Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിംഗിൾ ആയി ജീവിക്കാൻ എനിക്ക് പറ്റില്ല; ആ റിലേഷന് അത്രയേ ആയുസുള്ളുവെന്ന് വിശ്വസിക്കണം'; ജാസ്മിൻ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് ബ്യൂട്ടി വ്ലോഗറായ ജാസ്മിൻ ജാഫർ. തുടക്കം മുതൽ തന്നെ കളം നിറഞ്ഞ് കളിക്കാൻ ജാസ്മിന് സാധിച്ചിട്ടുണ്ട്. തന്റെ നിലപാടുകൾ വ്യക്തമായി പറയാനും ആരോടും പോരടിച്ച് നിൽക്കാനും ജാസ്മിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഷോയുടെ ആദ്യ നാളുകളിൽ ആരാധക പിന്തുണ നേടിയെടുക്കാനും ജാസ്മിന് കഴിഞ്ഞു.

എന്നാൽ സഹമത്സരാർത്ഥിയായ ഗബ്രിയുമായി ചേർന്ന് ഗെയിം കളിക്കാൻ ആരംഭിച്ചതോടെ ജാസ്മിനെതിരെ വലിയ വിമർശനമാണ് പല കോണുകളിൽ നിന്നും ഉയർന്നത്. ഷോ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും സൗഹൃദം ഉണ്ടാക്കിയത് ലൗ ട്രാക്ക് പിടിച്ച് പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടാനാണെന്നാണ് ഒരു വിഭാഗം വിമർശനം ഉയർത്തിയത്.

jasminegabrisecens-171

ഈ ബന്ധം അകത്തും പുറത്തും വലിയ ചർച്ചയായി മാറിയതോടെ താൻ പുറത്ത് കമ്മിറ്റഡ് ആണെന്നായിരുന്നു ജാസ്മിൻ ഷോയിൽ വെച്ച് തന്നെ അതിവൈകാരികമായി പ്രതികരിച്ചത്. ഇതിനിടയിൽ ഷോയിൽ വൈൽഡ് കാർഡുകൾ എത്തിയപ്പോൾ ഗ്ബ്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ പുറത്ത് ഉയരുന്ന നെഗറ്റീവിനെ കുറിച്ച് ജാസ്മിനെ അറിയിച്ചിരുന്നു. ഇത് കേട്ട് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു അവർ. ഒടുവിൽ ഈ ബന്ധത്തെ സംബന്ധിച്ച് അവതാരകനായ മോഹൻലാൽ തന്നെ ജാസ്മിനോട് ചോദ്യമുയർത്തി.

ഇതോടെ തങ്ങൾക്ക് തമ്മിൽ ഇഷ്ടമുണ്ടെന്നും എന്നാൽ പ്രായോഗികമല്ലാത്തതിനാൽ ഈ ബന്ധം പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് ജാസ്മിൻ വിശദീകരിച്ചത്. അതേസമയം ജാസ്മിന്റെ ഈ വിശദീകരണം വന്നതിന് പിന്നാലെ ജാസ്മിന്‍റെ പ്രതിശ്രുത വരൻ അഫ്സൽ അമീർ ജാസ്മിനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി വ്യക്തമാക്കി രംഗത്തെത്തി. ജാസ്മിൻ-ഗബ്രി ബന്ധം തന്റെ ജീവിതം തന്നെ തകർത്തെന്നും ഇനിയും ഒരു ജോക്കറായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു അഫ്സൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

