'ഗബ്രിയെ പുറത്താക്കി ജാസ്മിന് ഫൈനലിൽ കയറണം,ജാസ്മിന്റെ ആ ഭാവം; ചതിക്കപ്പെട്ടവൾ എന്ന സിമ്പതി നേടണം
കൊച്ചി: ഒടുവിൽ ബിഗ് ബോസ് സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഗബ്രി-ജാസ്മിൻ കൂട്ടുകെട്ട് പിരിയുകയാണ്. കഴിഞ്ഞ ദിവസം തനിക്ക് ഇഷ്ടമാണെന്നും നമ്മുടെ റിലേഷനിൽ ഒരു ക്ലാരിറ്റി വേണമെന്നും ജാസ്മിൻ ഗബ്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് വിവാഹം കഴിക്കാനോ ജാസ്മിനുമായി റിലേഷൻഷിപ്പിലാകാനോ സാധിക്കില്ലെന്നാണ് ഗബ്രി വ്യക്തമാക്കിയത്. ഇതോടെ ഇനി ഗബ്രിയുമായി ഇനി സാധാരണ സൗഹൃദം മാത്രമായിരിക്കും തനിക്ക് ഉള്ളതെന്നാണ് ജാസ്മിൻ വ്യക്തമാക്കിയത്.
എന്നാൽ ജാസ്മിന്റെ ഈ നീക്കം അവരുടെ ഗെയിം പ്ലാൻ മാത്രമാണെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ഒരിക്കൽ പോലും ജാസ്മിനെ വിവാഹം കഴിക്കാമെന്ന് ഗബ്രി വാക്ക് നൽകിയിട്ടില്ലെന്നും ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കിട്ട വിശദമായ കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'എന്താണ് ജാസ്മിൻ പ്രൂവ് ചെയ്യാൻ ശ്രമിക്കുന്നത്? ഗബ്രി തന്നെ യൂസ് ചെയ്ത, എന്നിട്ടിപ്പോ ചതിക്കുന്നുവെന്നോ?. ഗബ്രി കാരണം ജാസ്മിൻ വീക്ക് ആയി എന്നോ? ഗബ്രി ഗെയിം ഒറ്റക്ക് (ജാസ്മിൻ ഒപ്പം ഇല്ലാതെ ) കളിച്ചു ജയിച്ചപ്പോ ഒക്കെ സന്തോഷിക്കേണ്ടതിനു പകരം നീ എന്നെ തോൽപ്പിച്ചു. ജയിച്ചിട്ടു എന്റെ കൈപിടിച്ചില്ല എന്നെ വന്ന് കെട്ടിപിടിച്ചില്ല. എന്നെ തോൽപ്പിക്കുന്നതിൽ നീ സന്തോഷിക്കുന്നു എന്നൊക്കെ പറഞ്ഞു ഗബ്രിയേ തളർത്താൻ ശ്രമിച്ചത് ലൈവ് കണ്ടവർ കണ്ടുകാണും. അന്ന് ഗബ്രി അതിന് കൊടുത്ത മറുപടി പിന്നെ നിനക്ക് വേണ്ടി ഞാൻ എന്റെ ടീമിനെ തോൽപ്പിക്കണമായിരുന്നോ എന്നാണ്. അത് ജാസമിന് പിടിച്ചിട്ടില്ല. അത്പോലെ ഇന്നലെയും ഗെയിം കളിച്ച വി ശേഷം ജാസ്മിനോട് പറയുമ്പോഴും നീ എന്നെ ജയ്ക്കാൻ ആയി ഉപദ്രവിക്കുമായിരുന്നില്ലേ എന്ന് ജാസ്മിൻ എടുത്തെടുത്തു ചോദിക്കുന്നുണ്ടായിരുന്നു.
ഗബ്രി മറ്റുള്ളവരുമായി കൂട്ടാകുന്നത് പോലും ജാസ്മിൻ ഇഷ്ടക്കേടോടെ ആണ് നോക്കിയിരുന്നത്.അത് പലപ്പോഴും അസൂയ കളർന്ന തമാശ പോലെ പറയുന്നുണ്ടായിരുന്നു.
സിജോ ഇന്ന് വന്നപ്പോൾ ജാസ്മിൻ പുറത്തെ കാര്യം ചോദിക്കുന്നതും ബിഗ്ഗ്‌ബോസ് ഇടപെട്ട് അത് കുളമാക്കിയതും നമ്മൾ കണ്ടതാണ്. ഇനി ഗബ്രി ചതിച്ചു എന്ന് വരുത്താൻ ഗബ്രി ഒരിക്കലും ജാസ്മിനെ കേട്ടാമെന്നോ അല്ലെങ്കിൽ നമുക്ക് പ്രണയിക്കാമെന്നോ പറഞ്ഞിട്ടില്ലല്ലോ.അത് പോലെ ഒരിക്കലും ഒന്നിക്കാൻ പറ്റാത്ത ഒന്നായതിനാൽ പ്രണയത്തിലേക്ക് കൊണ്ടുപോയിട്ട് കാര്യമില്ല എന്നു ഗബ്രി പലതവണ അവിടെ പലപ്പോഴായി പറഞ്ഞതാണ്.
