Get Updates
Get notified of breaking news, exclusive insights, and must-see stories!

മറ്റൊരാളായി മാറണമെങ്കില്‍ ജിന്റോ കാക്കയായാല്‍ മതി; രാവിലെ തന്നെ പൊളിച്ചടുക്കി ജാസ്മിന്‍

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന പേരുകളാണ് ജിന്റോയുടേയും ജാസ്മിന്റേയും. ഇരുവരും ശക്തരായ മത്സരാർത്ഥികളാണ്. ഇപ്പോൾ ജിന്റോയാണ് ബിബി ഹൗസിന്റെ ക്യാപ്റ്റൻ. ജിന്റോ പ്രധാനമായും ടാർ​ഗറ്റ് ചെയ്യുന്നത് ജാസ്മിനെയാണ്. ഇരവരും തമ്മിൽ നേരത്തെ ഒരു വഴക്കും നടന്നിരുന്നു.

പവർ ടീം ഇടപെട്ടാണ് പ്രശ്നം തീർത്തത്. ജിന്റോ ജാസ്മിനെ കാലേ വാരി നിലത്തടിക്കുമായിരുന്നു എന്ന് പറഞ്ഞതായിരുന്നു വിഷയം, തന്നെ ജാസ്മിൻ പുള്ളി എന്ന് വിളിച്ചുവെന്ന് പറഞ്ഞ് ജിന്റോയും പ്രശ്നം ഉണ്ടാക്കിയിരുന്നു. അങ്ങനെ ഇവർക്കിടയിൽ ഇടയ്ക്കിടെ പ്രശ്നം ഉണ്ടാവാറുണ്ട്. എന്തായാലും ഇന്ന് രാവിലെ ജിന്റോയ്ക്ക് ഇട്ട് നല്ല പണി കൊടുത്തിരിക്കുകയാണ് ജാസ്മിൻ. മോണിം​ഗ് ടാസക്കിനിടെയാണ് സംഭവം.

jinto

ഒരു സുപ്രഭാതത്തിൽ ബിഗ് ബോസ് വീട്ടിലെ മറ്റൊരാളായി നിങ്ങൾ മാറിയിരിക്കുകയാണ്, എങ്കിൽ ആരായി മാറണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുക. കാരണമെന്താണ് ഇതായിരുന്നു ടാസ്ക്ക്. ഈ ടാസ്ക്കിൽ ജാസ്മിൻ ജിന്റോയുടെ പേരാണ് പറയുന്നത്. തനിക്ക് ജിന്റോ കാക്കാ ആയാൽ മതി എന്നാണ് ജാസ്മിൻ പറഞ്ഞത്. കാരണവും വ്യക്തമാക്കി. എന്ത് മണ്ടത്തരം പറഞ്ഞാലും എന്ത് ബന്ധമില്ലാത്ത കാര്യം പറഞ്ഞാലും ഇവിടെ കിട്ടുന്നുണ്ട്. പുറത്ത് എന്താണെന്ന് അറിയില്ല.

ഇവിടെ കയ്യടി കിട്ടുന്നുണ്ട്. അത് അയാളെ മണ്ടനാക്കാൻ വേണ്ടിയാണ് ബാക്കിയുള്ളവർ കയ്യടിക്കുന്നത് എന്നുപോലും അറിയാതെ നിന്ന് കൊടുക്കുന്ന മനുഷ്യനായി മാറുന്നുണ്ട്. നമ്മൾ ഒന്നും അറിയില്ലല്ലോ. നമ്മുടെ വിചാരം എന്താണ് നമ്മൾ സൂപ്പർ കില്ലാടി ആണെന്നാണ്. ആ കില്ലാടി ആണെന്ന് സ്വയം വിചാരിക്കാൻ വേണ്ടി ജിന്റോ കാക്ക ആയാൽ മതി, എന്നാണ് ജാസ്മിൻ പറഞ്ഞത്. ഇതിന് ശേഷം ​ഗബ്രി ആണ് വന്നത്. ജാൻമണി ആവണമെന്നാണ് ​ഗബ്രി പറഞ്ഞത്.

എനിക്ക് ഈ വീട്ടിൽ ജാൻമണി ആവാനാണ് ഇഷ്ടം. കാരണം ഈ വീട്ടിൽ വന്ന ദിവസം മുതൽ ഇന്ന് വരെ എന്ത് തെറ്റ് ചെയ്താലും എത്ര വായിൽ എന്ത് വർത്തമാനം വന്നാലും അതിനെ ന്യായീകരിക്കാൻ കുറെ ആളുണ്ടാവും ക്ഷമിക്കാൻ ആളുണ്ടാവും, എന്നാണ് ഗബ്രി പറഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിൽ ജാസ്മിനും ​ഗബ്രിയും കളിയിൽ പിന്നോട്ട് പോയിരുന്നെങ്കിലും ഇപ്പോൾ ശക്തമായി മടങ്ങി വന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഭക്ഷണത്തിന്റെ പേരിലും വീടിനകത്ത് പ്രശ്നം നടന്നിരുന്നു. ജാസ്മിൻ ജോലി ചെയ്യാത്തതായിരുന്നു പ്രശ്നം. ജാസ്മിൻ ഒരു ജോലിയും ചെയ്യാതെ ഭക്ഷണം കഴിച്ച് കഴിയൂ എന്ന് പവർ ടീം പരിഹസിച്ചിരുന്നു. എന്നാൽ അന്ന് രാത്രി ജാസ്നമിനായി മാറ്റിവെച്ച ഭക്ഷണം ജാസ്മിൻ കഴിച്ചില്ല. ഇത് രാവിലെ ജാൻമണി കാണുകയും ക്യാപ്റ്റൻ ഉൾപ്പെടെ ഈ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+