Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്റെ പ്ലേറ്റുകൊണ്ട് അടി ഇതായിരുന്നോ : ലൈവില്‍ നടന്നത്, സത്യം അത് മാത്രം, ചീള് കേസെന്ന് പ്രേക്ഷകർ

ജാസ്മിന്‍ അപ്സരയെ കായികമായി നേരിട്ടു എന്നുള്ള അഭ്യൂഹമാണ് ബിഗ് ബോസ് മലയാളവുമായി ബന്ധപ്പെട്ട് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വീടിനുള്ളില്‍ നടന്ന ഒരു തർക്കത്തിനിടെ അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കി എന്നതൊക്കെയായിരുന്നു കിംവദന്തികള്‍.

ബിഗ് ബോസ് വീടിനുള്ളിലേക്ക് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം കൂടിയാണ്. അപ്സരയുടെ അമ്മ, ഭർത്താവ് ആല്‍ബി എന്നിവരാണ് വീടിനുള്ളിലേക്ക് വരുന്നത്. ആല്‍പി ഒരു മുഖം മൂടിയൊക്കെ അണിഞ്ഞ് എല്ലാവരേയും ഒന്ന് ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ് വീടിന് ഉള്ളിലേക്ക് വരുന്നതെന്നാണ് പുറത്ത് വന്ന പ്രമോയില്‍ വ്യക്തമാകുന്നത്.

jasmin-apsara-

ആല്‍ബി വരുന്നതിന് മുമ്പാണ് ജാസ്മിനും അപ്സരയും തമ്മിലുള്ള അടിയെന്നായിരുന്നു അവകാശവാദം. എന്നാല്‍ ഇത് തള്ളിക്കൊണ്ട് മുന്‍ ബിഗ് ബോസ് താരം നാദിറ ഉള്‍പ്പെടേയുള്ളവരും രംഗത്ത് വന്നിരുന്നു. ഗുരുതരമായ ഒരു കാര്യവും അവിടെ നടന്നിട്ടില്ല. അത്തരത്തില്‍ ജാസ്മിനെ പുറത്താക്കേണ്ടതായ ഒരു വിഷയവും നടന്നിട്ടില്ലെന്നായിരുന്നു നാദിറ വ്യക്തമാക്കിയത്.

'ജാസ്മിന്റെ കാര്യമായതുകൊണ്ടാണ് ആളുകള്‍ ഇത്തരത്തില്‍ ഒരു ഡീഗ്രേഡിങ് തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നത്. അപ്സരയുടെ ഭർത്താവ് ആല്‍ബി വീടിനുള്ളിലേക്ക് വരികയും കുറച്ച് വിഷയങ്ങള്‍ സംസാരിക്കുകയും ചെയ്തതിന് അപ്പുറത്തേക്ക് ഫിസിക്കല്‍ അസാള്‍ട്ട് എന്നൊരു കാര്യം അവിടെ സംഭവിച്ചിട്ടേയില്ല' നാദറി പറഞ്ഞു.

സത്യത്തില്‍ ജാസ്മിനും അപ്സരയും തമ്മില്‍ വഴക്ക് നടന്നു എന്നതിന് അപ്പുറത്തേക്ക് ഒരു കാര്യവും വീടിനുള്ളില്‍ നടന്നില്ലെന്നാണ് ലൈവ് കാണുമ്പോള്‍ വ്യക്തമാകുന്നത്. 'ഒരു പ്രശ്നം വരുമ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഇല്ല'എന്ന ജാസ്മിന്റെ വാദത്തില്‍ തുടങ്ങിയ സംസാരമാണ് വഴക്കിലേക്ക് എത്തിയത്.

ജാസ്മിന്റെ വാദത്തെ എതിർത്തുകൊണ്ട് അപ്സരയും സംസാരിച്ചു. ജാസ്മിന്റെ വിഷയത്തില്‍ ഞാന്‍ ഇടപെട്ടിട്ടുണ്ട്. എന്നാല്‍ എന്റെ പ്രശ്നത്തില്‍ ആരും ഇടപ്പെട്ടില്ലെന്നായിരുന്നു അപ്സരയുടെ വാദം. ഇക്കാര്യം തന്നെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് ഇരുവരും തർക്കിച്ചു. നുണ പറയുകയാണെന്ന ആരോപണവും ഇരുവരും പരസ്പരം ഉന്നയിച്ചു. തങ്ങളുടെ വാദം തെളിയിക്കാനായി അഭിഷേകിനേയും റസ്മിനേയും ഇരുവരും സഹായിത്താനായി വിളിക്കുന്നുണ്ടായിരുന്നു.

ഈ തർക്കത്തിന് ഇടയില്‍ തന്നെ ബിഗ് ബോസ് ഗെയിമിനായി വിളിച്ചതോടെ സംസാരം അവിടെ നില്‍ക്കുകയും ചെയ്തു. വലിയ അടിനടക്കും എന്ന പ്രതീക്ഷയില്‍ ലൈവ് കണ്ടവർ ഇതോടെ നിരാശാകുകയും ചെയ്തു. ഈ ചീള് കേസാണോ ഇത്ര വലിയ ഫിസിക്കല്‍ അസാള്‍ട്ട് എന്നൊക്കെ പറഞ്ഞ പ്രചരിപ്പിച്ചിച്ചതെന്നാണ് പ്രേക്ഷകർ ഇപ്പോള്‍ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+