Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്റോ കപ്പ് അടിച്ചാല്‍ സഹിക്കാന്‍ പറ്റില്ലെന്ന് ജാസ്മിന്‍: ബിഗ് ബോസിന് അർത്ഥമില്ലാതാകും, വന്‍ വിമർശനം

മറ്റ് സീസണുകളില്‍ നിന്നും വ്യത്യസ്തമായി ബിഗ് ബോസ് സീസണ്‍ 6 ല്‍ അറുപതിയഞ്ച് ദിവസം പിന്നിട്ടിട്ടും ഒരു 'രാജാവ്' ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ആരായിരിക്കും വിജയി എന്ന കാര്യം ആർക്കും പ്രവചിക്കാന്‍ സാധിക്കുന്നുമില്ല. എങ്കിലും ഏറ്റവും കൂടുതല്‍ വിജയ സാധ്യത കാണുന്നത് ജിന്റോയ്ക്കാണ്. ബിഗ് ബോസിന് അകത്ത് വലിയ പിന്തുണ ലഭിക്കുന്നില്ലെങ്കിലും പുറത്ത് വലിയൊരു വിഭാഗം പ്രേക്ഷകർ ജിന്റോയ്ക്കൊപ്പമാണ്.

വീട്ടുകാർ ബിഗ് ബോസിന് അകത്തേക്ക് വന്ന് തുടങ്ങിയപ്പോള്‍ മുതല്‍ പുറത്ത് ജിന്റോയ്ക്കുള്ള പിന്തുണയെക്കുറിച്ച് ഒരു ഏകദേശ ധാരണ മത്സരാർത്ഥികള്‍ക്കും ലഭിച്ച് കഴിഞ്ഞു. ആരുടെ വീട്ടുകാരാണ് വരുന്നതെങ്കിലും എല്ലാവരും ജിന്റോയെ വളരെ കാര്യമായിട്ട് തന്നെയാണ് പരിഗണിക്കുന്നതും സംസാരിക്കുന്നതും.

jinto-jasmine

ജിന്റോയുടെ ഈ പിന്തുണ അറിഞ്ഞതിന് ശേഷം ഇന്നലെ ബിഗ് ബോസ് വീട്ടില്‍ ജാസ്മിനും അർജുനും തമ്മില്‍ നടന്ന ഒരു സംസാരമാണ് ഇപ്പോള്‍ വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു ജാസ്മിനും അർജുനും തമ്മിലുള്ള സംസാരം. എവിക്ഷന്‍ വിഷയത്തിലാണ് സംസാരം തുടരങ്ങുന്നത്. 'നേരത്തെയൊക്കെ എവിക്ഷന്‍ ഡേയോട് അടുക്കുമ്പോള്‍ എനിക്ക് വലിയ ടെന്‍ഷനായിരുന്നു. ഞാനാണോ പോകുന്നത് എന്ന് അലോച്ചിക്കും. ഇപ്പോള്‍ എനിക്ക് അങ്ങനെ തോന്നുന്നില്ല' എന്നായിരുന്നു ജാസ്മിന്റെ വാക്കുകള്‍.

'നിക്കാന്‍ പറ്റുന്ന അത്ര ദിവസം നില്‍ക്കുക. അതിന് വേണ്ടി എഫേർട്ട് ഇടുക. ജനങ്ങള്‍ക്ക് പറ്റിയില്ലെങ്കില്‍ അവർ പുറത്താക്കും. അവരെ പറ്റിച്ച് ഇവിടെ നില്‍ക്കാന്‍ പറ്റില്ല. അത്രയേ ഉള്ളു' എന്ന് അർജുനും മറുപടി നല്‍കുന്നു. ഇതിന് ശേഷമായിരുന്നു ജിന്റോ കപ്പ് അടിക്കുന്നതിനെക്കുറിച്ച് ജാസ്മിന്‍ സംസാരിക്കുന്നത്. 'എന്റെ പൊന്നേ.. ജിന്റോ ജയിച്ചാല്‍ എനിക്ക് സഹിക്കില്ല, ബിഗ് ബോസിന് അർത്ഥമില്ലാതായി പോകും' എന്നായിരുന്നു ജാസ്മിന്റെ വാക്കുകള്‍.

ഈ സംസാരം സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ജാസ്മിന് ജിന്റോയോട് അസൂസയയാണ് എന്ന തരത്തിലൊക്കെയാണ് ആളുകള്‍ ഇതിനെ കാണുന്നത്. അതോടൊപ്പം തന്നെ ജിന്റോയെ വലിയ തോതില്‍ പ്രേക്ഷകർ പിന്തുണയ്ക്കുകയും ചെയ്യുന്നു. വലിയ വലിയ ഡയലോഗുകളടിച്ച് എതിരാളിയെ നിലം പരിശാക്കുന്ന മാസ് മസാല ബിഗ് ബോസ് രാജാവ് ഒന്നുമല്ലെങ്കിലും ജിൻ്റോ എന്ന മത്സരാർത്ഥിയെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണെന്നാണാണ് അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ ചൂണ്ടിക്കാണിക്കുന്നത്.

'കൂട്ടം കൂടി വന്ന് ചവിട്ടി മെതിച്ചാലും ഒരൽപം പോലും തകരാതെ അവരോട് എതിർത്ത് നിൽക്കുന്ന ജിൻ്റോ ചേട്ടനെ ഈ സീസണിലുടനീളം നമുക്ക് കാണാൻ സാധിക്കും. തന്നെ പലവട്ടം ദ്രോഹിച്ചവരെ ഇദ്ധേഹം മറക്കാതെ പത്തിക്ക് നോക്കി പ്രഹരമേൽപിച്ച് കൈകാര്യം ചെയ്യുന്ന വേറൊരു രീതിയും കൂടിയുണ്ട്. അത് റെസ്മിനും ഗബ്രി ജാസ്മിൻ കോംപോകൾക്കും ശരിക്ക് മനസിലായിട്ടുള്ളതാണ്.

അത് ചിലപ്പോൾ വീക്കൻ്റ് എപ്പിസോഡിലായിരിക്കാം. അല്ലെങ്കിൽ വേറെന്തെങ്കിലും കാരണം കൊണ്ട് എതിരാളി മാനസികമായി തകർന്നിരിക്കുമ്പോഴായിരിക്കാം. നോറക്കും നന്ദനക്കും ഈ അടുത്ത കാലത്ത് വീക്കൻ്റ് എപ്പിസോഡിൽ ഈ കാര്യങ്ങൾ ഏകദേശം മനസിലായതുമാണ്. ഗെയ്മുകൾ പല വിധം എന്ന് പറയുന്നത് പോലെ പക അത് വീട്ടാനുള്ളതാണ്. അത് എവിടെ വെച്ച് എങ്ങനെ എന്നൊന്നും ഈ എക്സ്ട്രാ ഓഡിനറി രാജാവിനെ ആരും പഠിപ്പിച്ച് കൊടുക്കേണ്ടതില്ല'- ജിന്റോ ആരാധകന്‍ അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+