Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിൻ ഈ വർഷം കുറഞ്ഞത് 2 കോടിയെങ്കിലും സമ്പാദിക്കും;ഭാഗ്യം ഉണ്ടെങ്കിൽ സിനിമയിലോ സീരിയലിലോ കയറും'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശക്തയായ മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ജാസ്മിന് തുടക്കം മുതൽ തന്നെ ചർച്ചയാകാൻ സാധിച്ചിരുന്നു. ഈ സീസണിൽ ജാസ്മിൻ കപ്പുയർത്താനുള്ള സാധ്യത ഏറെയാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയായാലും കപ്പുയർത്താൻ ശ്രമിക്കുന്നയാളാണ് ജാസ്മിൻ എന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകൻ അഭിപ്രായപ്പെടുന്നത്. ജാസ്മിന് ഹൗസിൽ അർഹതയില്ലാത്ത പ്രാധാന്യമാണ് ലഭിക്കുന്നതെന്നും ആരാധകൻ ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

jasminejaffer2

'ബിഗ് ബോസ് മലയാളം സീസൺ 2 മുതൽ കാണാറുണ്ട്, കോവിഡ് കാരണം ബോർ അടിച്ചു കാണാൻ തുടങ്ങിയതാണേലും ഇഷ്ടപ്പെട്ടതിനാൽ എല്ലാ ദിവസവും മുടങ്ങാതെ കണ്ടിരുന്നു. സീസൺ 6 കാണാൻ തുടങ്ങിയതും ഏറെ പ്രതീക്ഷകളോടെയാണ്, എന്നാൽ തുടക്കം മുതൽ തന്നെ എന്തൊക്കെയോ പന്തികേട് തോന്നി. ഒരു മാസം ആയപ്പോഴേക്കും വളരെ ബോറിങ് ആയി അനുഭവപെട്ടു, ആരുടെയൊക്കെയോ അനാവശ്യ ഇടപെടലുകൾ ഷോ വീണ്ടും നിരാശ ഉണ്ടാക്കി.

ജാസ്മിന് അർഹതയില്ലാത്ത പ്രാധാന്യം കൊടുക്കുന്നതും, വീട്ടിൽ നിന്ന് വിളിച്ചു സംസാരിക്കാൻ അനുവദിച്ചതും, അത് പുറത്തറിയിക്കാതിരിക്കാൻ ശ്രമിച്ചതും ഈ ഷോയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. അടുത്ത 2 ആഴ്ചക്കുള്ളിൽ സീസൺ 6 കാണുന്നത് നിർത്തി, കാഴ്ചക്കാരുടെയോ വോട്ട് ചെയുന്നവരുടെയോ ഇഷ്ടം കണക്കിലെടുക്കാതെ മറ്റാരുടെയോ താല്പര്യത്തിനു വേണ്ടി മാത്രം മുന്നോട്ടു പോകുന്ന ഒരു ഷോ. ഇത് വരെ വന്നതിൽ വെച്ച് ഏറ്റവും vulgar കണ്ടെന്റ് മാത്രം ടെലികാസ്റ് ചെയ്തു ആനന്ദം കണ്ടെത്തുന്ന പിന്നണി പ്രവർത്തകർ കാരണം പലരും ഈ സീസൺ പകുതിക്കു മുന്നേ വെച്ച് കാണുന്നത് നിർത്തി എന്ന് അറിയാൻ കഴിഞ്ഞു.

