ജാസ്മിന്‍ ആദ്യം ക്ഷമ ചോദിക്കേണ്ടത് അഫ്സലിനോടല്ലേ: അതിന് മാത്രം തെറ്റ് അവള്‍ ചെയ്തോയെന്ന് മറുചോദ്യം
ജാസ്മിനും ഗബ്രിയും തമ്മിലുള്ള ബന്ധം എന്ത് എന്നതാണ് ബിഗ് ബോസ് പ്രേക്ഷകർ ഇന്ന് ചോദിച്ചുകൊണ്ടിരിക്കുന്ന പ്രധാന ചോദ്യം. ഇക്കാര്യത്തില്‍ ഇരുവർക്കും തന്നെ ഇതുവരെ വ്യക്ത വരുത്താന്‍ സാധിച്ചിട്ടില്ല. രണ്ട് മത്സരാർത്ഥികളുടേയും പ്രകടനത്തേയും ഇത് ബാധിച്ചു. ജാസ്മിനുമായി വിവാഹം ഉറപ്പിച്ച് വെച്ചിരുന്ന അഫ്സല്‍ ആ ബദ്ധത്തില്‍ നിന്നും പിന്മാറി എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം. ഈ വിഷയത്തില്‍ ജാസ്മിനേയും ഗബ്രിയേയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് വന്നിട്ടുണ്ട്.
ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള എല്ലാ നുറുങ്ങു വിദ്യകളും ജാസ്മിന്റെ കയ്യിൽ ഉണ്ടെന്നാണ് ജാസ്മിനെ എതിർക്കുന്ന ബെയ്സില്‍ അലക്സ് എന്ന ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ കുറിക്കുന്നത്. 'ലാലേട്ടൻ എപ്പിസോഡ് കഴിഞ്ഞ ശേഷം പല പോസ്റ്റുകളും കാണുന്നു ജാസ്മിൻ ഭയങ്കര ലോയൽ ആണ് ഇത്രേം നടന്നിട്ടും പുറത്ത് ഇത്രേം നെഗറ്റീവ് എന്നറിഞ്ഞിട്ടും അവൾ ഗബ്രിയേ തള്ളിപ്പറഞ്ഞില്ലല്ലോ ഗെയിം ആണെങ്കിൽ അവനെ തള്ളിപ്പറയേണ്ടതല്ലേ എന്നൊക്കെ. ഈ പറയുന്നവർ ആദ്യം മനസിലാക്കണം ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള എല്ലാ നുറുങ്ങു വിദ്യകളും ജാസ്മിന്റെ കയ്യിൽ ഉണ്ട്.' അദ്ദേഹം കുറിക്കുന്നു.

ജാസ്മിന് പുറത്തൊരാൾ ഉണ്ട് എന്നത് ജാസ്മിൻ തന്നെ ഷോയിൽ സമ്മതിച്ച കാര്യമാണല്ലോ. ജാസ്മിൻ ഫാൻസ് പറയുന്ന പോലെ ജാസ്മിൻ ലോയൽ ആണെങ്കിൽ ഇങ്ങനെ ഒരു ഷോയിൽ മറ്റൊരാളോട് പ്രണയ തുല്യമായ അടുപ്പം തോന്നി പോയതിൽ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞു ആദ്യം അയാളോടല്ലേ അപ്പോളജി നടത്തേണ്ടത് അതൊന്നും കണ്ടില്ലല്ലോ. അയാളോടില്ലാത്ത കൂർ എങ്ങനെയാണു ഗബ്രിയോട് കാണിക്കുന്നു എന്ന് പറയാൻ സാധിക്കുന്നത്.
അവിടെയാണ് ജാസ്മിൻ നിങ്ങടെയൊക്കെ കണ്ണിൽ പൊടി ഇട്ട് നിങ്ങളെ വിഡ്ഢികളാക്കുന്നത്. അവൾക്കറിയാം ഈ ഷോ പബ്ലിക് കാണുന്നതാണെന്നും ഇവിടെ ഇപ്പോ ഫേക്ക് ലോയൽറ്റി കാണിച്ചു നിൽക്കണമെന്നും. അതെ അവൾ ചെയ്യുന്നുള്ളുവെന്നും വിമർശകന്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ജാസ്മിൻ ഗബ്രി കോമ്പോ വളരെ അധികം ചർച്ച ചെയുന്ന ഈ സാഹചര്യത്തിൽ ഒന്ന് ചോദിച്ചോട്ടെ അവർ അവിടെ ചെയ്ത പൊറുക്കുവാൻ പറ്റാത്തതായ എന്ത് തെറ്റാണ് ഉള്ളതെന്നാണ് മറ്റൊരു പ്രേക്ഷകന്‍ കുറിപ്പിലൂടെ ചോദിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
സ്ഥിരമായി എല്ലാ സീസണും കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രേഷകൻ എന്നനിലയിൽ മാത്രം ആണിത് ഞാൻ ഇവിടെ എഴുതുന്നത്. ബിഗ്ഗ്‌ബോസ് എന്നൊരു കേരളത്തിൽ മാത്രം ആരംഭിച്ച ഒന്നല്ല. മറ്റു പലഭാഷങ്ങളിലും മറ്റു പല രാജ്യങ്ങളിലും വളരെ വിജയകരമായി പൊക്കൊണ്ടിരിക്കുന്ന ഒരു ഷോ ആണ്. മലയാളികളുടെ പൊതു ബോധത്തിനുകളങ്കം വരുത്തുന്ന ഒന്നും തന്നെ ഇതിൽ ഇല്ല എന്ന് നിസംശയം പറയാൻ സാധിക്കും.
ഇന്നിറങ്ങുന്ന പല സിനിമകളും വെബ്സീരിയസുകളും അവതരിപ്പിക്കുന്ന പ്രമേങ്ങൾ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികൾക്ക് എന്ത് കൊണ്ടാണ് യാഥാർഥ്യജീവിതത്തെ പ്രതിപാദിക്കുന്ന ഈ ഷോ മോശമാകുന്നത് എന്ന് മനസിലാക്കാൻ പറ്റുന്നില്ല. ഇനി കാര്യത്തിലേക്കു വരാം. ജാസ്മിൻ ഗബ്രി കോമ്പോ വളരെ അധികം ചർച്ച ചെയുന്ന ഈ സാഹചര്യത്തിൽ ഒന്ന് ചോദിച്ചോട്ടെ അവർ അവിടെ ചെയ്ത പൊറുക്കുവാൻ പറ്റാത്തതായ എന്ത് തെറ്റാണ് ഉള്ളത്.
പ്രണയം ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാവുന്ന ഒരു വികാരമാണെന്നിരിക്കെ അതിലുപരിയായി ഒരു സ്ത്രീയും പുരുഷനും അടുത്തിരുന്നാലോ ഇടപഴകിയാലോ ഒന്നും സംഭവിക്കുകയില്ല എന്നവസ്തുത മനസിലാക്കാതെ അവരെ ഇങ്ങനെ തേജോവധം ചെയുന്നതിനോട് ഒരിക്കലും യോജിക്കാൻ സാധിക്കുന്നില്ല.
പലപ്പോഴും ബിബി 6 ന്റെ ഓരോ വീഡിയോസിന്റെ കൂടെ വരുന്ന കമെന്റുകൾ കാണുമ്പോൾ നമ്മുടെ കേരളം വർഷങ്ങൾ പുറകോട്ട് പൊയ്‌കൊണ്ടിരിക്കുന്നു എന്ന വളരെ വിഷമകരമായ സത്യം മനസിലാകുന്നു. ഒരു മനുഷ്യനെ ഇങ്ങനെ വ്യക്തി ഹത്യ നടത്തുവാൻ നമ്മൾ മലയാളികൾക്ക് മാത്രമേ സാധിക്കു എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു.
ഇതൊരു ഷോ ആണെന്നും അതിനപ്പുറം എല്ലാമത്സരത്തികൾക്കും ഒരു ജീവിതം ഉണ്ടെന്നും മനസിലാക്കാതെ എന്തൊക്കെയാണ് ഓരോ കമന്റിലൂടെ ആളുകൾ വിളിച്ചു കൂവുന്നത്. ചുരുളിയും പല മസാലപ്പടങ്ങളും വെബ്സീരിയസുകളും ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളികൾ എന്ത് കൊണ്ട് ഒരു റിയാലിറ്റി ഷോയെ ഇങ്ങനെ നോക്കിക്കാണുന്നു.
കുടുംബംമായി കാണുവാൻ സാധിക്കുന്നില്ല കുട്ടികൾ കാണുന്നു എന്നൊക്കെ പറയുന്നവരോട് ഒന്നേ പറയാനുള്ളു. ഏഷ്യാനെറ്റ് എന്നൊരു ചാനലും ബിഗ് ബോസ് എന്നൊരു ഷോ യും മാത്രമല്ല നമ്മുക്കുള്ളത്. കാണുന്നവർ കാണട്ടെ. വിമർശിക്കുന്നവർ വിമർശിക്കട്ടെ, പക്ഷെ ഇത്രയും മോശമായി ആരുടേയും വ്യക്തിജീവിതത്തിൽ തലയിടാതെ ഇരിക്കുവാൻ ശ്രദ്ധിക്കുക. അവരവർക്കു ഇഷ്ടമുള്ള പോലെ അവരവരുടെ ജീവിതം ജീവിച്ചു തീർക്കട്ടെ.












Click it and Unblock the Notifications