ഗബ്രി ജാസ്മിനുമായി ഇമോഷണലി ഭയങ്കര അടുപ്പം ഉള്ളതായും അതിൽ കപടത ഉള്ളതായി തോന്നിയിട്ടും ഇല്ല. അത് മാറാൻ തുടങ്ങിയത് ജാസ്മിൻ പലപ്പോഴായി മനപ്പൂർവം ഗബ്രി പ്രേക്ഷകർക്ക് മുമ്പിൽ അവളെ ഇട്ട് കൊടുക്കുകയാണെന്നും, അവളെ മോശമാക്കി കാണിക്കാൻ ശ്രമിക്കുക ആണെന്നും തുടങ്ങുന്ന സ്റ്റേറ്റ്മെന്റ് പറയാതെ പറയാൻ തുടങ്ങിയപ്പോളും അതിനൊപ്പം വീട്ടിൽ നിന്നുള്ള വീഡിയോ വന്നതിനു ശേഷവും ആണ്.
ഇനി ജാസ്മിന്റെ കാര്യത്തിൽ ഒരു വിവാഹം മുടങ്ങി മറ്റൊരാളുമായി കമ്മിറ്റഡ് ആണെന്നു തുറന്ന് പറഞ്ഞതാണ്. ഗബ്രിയോട് ഫ്രണ്ട്ഷിപ് മാത്രമാണെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ വീക്ക് ഋഷി ജാസ്മിനോട് പുറത്തുള്ള വിവാഹം മുടങ്ങി പോകുമെന്ന് പേടി ഇല്ലേ അത് പോയാൽ കുഴപ്പില്ലേ എന്നുള്ള ചോദ്യം ചോദിച്ചപ്പോൾ(ആകെ തകർന്നിട്ടുന്ന സമയത്താണ് ഈ ചോദ്യം ഋഷി പേർസണൽ ആയി ചോദിക്കുന്നത് ) അത് അറിയില്ല എന്ന് ജാസ്മിൻ പറയുകയും പറയുമ്പോൾ ചിരിക്കുകയും ചെയ്തിരുന്നു. ആ സമയത്തു ജാസ്മിന്റെ ഒരു ഭാവം ഉണ്ട്. ആ ഭാവം പലപ്പോഴും അവിടെ പലപ്പോഴും വന്നിട്ടുണ്ട്.
ഗബ്രിയുമായി സംസാരിക്കുമ്പോൾ പലപ്പോഴും ഗെയിം കളിക്കുക ആണ് ജാസ്മിൻ എന്ന് തോന്നിച്ചിരുന്ന അഭിനയ ഭാവം. അതിന്നും പല തവണ വന്നിരുന്നു. സിജോയോട് ഞാൻ ഗെയിം കളിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ പോലും. പുറത്തു കമ്മിറ്റെഡ് ആയി ഉള്ളിൽ വന്ന ജാസ്മിനെ എങ്ങനെ ഗബ്രി ചതിക്കും? അല്ലെങ്കിൽ എന്ത് ക്ലാരിഫിക്കേഷൻ ആണ് ജാസ്മിന് ഗബ്രിയിൽ നിന്ന് വേണ്ടത്? ജാസ്മിൻ ഇന്ന് പറയുകയുണ്ടായി ഞാൻ ഉള്ളിൽ കയറ്റുന്ന ആളുകൾ നന്നേ കുറവാണ്. ഗബ്രി അതിൽ ഏറ്റോം ടോപ് ആണെന്നും അതോണ്ട് എനിക്ക് നോവുമെന്ന്.
അപ്പൊ പുറത്തു കേട്ടുറപ്പിച്ച ആളെ മനസ്സിൽ കയറ്റിയിട്ടു എന്താ അയാളെ ഓർക്കാ പോലും ചെയ്യാത്തെ? കഴിഞ്ഞ ദിവസങ്ങളിൽ ഗബ്രി ഗെയിം കളിക്കാൻ തുടങ്ങിയപ്പോൾ ജാസ്മിന് സഹിക്കുന്നില്ല എന്നത് എന്തുകൊണ്ടാണ്? തന്റെ അടിമ ആയി ഗബ്രി നിക്കണം എന്നാണോ ജാസ്മിന് വേണ്ടത്. സായ് വന്ന് പുറത്തെ കാര്യം പറഞ്ഞതും ജാസ്മിനോട്. എന്റെ തന്ത വിളിച്ചു പൊരിച്ചു എന്ന് പറഞ്ഞതും ജാസ്മിൻ. ഒരു വീക്കന്റ് എപ്പിസോഡിൽ തെറ്റ് മുഴുവൻ ഗബ്രിയുടെ ആണെന്ന പോലെ തോന്നിപ്പിക്കുന്ന തരത്തിൽ കാര്യങ്ങൾ പോയിരുന്നു.
ചുരുക്കി പറഞ്ഞാൽ ഗബ്രിയെ പുറത്താക്കി ജാസ്മിന് മാത്രമായി ചതിക്കപ്പെട്ടവൾ എന്ന സിമ്പതിയിൽ എങ്കിലും ഇനി ഫൈനലിൽ കേറണം എന്നാണോ...?












Click it and Unblock the Notifications