്ടും പ്രതികരിക്കാതിരുന്നത്, ഒരു സമയത്ത് ഞാന്‍ അറിഞ്ഞോ അറിയാതെയോ പുള്ളിയോട് തെറ്റ് ചെയ്തു എന്നുള്ളതുകൊണ്ടാണ്. പിന്നെ എനിക്ക് ഒന്നും ഇവരെ ചെയ്യേണ്ടതില്ല. അവർ അർഹിക്കുന്നത് ദൈവം കൊടുക്കും.
പുറത്ത് വരുമ്പോള്‍ ഇവരെ വിളിക്കണം സംസാരിക്കണം എന്നൊക്കെയുണ്ടായിരുന്നു. ആദ്യമൊക്കെ കുറെ കാര്യങ്ങള്‍ ഞാന്‍ വിശ്വസിച്ചില്ല. ചിലതൊക്കെ കാണുമ്പോള്‍ അത്ഭുതമായിരുന്നു. ഒരു വീഡിയോയില്‍ കണ്ടത് ഇവള്‍ യൂസ് ചെയ്തു, എത്രോയോ പൈസയൊക്കെ താരാനുണ്ട് എന്നൊക്കെ പറയുന്നതയായിരുന്നു. ഞാന്‍ നേരെ പുള്ളിയെ വിളിച്ച് ചോദിച്ചു നിങ്ങള്‍ക്ക് എന്ത് പൈസയാണ് തരാനുള്ളതെന്ന്. ഒന്നും കൊടുക്കാനില്ല.
അദ്ദേഹത്തിനല്ല, ആർക്കും ഒരു പൈസയും കൊടുക്കാനില്ല. പിന്നെ പറയുന്നത് സാമ്പത്തികരമായി യൂസ് ചെയ്തു എന്നല്ല, മെന്റലി യൂസ് ചെയ്തെന്നാണ്. എന്താണ് മെന്റലി യൂസ്. റിലേഷന്‍ഷിപ്പിലായിരുന്നു എന്നത് ശരി. എന്നുവെച്ച് ഇങ്ങനെയാണോ കാണിക്കേണ്ടത്. തകർക്കാവുന്നതിന്റെ അങ്ങയേറ്റം ചെയ്ത് കഴിഞ്ഞിട്ടാണ് ഈ പറയുന്നത്.
എനിക്ക് വാങ്ങിക്കാനുള്ള കുറച്ച് സാധനങ്ങളുടെ ലിസ്റ്റ് പറയുന്ന പേഴ്സണല്‍ ചാറ്റും പുറത്ത് വിട്ടതിലുണ്ടായിരുന്നു. ഇത് കണ്ട ആളുകള്‍ എന്താണ് വിചാരിക്കുക. ഒരിടത്ത് കണ്ടു ഈ ചെറുക്കനാണ് എല്ലാം അവള്‍ക്ക് വാങ്ങിക്കൊടുത്തതെന്ന്. ബിഗ് ബോസിനെക്കുറിച്ച് നമുക്ക് വ്യക്തമായി അറിയില്ല.
അതുകൊണ്ട് തന്നെ എന്ത് വന്നാലും ഞാന്‍ തിരികെ വരുന്നത് വരെ സമാധാനപ്പെട്ടിരിക്കണമെന്ന് ഈ പുള്ളിയോടും വീട്ടുകാരോടും പറഞ്ഞിട്ടാണ് അങ്ങോട്ട് പോകുന്നത്. അവിടെ കണ്ടതൊന്നും ഞാന്‍ മുന്‍ കൂട്ടി പ്ലാന്‍ ചെയ്തതല്ല. എന്റെ വീട്ടുകാർക്കാണെങ്കിലും ഒരു പരിധി കഴിഞ്ഞപ്പോള്‍ പറ്റുന്നുണ്ടായിരുന്നില്ല, ഷോ കാണിക്കുന്നതും അങ്ങനെയായിരുന്നു. അതിനെയൊക്കെ എങ്ങനെ ഹാന്‍ഡ് ചെയ്യണമെന്ന് അവർക്ക് അറിയില്ലായിരുന്നുവെന്നും ജാസ്മിന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications