Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിന് മേൽ അവസാന ആണിയും അടിച്ച് ഗബ്രി, ഒരിക്കലും മായ്ക്കാൻ കഴിയാത്തവിധം ട്രോമയിലേക്ക് പോകും'

ബിഗ് ബോസിൽ തുടക്കം മുതൽ തന്നെ ചർച്ചയായി മാറിയവരാണ് ജാസ്മിനും ഗബ്രിയും. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ടിനെ ചൊല്ലി ഹൗസിനകത്തും പുറത്തുമെല്ലാം വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ എല്ലാ വിമർശനങ്ങളേയും തള്ളി ഒറ്റക്കെട്ടായിട്ടാണ് ഇതുവരേയും ഇരുവരും ഗെയിം കളിച്ചിരുന്നത്. അതിനിടയിൽ കഴിഞ്ഞ ദിവസം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ട് ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ വീണിരിക്കുകയാണ്.

ജാസ്മിൻ തന്റെ ഇഷ്ടം ഗബ്രിയെ അറിയിക്കുകയും അതിനോട് ഗബ്രി നടത്തിയ പ്രതികരണവുമാണ് സംഭവങ്ങളുടെ തുടക്കം. തനിക്ക് ജാസ്മിനെ ഇഷ്ടമാണെന്നും എന്നാൽ വിവാഹിത്തിലേക്ക് എത്താൻ സാധിക്കില്ലെന്നും ഗബ്രി വ്യക്തമാക്കുകയായിരുന്നു. ഇതോടെ തകർന്നിരിക്കുന്ന ജാസ്മിനയാണ് പ്രേക്ഷകർ കണ്ടത്. പിന്നാലെ അതിവൈകാരികമായി ഗബ്രി പ്രതികരിക്കുന്നതും അസ്വസ്ഥത പ്രകടപ്പിക്കുന്നതുമെല്ലാം എപ്പിസോഡിൽ കാണിച്ചിരുന്നു. അതേസമയം ഇരുവരുടേയും ഗെയിം പ്ലാനാണ് ഇതെന്നാണ് പ്രേക്ഷകരിൽ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇപ്പോഴത്തെ ഈ സംഭവങ്ങളിൽ ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായിരിക്കുന്നത് ജാസ്മിനാണെന്ന് ഒരു ആരാധകൻ പറയുന്നു. ഇത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. വായിക്കാം

jasmingabri-

ജാസ്മിനോടും റെസ്മിനോടും, കൂടെ, ഇത് കാണുന്ന പ്രേക്ഷകരോടും, ഒക്കെയായി ഗബ്രി അസന്നിഗ്ധമായി വ്യക്തമാക്കിയത്. ഇനി എത്ര ആളുകളുടെ മുന്നില്‍ വേണമെങ്കിലും ഞാന്‍ പറയാം എന്ന് പറഞ്ഞു കൊണ്ട്. - "എനിക്ക് കല്യാണം കഴിക്കാന്‍ താത്പര്യമില്ല. റിലേഷന്‍ഷിപ്പിനും താത്പര്യമില്ല. ഞാന്‍ എന്റെ വേറെ ഫിമെയില്‍ ഫ്രണ്ട്സിനോട് ചെയ്തത് മാത്രമേ ഞാന്‍ ജാസ്മിനോടും ചെയ്തിട്ടുള്ളൂ. എനിക്ക് റൊമാന്‍സ് വന്നിട്ടില്ല." (അവളോട് വളരെ വളരെ റൊമാന്റിക്കായി പെരുമാറിയതും പറ‍ഞ്ഞതും മറ്റും ഓര്‍ക്കണം.) ഇവര്‍ ഇതോടെ അങ്ങ് പാര്‍ട്ടായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. അപ്പോഴും ജീവിതകാലത്തില്‍ ഒരിക്കലും മായ്കക്കാന്‍ കഴിയാത്ത വിധം ട്രോമയില്‍ പോകുന്നത് ജാസ്മിന്‍ ആയിരിക്കും.

ഇത് പറഞ്ഞ് ഇറങ്ങിപ്പോയതിന് ശേഷം സ്ഥിരം ഇന്ത്യന്‍ ടോക്സിക് കമുകന്മാരുടെ ഇമോഷനല്‍ ‍ഡ്രാമ സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങി ഗബ്രി. ഒറ്റക്ക് ഇരിക്കുന്നു. അവനടുത്ത് വരുന്നവരോടെല്ലാം, ജാസ്മിന്‍ എതിര് നിന്നാല്‍ തോറ്റുപോകും എന്ന വിക്ടിം കാര്‍ഡ് എുടുക്കുന്നു. അവള്‍ കാണ്‍കെ ബിബിയോട് ക്യാമറയില്‍ സംസാരിക്കുന്നു. വെള്ളം ചോദിക്കുന്നു. ഛര്‍ദ്ധിക്കാന്‍ ഓടുന്നു. ബാത്റും വാതില്‍ ക്യാപ്റ്റന് തുറന്ന് കൊടുത്ത് ബാത്റുമില്‍ നിലത്തിരിക്കുന്നു. ഇതെല്ലാം ചെയ്യുമ്പോഴും ജാസ്മിനെ വളരെ വ്യക്തമായി അവോയിഡ് ചെയ്ത് ഡീപ്ലി ഹര്‍ട്ട് ആക്കാന്‍ അവന്‍ മറക്കുന്നുമില്ല. അവനാണ് വിക്ടിം എന്ന് കാണിക്കണം. അല്ലെങ്കില്‍ അവന്റെ രീതിയില്‍ സ്വതന്ത്രമായി ഇടപെടാനും ഗയിമിനും ഒക്കെയായി ജാസ്മിനെ തിരിച്ചു കിട്ടണം.

സ്വന്തം മെന്റല്‍ സാറ്റിഫാക്ഷന്‍ തന്നെ മുഖ്യം. മറ്റുള്ളവരുടെ ജീവിതത്തിനും വികാരങ്ങള്‍ക്കും പുല്ലു വില. അവന്റെ ടോക്സിക് നാടകങ്ങളില്‍ വീഴുന്നുണ്ട് എന്ന് കണ്ട് അവസാന ആണിയും ജാസ്മിന് മേല്‍ അടിക്കുന്നു, എന്നെ തകര്‍ക്കാന്‍ പറ്റുന്ന ഒരാള്‍ നീ മാത്രമാണ് അതും കൂടി ആയാല്‍... എന്ന രീതിയില്‍. വൈകാരികമായി ചിലരുടെ മുന്നില്‍ വീണു പോകുന്ന സ്ത്രീകളെ അങ്ങേ അറ്റം യൂസ് ചെയ്യാന്‍ മിടുക്കുള്ള ചിലരുണ്ട്.
അത്ഭുതം തോന്നുന്നത്, ഗബ്രിയെ കാണുന്നവര്‍ മുഴുവന്‍, ക്യാപ്റ്റനടക്കം നീ ഒകെ ആവണം, സ്ട്രങ്തെന്‍ ചെയ്യണം എന്നൊക്കെ ആശ്വസിപ്പിക്കുമ്പോഴും ഒരാള്‍ പോലും ജാസ്മിന്‍ ഒകെ ആണോ എന്ന് ചോദിക്കുന്നില്ലാ എന്നതിലാണ്.

കാരണം അവര്‍ക്കറിയാം ജാസ്മിന്റെ പുറത്തെ അവസ്ഥ. പുറത്ത് നിന്ന് വന്ന സിബിനും ഗബ്രി പാവമാണ് പോവേണ്ടത് ജാസ്മിന്‍ ആണ് എന്ന് പറ‍ഞ്ഞു കൊടുത്തിട്ടുണ്ട്. അവര്‍ക്കും ഇന്റയറക്ടിലി അവിടുത്തെ സ്ട്രോംഗ് പ്ലയറുടെ തലയില്‍ എല്ലാം ഇട്ട് വീക്ക് ആക്കണം. കാശടിക്കണം എന്നുമാത്രം. ഇന്നലെ സായി പറ‍ഞ്ഞത് പോലെ പണത്തിന് മീതെ പരുന്തും പറക്കില്ല. അതിനി ആരുടെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നതാണെങ്കിലും ശരി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+