നേരത്തേ ജാസ്മിൻ മുന്ന എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. വിവാഹം ഉറപ്പിച്ചെങ്കിലും പിന്നീട് ഈ ബന്ധം ഇരുവരും വേർപിരിഞ്ഞു. തുടർന്നാണ് അഫ്സലും ജാസ്മിനും തമ്മിൽ പ്രണയത്തിലായത്. ബിഗ് ബോസിൽ വരുന്നതിന് ഏഴ് മാസം മുൻപ് ആണ് തങ്ങൾ പ്രണയത്തിലായതെന്ന് അഫ്സൽ വിശദീകരിച്ചിരുന്നു. അതേസമയം അഫ്സലുമായി ബന്ധം തകർന്നതോടെ ഇനി പുറത്തെത്തുന്ന ജാസ്മിൻ ഈ സാഹചര്യത്തെ എങ്ങനെ മറികടക്കുമെന്നാണ് ആരാധാകരുടെ ചോദ്യം. അതിനിടയിൽ ഇപ്പോഴിതാ ബ്രേക്കപ്പ് പോലൊരു സാഹചര്യത്തെ എങ്ങനെ മറികടക്കും എന്ന് ജാസ്മിൻ മുൻപ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വൈറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലെ ജാസ്മിന്‌റെ വാക്കുകൾ ഇങ്ങനെ

'ആര് പോയാലും നമ്മുടെ ജീവിതം മുന്നോട്ട് പോകും. പോകില്ലെന്നൊക്കെ നമ്മുടെ അപ്പോഴത്തെ ഇമോഷൻ കാരണം തോന്നുന്നതാണ്. ആ സമയത്ത് നമ്മൾ എന്തേലും കടുംകൈയ്യൊക്കെ ചെയ്താൽ ആർക്ക് പോയി? നമ്മുക്ക് പോയി, അവർ നന്നായി ജീവീക്കുന്നുണ്ടാകും. എനിക്ക് ബ്രേക്കപ്പ് സംഭവിച്ചപ്പോൾ എന്നെ സംബന്ധിച്ച് മുന്നോട്ട് പോകാൻ കുറെ കാര്യങ്ങളുണ്ട്. ഇതും പിടിച്ച് മുന്നോട്ട് പോകാൻ പറ്റില്ല. വീട്ടിലെ കാര്യങ്ങളടക്കം നോക്കണ്ടേ. ഇതും ആലോചിച്ച് കരഞ്ഞിരുന്നാൽ എനിക്കും എന്റെ വീട്ടുകാർക്കുമാണ് നഷ്ടം. എനിക്ക് പറയാൻ എളുപ്പമായിരിക്കും. നമ്മൾ സ്വയം വിചാരിക്കണം, ഇതിൽ നിന്നും പുറത്തുകടക്കണം. അത് പോയെന്നും ആ റിലേഷന് അത്രേ ആയുസ് ഉണ്ടായിരുന്നുള്ളൂവെന്നും നമ്മൾ വിശ്വസിക്കണം.

സോൾ മേറ്റിലൊന്നും എനിക്ക് വിശ്വാസമില്ല. സിംഗിൾ ആയി ജീവിക്കാൻ എനിക്ക് അറിയില്ല, ഇപ്പോൾ ഞാൻ പഠിച്ചു. പ്രേമിക്കാൻ വേണമെന്നല്ല, പക്ഷേ സപ്പോർട്ടിന് ആരെങ്കിലും വേണം. എല്ലാ കാര്യങ്ങളും ഉമ്മയോട് സംസാരിക്കുന്നയാളാണ് ഞാൻ. പണ്ടൊക്കെ സ്കൂളിൽ പോയി വീട്ടിൽ വന്നാൽ എല്ലാ കാര്യങ്ങളും പറയുമായിരുന്നു. അതുപോലെ ഒരു സുഹൃത്തെങ്കിലും വേണം. എന്ന് വെച്ച് എല്ലാം ഞാൻ സുഹൃത്തിന്റെയടുത്ത് പങ്കുവെയ്ക്കില്ല. അതുകൊണ്ട് എല്ലാ കാര്യങ്ങളും പറയാൻ, കരച്ചിൽ വന്നാൽ ഓടിപ്പോയി കരയാൻ, പൊട്ടത്തരങ്ങൾ പറയാനൊക്കെ ആളുകൾ വേണം',ജാസ്മിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+