'എന്നോട് പ്രതികാരം ചെയ്യാനാണ് അവനത് ചെയ്തത്, ആ പയ്യന് എന്നെ ഇഷ്ടമായിരുന്നത്രേ'; തുറന്ന് പറഞ്ഞ് ജാസ്മിൻ
കൊച്ചി: താൻ വളരെ ഏറെ വിശ്വസിച്ചവരാണ് തന്നെ ചതിച്ചതെന്ന് ബിഗ് ബോസിന് ശേഷം ജാസ്മിൻ ജാഫർ തുറന്നടിച്ചിരുന്നു. ഉറ്റസുഹൃത്തുക്കൾ എന്ന് കണ്ട് തന്റെ കുടുംബത്തെ പോലും ഏൽപ്പിച്ച് പോയവരാണ് തന്നെ തിരിഞ്ഞ് കൊത്തിയതെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്. താരം ഏറ്റവും കൂടുതൽ വിമർശനം ഉയർത്തിയത് ഒരു യുട്യൂബ് വ്ലോഗർക്കെതിരെയായിരുന്നു. താൻ സഹോദരനെ പോലെയാണ് ഇയാളെ കണ്ടിരുന്നതെന്നാണ് ജാസ്മിൻ പറഞ്ഞത്.
ബിഗ് ബോസ് തുടങ്ങി ആദ്യ നാളുകളിൽ ജാസ്മിന്റെ മാതാപിതാക്കളുടെ അഭിമുഖം തന്റെ ചാനലിലൂടെ ഈ വ്ലോഗർ പങ്കിട്ടിരുന്നു. എന്നാൽ പിന്നീട് ജാസ്മിനെ അതിരൂക്ഷമായി വിമർശിക്കുന്ന വീഡിയോകളായിരുന്നു ഇയാളുടെ ചാനലിൽ പങ്കിട്ടത്. മാത്രമല്ല ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന അഫ്സൽ അമീർ എന്ന യുവാവും ഈ ചാനലിലൂടെ പ്രതികരിച്ചിരുന്നു. തന്നോടുള്ള പ്രതികാരമായിട്ടാണ് ഇയാൾ ഇത്തരത്തിൽ തനിക്കെതിരെ തിരിഞ്ഞതെന്ന് പറയുകയാണ് ഇപ്പോൾ ജാസ്മിൻ.

'അവനെ വിശ്വസിച്ച് എല്ലാ കാര്യങ്ങളും ഏൽപ്പിച്ചാണ് ഞാൻ പോയത്. എന്റെ സഹോദരനെ പോലെയാണ് ഞാൻ അവനെ കണ്ടത്. എന്റെ വീട്ടിൽ വന്ന് ലാപ്ടോപ് തുറന്ന് എല്ലാം എടുക്കാനുള്ള സ്വാതന്ത്ര്യം പോലും അവനുണ്ടായിരുന്നു. ആ വ്യക്തിയാണ് തന്നോട് ഇത്രയൊക്കെ കാണിച്ചത്', ജാസ്മിൻ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വിവിയുടെ പേരെടുത്ത് പറയാതെയാണ് വിമർശനം. ജാസ്മിന്റെ വാക്കുകളിലേക്ക്
'ഈ ജീവിതത്തിൽ ഞാൻ ഇത്രയും വെറുത്തൊരു മനുഷ്യനില്ല. ഞാൻ അത്രയും വിശ്വസിച്ചൊരാളാണ്. എന്റെ ഒരു സഹോദരനെ പോലെയാണ് ഞാൻ കണ്ടത്. ഇവൻ ആദ്യം എന്നെ പിന്തുണച്ചതിന് കാരണം ഞാൻ ഏൽപ്പിച്ചത് പോയതാണല്ലോ. പെട്ടെന്ന് എതിർത്താൽ വലിയ നെഗറ്റീവ് ആയേക്കുമെല്ലോ. ഞാൻ അയാളെ ഒരു തലത്തിലും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല.
ഈ പയ്യൻ പലരോടും പറഞ്ഞതായി ഞാൻ അറിഞ്ഞത് ഞാൻ അവനോട് ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ്സിന് താത്പര്യം ഉണ്ടോയെന്ന് ചോദിച്ചിരുന്നുവെന്നാണ്. അവന് എന്നോട് ഒരു ഇഷ്ടമുണ്ടായിരുന്നുവെന്ന് മറ്റ് ചിലരോട് പറഞ്ഞതായും ഞാൻ അറിഞ്ഞു. ജാസ്മിനെ വളക്കണമെന്ന് അവൻ പറഞ്ഞിരുന്നത്രേ. ഞാൻ മുൻപെന്നോ അവനോട് പറഞ്ഞിരുന്ന് പോലും നിനക്ക് ഇത്രയും കുറവ് ഫോളോവേഴ്സ് മാത്രമേ ഉള്ളോവെന്ന്.അങ്ങനെ ഞാൻ പരിഹസിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇതൊക്കെ കൊണ്ട് പ്രതികാരം ചെയ്യണമെന്ന രീതിയിൽ രണ്ട് മൂന്ന് യൂട്യൂബേഴ്സിനോടും കൊറച്ച് ബ്ലോഗേഴ്സിനോടും പറഞ്ഞാതി ബിഗ് ബോസിന് പുറത്തിറങ്ങിയപ്പോൾ എനിക്ക് അറിയാൻ കഴിഞ്ഞു. ഞാൻ ജനിച്ച വർഷം മുതലുള്ള എന്റെ കാര്യം ചികഞ്ഞ് തപ്പി പിടിച്ചുവന്ന ആളുകൾ ഉണ്ട്. അത്രയും ജീവചരിത്രം എടുത്ത് കൊണ്ടുവന്ന് ഉള്ളതും ഇല്ലാത്തതും പറഞ്ഞുണ്ടാക്കിയ ആളുകൾ ഉണ്ട്. പുള്ളിക്ക് എന്നോട് എന്താണ് പ്രശ്നമെന്ന് അറിയില്ല', താരം വ്യക്തമാക്കി.
ബിഗ് ബോസ് ജീവിതം എന്നെ പഠിപ്പിച്ചത് പോലെ എന്റെ ജീവിതം പോലും പഠിപ്പിച്ചിട്ടില്ലെന്നും താരം പറഞ്ഞു. സൈബർ ആക്രമണങ്ങൾ ഞാൻ അല്ല, എന്റെ കുടുംബമാണ് കൂടുതൽ നേരിട്ടത്. സൈബർ ബുള്ളിയിങ്ങിനെയൊക്കെ നേരിടാൻ ഇപ്പോൾ ഞാൻ പഠിച്ചിരിക്കുകയാണ്. എന്റെ കുടുംബം എങ്ങനെയാണ് അതിനെ നേരിട്ടതെന്നാണ് തന്നെ അത്ഭുതപ്പെടുത്തുന്നതെന്നും ജാസ്മിൻ പറഞ്ഞു.












Click it and Unblock the Notifications