'ജാസ്മിന് പിരീഡ്‌സ് ആയതുകൊണ്ട് മൂഡ് സ്വിങ് ,ജിന്റോയ്ക്കെതിരെ നോറ, എങ്ങനെ ഇരിക്കണ്'
കൊച്ചി: കഴിഞ്ഞ ദിവസം ടാസ്കിന് തൊട്ട് മുൻപ് ഡെൻ റൂം പൂട്ടിയ പവർ റൂം നടപടി വലിയ വാക്ക് തർക്കങ്ങൾക്കാണ് വഴിവെച്ചത്. ഒടുവിൽ തനിക്ക് പിരിയഡ്സ് ആണെന്നും ബാത്ത്റൂമിൽ പോകണമെന്നും ജാസ്മിൻ പറഞ്ഞതോടെ പവർ ടീം വാതിൽ തുറന്ന് നൽകുകയായിരുന്നു. ഗബ്രി മാപ്പ് പറയാതെ റൂം തുറക്കില്ലെന്ന് പവർ ടീം വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ജാസ്മിൻ ഇക്കാര്യം പറഞ്ഞത്. ഗബ്രിയെ രക്ഷിക്കാൻ ജാസ്മിൻ വുമൺ കാർഡ് ഇറക്കിയതാണെന്ന ആക്ഷേപം ഇതോടെ ഹൗസ് മേറ്റ്സ് തന്നെ ഉയർത്തി.
ഇപ്പോഴിതാ ജാസ്മിന്റെ ഈ നീക്കത്തെ അതിരൂക്ഷമായി വിമർശിക്കുകയാണ് ഒരു ആരാധകൻ. പല സീസണിലും ജൻഡർ കാർഡ് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പിരിയഡ്സ് കാർഡ് ഉപയോഗിക്കുന്നതെന്ന് ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ ആരാധകൻ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'മറ്റൊരു സീസണിലും കാണാത്ത അത്രയും തരം താണ കളികൾ ആണ് ഈ സീസണിൽ .. പല സീസണിലും ജൻഡർ കാർഡ് ഉപയോഗിക്കുന്ന കണ്ടിട്ടുണ്ട് പക്ഷെ പിരീഡ്‌സ് കാർഡ് ആദ്യമായാണ് ഉപയോഗിക്കുന്ന കാണുന്നത് .ഇന്ന് രാവിലെ നോറ ഡൈനിങ്ങ് ടേബിളിൽ വെച്ച് എല്ലാവരോടും ആയി പറയുന്നു, ജാസ്മിന് പിരീഡ്‌സ് ആയതുകൊണ്ട് മൂഡ് സ്വിങ് ഉണ്ടാവും അത് കൊണ്ട് ജിന്റോ മനഃപൂർവം ജാസ്മിനെ പ്രകോപിപ്പിക്കുന്നതാണ് എന്ന്, എങ്ങനെ ഇരിക്കണ്?

കഴിഞ്ഞ ദിവസം റൂമിൽ നിന്ന് പുറത്തിറങ്ങാൻ ജാസ്മിൻ ഇതേ കാർഡ് തന്നെ ഉപയോഗിച്ചു . അപ്പൊ പുറത്തിറങ്ങിട്ടു പ്രത്യേകിച്ച് അത്യാവശ്യം ഇല്ലാതിരുന്നിട്ട് കൂടി ദേ എനിക്ക് പീരീഡ്സ് ആണ് എനിക്ക് പുറത്തു ഇറങ്ങേണ്ടി വരും എന്ന് ഒരു സ്റ്റേറ്റ്മെന്റ് പബ്ലിക്ക് ആയി പറഞ്ഞു എന്തിനു ഗബ്രിയേ മാപ്പു പറയുന്നതിൽ നിന്ന് ഊരി കൊടുക്കാൻ. ജാസ്മിൻ അത് ഒരു എസ്‌കേപ്പ് കാർഡ് ആയി ഉപയോഗിക്കേണ്ട എന്ന് ആയിരുന്നു എങ്കിൽ ടോയ്‌ലെറ്റിൽ പോകേണ്ട സമയം ആരെ എങ്കിലും വിളിച്ചു ഒന്ന് പേഴ്‌സണൽ ആയി പറഞ്ഞാൽ മതി എനിക്ക് പിരീഡ്‌സ് ആണ് ടോയ്‌ലെറ്റിൽ പോണം എന്ന്. അവർ അപ്പൊ വാതിൽ തുറന്നേനെ.ഇത് പക്ഷെ അവിടെ അതും ഗെയിം ന്റെ ഭാഗം ആക്കി .
ഈ പറഞ്ഞ ആള് അന്ന് ഒരു സ്കിറ്റ് റിഹേഴ്‌സലും പെർഫോമൻസും കഴിഞ്ഞു പിറ്റേന്ന് ഫുൾ ഡേ കഴിഞ്ഞു അടുത്ത ടാസ്‌കും കഴിഞ്ഞാണ് ഒന്ന് കുളിച്ചു വസ്ത്രം മാറിയത് .. വൃത്തി ഇല്ലായ്മ പിന്നെ ഒരു ക്രിമിനൽ കുറ്റം അല്ലല്ലോ.നാണമില്ലേ എന്ന് ചോദിക്കുന്നില്ല പക്ഷെ ഒരു മിനിമം ഉളുപ്പ് വേണം മനുഷ്യന് ജീവിതത്തിൽ .. ഒരു ഗെയിം ഷോ ജയിക്കാൻ ഇത്രക്കൊക്കെ തരം താഴണോ എന്ന് ബോധം ഉണ്ടെങ്കിൽ സ്വയം ആലോചിക്കേണ്ട വിഷയം ആണ് ഇവരൊക്കെ .
സമ്മർ ബെത്ലെഹെമിൽ ജയറാം മഞ്ജുവാരിയർ അവതരിപ്പിച്ച കഥാപാത്രത്തോട് പറയുന്ന ഒരു ഡയലോഗ് ഈ അവസരത്തിൽ ഓർമ്മ വന്നു ', പോസ്റ്റിൽ പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications