Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ, തെളിവുണ്ട്'; ജാസ്മിൻ

ജാസ്മിൻ താനുമായി വിവാഹം ഉറപ്പിച്ചാണ് ബിഗ് ബോസ് ഹൗസിലേക്ക് പോയതെന്നായിരുന്നു അഫ്സൽ അമീർ പറഞ്ഞത്. ജാസ്മിന്റെ തന്നെ നിർബന്ധപ്രകാരമാണ് പോകുന്നതിന് മുൻപ് തന്നെ നിശ്ചയം നടത്തിയതെന്ന് അഫ്സൽ പറഞ്ഞിരുന്നു. എന്നാൽ താൻ പുറത്തൊരാൾക്ക് വാക്ക് കൊടുത്തുവെന്ന് മാത്രമായിരുന്നു ജാസ്മിൻ ഹൗസിൽ പലപ്പോഴും സംസാരിച്ചത്. ഇപ്പോഴിതാ വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.

അഫ്സലിൻറെ പേര് പറയാതെയാണ് ജാസ്മിൻ പ്രതികരിച്ചത്. തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ കൃത്യമായ തെളിവുണ്ടെന്നും പലതും താൻ പുറത്തുവിടാത്തതാണെന്നും ജാസ്മിൻ പറഞ്ഞു. പിആർ ഉണ്ടെന്നുള്ള വിമർശനങ്ങൾക്കും ജാസ്മിൻ മറുപടി നൽകുന്നുണ്ട്. തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ജാസ്മിൻ പറഞ്ഞ് ഇങ്ങനെ

jasmine-engagement-afsal

'എനിക്ക് പിആർ ഇല്ല. ഞാൻ തന്നെ അത്ഭുതപ്പെട്ട് നിൽക്കുകയാണ്.വൈൽഡ് കാർഡ് വന്നപ്പോൾ മനസിലാക്കിയതിൽ വെച്ച് പുറത്ത് എന്നെ കത്തിക്കാൻ പന്തം കൊളുത്തി കാത്തിരിക്കുകയാണ് ആളുകൾ എന്നായിരുന്നു തോന്നൽ എന്നാൽ പുറത്ത് വന്നപ്പോൾ തികച്ചും വ്യത്യസ്തമായിരുന്നു. എന്നെ ഇഷ്ടപ്പെടുന്ന അത്രത്തോളം ആളുകൾ വന്നു. അതിലൊക്കെ ഞാൻ സന്തോഷവതിയാണ്. ഹൗസിൽ പിആർ കൊടുത്ത ആളുകൾ ഉണ്ടാകും. പക്ഷെ ഞാൻ കൊടുത്തിട്ടില്ല.

ഹൗസിൽ പോകുമ്പോൾ എന്റെ കുടുംബത്തെ നോക്കാനും പുറത്തെ കാര്യങ്ങളൊക്കെ നോക്കാനും ഞാൻ കുറച്ച് ആളുകളെ ഏൽപ്പിച്ചായിരുന്നു പോയത്. വേറാർക്കും അഭിമുഖം കൊടുക്കരുത് കൊടുക്കുകയാണെങ്കിൽ ഒരാൾക്ക് മാത്രമേ കൊടുക്കാവൂ എന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ കാശിന് വേണ്ടി അവർ കുറെ കാര്യങ്ങളൊക്കെ ചെയ്തുവെന്ന് ഞാൻ പിന്നെയാണ് അറിയുന്നത്. അതിനുള്ളത് ദൈവം കൊടുത്തോളും. എന്നെ ചെയ്തതിന് തിരിച്ച് ചെയ്താൽ അവരും ഞാനും തമ്മിൽ വ്യത്യാസം ഇല്ലല്ലോ.

പറഞ്ഞു പരത്തിയതിന്റെ പലതിന്റേയും സത്യം കാലം തെളിയിക്കും. എന്റെ എൻഗേജ്മെന്റൊന്നും ഉള്ളതല്ല. എനിക്ക് തെറ്റ് പറ്റിയത് ഉണ്ട്. അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. എന്റെ മാതാപിതാക്കൾക്ക് എങ്ങനെ പെരുമാറണമെന്ന് അറിയില്ല. അവരെ മാനിപ്പുലേറ്റ് ചെയ്തു. പൈസക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. എല്ലാത്തിനും എന്റെ കൈയ്യിൽ തെളിവുണ്ട്. ഇതുവരെ നീയൊക്കെ കളിച്ചപ്പോൾ ഞാൻ അതിനുള്ളിലായിരുന്നുവെന്നും പുറത്ത് ഇല്ലായിരുന്നുവെന്നും നീയൊക്കെ ഓർക്കണം. ഇപ്പോ നീയൊക്കെ കളിക്കുമ്പോൾ ആലോചിക്കേണ്ടത് ഞാൻ ഇവിടെ ജീവനോടെ ഉണ്ട്. ഞാനും തെളിവ് കൊണ്ടുവരും. അതുകൊണ്ട് മക്കളെ ഞാൻ വിടുകയാണ്,ക്ഷമിക്കുകയാണ്. ദൈവം നോക്കിക്കോളും എന്ന് കരുതി ഞാൻ പോവുകയാണ്. എന്റെ ജീവിതവുമായി ഞാൻ മുന്നോട്ട് പോകുകയാണ്. എനിക്ക് പറ്റിയ തെറ്റ് ഞാൻ അംഗീകരിക്കുന്നു. തെറ്റ് പറ്റിപ്പോയി, തിരുത്താൻ ഞാൻ ശ്രമിക്കാം', ജാസ്മിൻ പറഞ്ഞു.

ചായയിൽ തുമ്മിയ കാര്യങ്ങളൊക്കെ ഞാൻ അംഗീകരിക്കുന്നു. എന്തായാലും ഗെയിമൊക്കെ കഴിഞ്ഞു. പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. എന്തായാലും ഷോയിൽ പോയപ്പോൾ പലതും മനസിലാക്കാൻ പറ്റി. ഒരു അപടകം സംഭവിച്ചാൽ ആരൊക്കെ നമ്മുടെ കൂടെ നിൽക്കും എന്ന് അറിയാൻ കഴിഞ്ഞു. പലതും ഇട്ട് ചാനലിന്റെ റീച്ച് കൂട്ടാൻ ശ്രമിക്കുന്നവർ ഉണ്ട്. എന്നാൽ ഇതൊക്കെ പടച്ച് വിടുമ്പോൾ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് മനസിലാക്കുക. അതും ഒരു മര്യാദയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+