ജിന്റോയോട് തട്ടിക്കയറി ജാസ്മിൻ; വഴക്ക്, കാരണമായത് അർജുന്റെയും ശ്രീതുവിന്റെയും ആ പ്രവൃത്തി
ബിഗ് ബോസ് മലയാളം സീസൺ 6 ഏതാണ്ട് അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ആരാവും കപ്പ് നേടുക എന്ന് അറിയാൻ ഇനി മൂന്ന് ആഴ്ച മാത്രം. ടിക്കറ്റ് ടു ഫിനാലെ ആണ് ഇപ്പോൾ നടക്കുന്നത്. ഋഷിക്കും ജാസ്മിനും ഓരോ ബോണസ് പോയന്റ് ലഭിച്ചിട്ടുണ്ട്. ഗ്രൂപ്പ് കളിയൊക്കെ മാറി ഇപ്പോൾ സ്വന്തം ഗെയിമിൽ മത്സരാർത്ഥികൾ ശ്രദ്ധിച്ച് തുടങ്ങി. മത്സരം അവസാന ഘട്ടത്തിലേക്ക് എത്തിയെങ്കിലും തർക്കങ്ങൾക്ക് കുറവില്ല. ജാസ്മിനും ജിന്റോയും തമ്മിൽ രാവിലെ തന്നെ വഴക്ക് നടന്നു. ഭക്ഷണം ചൂടാക്കത്തതിന്റെ പേരിലാണ് വഴക്ക്.
ജിന്റോയോട് ഭക്ഷണം ചൂടാക്കിയോ എന്നാണ് ജാസ്മിൻ ചോദിക്കുന്നത്. അർജുനും ശ്രീതുവും ചൂടാക്കി എന്ന് ജിന്റോ പറയുന്നു. അർജുനും ശ്രീതുവും ചൂടാക്കി എന്ന് നിങ്ങളോട് പറഞ്ഞോ എന്ന് ചോദിക്കുമ്പോൾ ഞാൻ കണ്ടതല്ലേ എന്ന് ജിന്റോ പറയുന്നു. അവരാണോ കിച്ചൺ ടീമെന്ന് ജാസ്മിൻ ചോദിക്കുന്നു, അല്ല ഞങ്ങളാണെന്നാണ് ജിന്റോ പറയുന്നത്. അവർ ചൂടാക്കിയാൽ പിന്നെ ഞങ്ങൾ വന്ന് ചൂടാക്കണോ എന്നും ജിന്റോ ചോദിക്കുന്നു.

അർജുനും ശ്രീതുവും കറി ഉൾപ്പെടെ എല്ലാം ചൂടാക്കുന്നത് കണ്ടോ എന്നും ജാസ്മിൻ ചോദിക്കുന്നു. അതൊന്ന് ചൂടാണോ എന്ന് തൊട്ടുനോക്കാനും ജിന്റോയ് പറയുന്നു. ഇതിന് പിന്നാലെ ചായ ആരാണ് ഇട്ടതെന്നാണ് ജാസ്മിൻ ചോദിക്കുന്നത്. ചായ അവരാണ് ഇട്ടതെന്നും പറയുന്നു. ഇതോടെ നിങ്ങൾ ആരാ എന്ന് ജാസ്മിൻ ചോദിക്കുമ്പോൾ ഞാൻ ജിന്റോ ആണെന്നാണ് ജിന്റോ പറയുന്നത്.
നിങ്ങൾ ജിന്റോ ആണെന്നനും ഞാൻ ജാസ്മിൻ ആണെന്നും ഇത് ബിഗ് ബോസ് ആണെന്നും എനിക്കറിയാം, നിങ്ങളാണോ കിച്ചൺ ടീം എന്നാണ് ചോദിച്ചത് എന്നാണ് ജാസ്മിൻ പറയുന്നത്. നിങ്ങളുടെ സൗകര്യത്തിന് ചെയ്യാനല്ല ബ്രോ ഞങ്ങളെന്നും ജാസ്മിൻ പറയുന്നു. നിലവിൽ ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശക്തരായ രണ്ട് മത്സരാർത്ഥികളാണ് ജിന്റോയും ജാസ്മിനും. ഈ രണ്ട് പേരും ടോപ്പ് 5 ൽ ഉണ്ടാവുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. ജാസ്മിന് ഒരുപാട് വിമർശകരുണ്ട്. ഗബ്രി- ജാസ്മിൻ കോമ്പോ കാരണം ആണ് ജാസ്മിന് വിമർശനങ്ങൾ കേൾക്കേണ്ടി വന്നത്.
അതേ സമയം, ജിന്റോയ്ക്ക് പുറത്ത് ധാരാളം ഫാൻസ് ഉണ്ട്. ബിഗ് ബോസിൽ നിന്ന് പുറത്തായ ജാസ്മിൻ ജിന്റോയെക്കുറിച്ചുള്ള ചോദ്യത്തിന് ജിന്റപ്പൻ പൊളിയാണെന്നാണ് പറഞ്ഞത്. ജിന്റപ്പൻ എന്താണെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ജിന്റപ്പൻ എന്തൊക്കെയോ കാണിക്കും പക്ഷേ എനിക്ക് ജിന്റപ്പനെ ഇഷ്ടമാണ്. ക്വാളിറ്റി ഇല്ലാത്ത മനുഷ്യനോട് നമുക്ക് ഇഷ്ടം തോന്നില്ലല്ലോ. ജിന്റപ്പൻ എന്തൊക്കെ എന്ത് ചെയ്ത് കഴിഞ്ഞാലും ജിൻപ്പന്റെ അടുത്ത് ആ ദേഷ്യം തോന്നിയിട്ടില്ല. ഞാൻ ഏറ്റവും കൂടുതൽ പിണങ്ങിയിട്ടുണ്ടാവുക ജിന്റപ്പന്റെ അടുത്തായിരിക്കും വീണ്ടും ഇണങ്ങും. എന്താണെന്ന് അറിയില്ല, എന്നായിരുന്നു അൻസിബ പറഞ്ഞത്.
അതേ സമയം കഴിഞ്ഞ ദിവസം ഈ സീസണിലെ അവസാന നോമിനേഷൻ നടന്നിരിക്കുകയാണ്. അടുത്ത ആഴ്ച മുതൽ എല്ലാവരും നോമിനേഷനിൽ വരും. ഇത്തവണ പത്തിൽ മൂന്ന് പേരാണ് സേവ് ആയത്. അർജുൻ, ജിന്റോ, സിജോ എന്നിവരാണ് നോമിനേഷനിൽ നിന്ന് സേവ് ആയത്.












Click it and Unblock the Notifications