Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്റെ പുതിയ വീഡിയോ..വിമർശിക്കുന്നവരുടെ വായടപ്പിച്ച് താരം; 'കാപ്ഷൻ കൊള്ളാം'

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട താരം ആരെന്ന് ചോദിച്ചാൽ ഒറ്റപ്പേരെയുള്ളൂ, ജാസ്മിൻ ജാഫർ. തുടക്കം മുതൽ ഒടുക്കം വരെ വലിയ നെഗറ്റീവായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. സീസണിന്റെ തുടക്കത്തിൽ വലിയ സ്വീകാര്യതയായിരുന്നു ജാസ്മിന് ലഭിച്ചത്. എന്നാൽ ഗബ്രിയുമായി കോമ്പോ ചേർന്ന് കളിച്ചത് താരത്തിന് തിരിച്ചടിയായി.

തങ്ങൾ സുഹൃത്തുക്കളാണെന്നായിരുന്നു ജാസ്മിനും ഗബ്രിയും ഷോയിൽ പറഞ്ഞിരുന്നത്. എന്നാൽ ലൗ ട്രാക്ക് പിടിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ഇരുവരുമെന്നായിരുന്നു വിമർശനം ഉയർന്നത്. ഗബ്രിയുമായുള്ള ജാസ്മിന്റെ കൂട്ടുകെട്ടിനെതിരെ താരത്തിന്റെ കുടുംബമടക്കം രംഗത്തെത്തിയിരുന്നു. ജാസ്മിനെ ബിഗ് ബോസിലേക്ക് വിളിച്ച് ഗബ്രിയുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കണമെന്ന് പിതാവ് സൂചന നൽകി. എന്നാൽ അതുകൊണ്ടൊന്നും പിൻമാറാൻ താരം തയ്യാറായില്ല.

jasmine-video

ഗബ്രി-ജാസ്മിൻ കോമ്പോ പുറത്തും അകത്തും വലിയ ചർച്ചയായതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അവതാരകനായ മോഹൻലാൽ ചോദിച്ചിരുന്നു. പ്രാക്ടിക്കൽ ആകാത്തതിനാൽ ഞങ്ങൾ പ്രണയം പിടിച്ചുവെച്ചിരിക്കുകയാണെന്നായിരുന്നു ഇരുവരും അന്ന് നൽകിയ വിശദീകരണം. അതേസമയം ഷോ പകുതിയായതോടെ ഗബ്രിയോടുള്ള തന്റെ ഉള്ളിലെ ഇഷ്ടം ജാസ്മിൻ തുറന്ന് സമ്മതിച്ചു. എന്നാൽ താൻ ജാസ്മിനെ അങ്ങനെ കാണുന്നില്ലെന്നായിരുന്നു ഗബ്രിയുടെ മറുപടി.

അതേസമയം പ്രണയം തുറന്ന് പറഞ്ഞതോടെ ജാസ്മിന്റെ നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങി. താരവുമായി വിവാഹം ഉറപ്പിച്ചിരുന്ന അഫ്സൽ അമീർ എന്ന യുവാവ് വിവാഹത്തിൽ നിന്നും പിൻമാറുകയായിരുന്നു. എന്തായാലും ഷോ കഴിഞ്ഞെങ്കിലും ഇതിൻറെയെല്ലാം പേരിൽ ജാസ്മിനെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങൾക്ക് യാതൊരു കുറവുമില്ല. കടുത്ത അധിക്ഷേപങ്ങളാണ് താരത്തിനെതിരെ പലരും നടത്തുന്നത്.

എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് ഇപ്പോൾ തന്റെ പുതിയ വീഡിയോയിലൂടെ മറുപടി നൽകുകയാണ് ജാസ്മിൻ. ഡിവൈഎഫ്ഐ കരുവാളൂർ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാസ്മിനെ ആദരിച്ച വീഡിയോ ആണ് താരം പങ്കിട്ടത്. 'ഒരേ കാറ്റeCd നമ്മുടെയെല്ലാം മേൽ വീശുന്നത്; ദുരന്തത്തിൻ്റെയും അവസരത്തിൻ്റെയും മാറ്റത്തിൻ്റെയും കാറ്റ്. അതിനാൽ, കാറ്റിൻ്റെ വീശലല്ല, മറിച്ച് അതിനെ എങ്ങനെ നേരിടണമെന്നതാണ് നമ്മുടെ ജീവിതത്തിൻ്റെ ദിശ നിർണ്ണയിക്കുന്നത്', എന്നാണ് വീഡിയോയ്ക്ക് ജാസ്മിൻ നൽകിയ കാപ്ഷൻ.

അതേസമയം പുതിയ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ജാസ്മിനെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയത്. നിന്നെ തളർത്താൻ ശ്രമിച്ചവരുടെ മുന്നിൽ ഉയർന്നു കാണിച്ചു കൊടുക്ക്, കൊല്ലത്തിന്റെ അഭിമാനമാണ് ജാസ്മിൻ, ജാസ്മിനെ കാണുന്നത് തന്നെ പോസറ്റീവ് വൈബ് ആണ് എന്നിങ്ങനെ പോകുന്നു അനുകൂലിച്ചുള്ള കമന്റുകൾ.

എന്നാൽ എന്ത് ചെയ്തിട്ടാണ് ഡിവൈഎഫ്ഐ ജാസ്മിനെ ആദരിച്ചതെന്നാണ് ചിലരുടെ ചോദ്യം. ബിഗ് ബോസിൽ പോയി ജാസ്മിൻ എന്ത് സന്ദേശമാണ് നൽകിയതെന്നും കാമുകൻമാരെ ഇടയ്ക്കിടെ മാറ്റുന്നതാണോ വലിയ കാര്യം എന്നുമൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്. അതിനിടെ പരിപാടിയ്ക്കിടെ ജാസ്മിൻ കാലിൻമേൽ കാല് കയറ്റി വെച്ചിരുന്നതും ചിലരെ ചൊടിപ്പിച്ചിട്ടുണ്ട്. 'പ്രായം കൂടിയ ആൾക്കാരുടെ മുന്നിൽ കാലും പൊക്കി ഇരിക്കുന്നത് അഹങ്കാരത്തിന്റെ ലക്ഷണം ആണ്.ഞാൻ എന്തോ വലിയ സംഭവമാണെന്ന തോന്നലാണ്', എന്നാണ് ഇക്കൂട്ടരുടെ ഉപദേശം. അതേസമയം ഇത്തരം കമന്റുകളോടൊന്നും ജാസ്മിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+