സിബിൻ, അഖിൽ മാരാർ എന്നിവരുടെ തുറന്നുപറച്ചിലുകൾ സത്യം ആണെന്ന് ഒരുപാടു ആളുകൾക്ക് അനുഭവപെട്ടു തുടങ്ങിയിരുന്നു. പിന്നാലെ പുറത്തു വന്ന പല കാര്യങ്ങളും ജാസ്മിൻ എന്ന കണ്ടസ്റ്റന്റിനെ ഷോയിൽ നിലനിർത്താൻ വേണ്ടി ചില ആളുകൾ പ്ലാൻ ചെയ്യുന്നതിന് തെളിവായിരുന്നു. ഗബ്രി പുറത്തായതിന് ശേഷം ഗ്രൂപുകളിൽ ജാസ്മിൻ അനുകൂല പോസ്റ്റുകളുടെ എണ്ണം കൂടി. വാക്കും പ്രവർത്തിയും പതിവ് പോലെ കൈവിട്ടു പോകുമ്പോഴും അതൊന്നും എപ്പിസോഡിൽ വരാതെ എഡിറ്റർസ് ജാസ്മിനെ കാത്തുകൊണ്ടേയിരുന്നു.

എത്ര വെളുപ്പിക്കാൻ നോക്കിയാലും സ്വന്തം സ്വഭാവം മാറ്റാൻ ജാസ്മിന് കഴിയില്ല, പ്രായത്തിന്റെ പക്വതയില്ലായ്മ അല്ല, മറിച്ചു പഠിച്ചതും ശീലിച്ചതും ഇങ്ങനെ ആണ്, അത് മാറാൻ പ്രയാസം ആണ്. സ്വന്തം അച്ഛനെ വക വെക്കാതെ, വിവാഹമുറപ്പിച്ച ആളെ കുറിച്ചാലോചിക്കാതെ നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് ടൈറ്റിൽ നേടാൻ, അത്രക്കും തരം താഴാൻ കുറച്ചൊന്നും പോരാ തൊലിക്കട്ടി. ഇനി പറയാനുള്ളത് ജാസ്മിന്റെ പി.ആർ ടീമ്സിനോട് അല്ല, നിങ്ങൾ വാങ്ങുന്ന കൂലിക്കുള്ള പണി ആണെല്ലോ ചെയ്യുന്നത്. എന്നാൽ വളരെ കുറച്ചെങ്കിലും റിയൽ ആളുകൾ ജാസ്മിന് വേണ്ടി വാദിക്കാറുണ്ട്, അവരോടാണ്:

പുറത്തു വിവാഹം ഉറപ്പിച്ചതോ കാമുകൻ/കാമുകി അല്ലെങ്കിൽ ഭർത്താവു/ഭാര്യ ഉള്ള ആൾ ആണ് നിങ്ങൾ എങ്കിൽ ഇത് പോലെ ഒരു പബ്ലിക് ഷോയിൽ പോയി അവിടെ കാണുന്ന ഒരാളെ കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും കടിച്ചും മറ്റു പലതും കാണിച്ചും എങ്ങനെയും കപ്പ് എടുത്താൽ മതി എന്ന മനോഭാവം ഉള്ളവർ ആണോ? ആണെങ്കിൽ നിങ്ങൾ ചെയുന്നത് നിങ്ങൾക്ക് ശരി ആണ്. സ്വന്തം നട്ടെല്ല് പണയം വെച്ച്, അന്നം തരുന്ന ചാനലിന്റെ/ഷോയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെടുത്തി നശിപ്പിച്ചു നാണംകെടുത്തിയ പിന്നണി പ്രവർത്തകരോട്: ഇത് നിങ്ങൾ അർഹിക്കുന്നു. ഈ ചാനലിന്റെ, ഷോയുടെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾ വരുത്തി വെച്ചതാണ്. അവസാന ആണി എന്ന പോലെ കപ്പ് എടുത്തു ജാസ്മിന് കൊടുത്താൽ എല്ലാം പൂർത്തി ആയി.ഈ സീസൺ ജാസ്മിൻ ഒഴികെ ആര് ജയിച്ചാലും സന്തോഷം മാത്രം', എന്നാണ് പോസ്റ്റിൽ പറയുന്നത്.

അതേസമയം നിരവധി പേർ പോസ്റ്റിനെ അനുകൂലിച്ചു പ്രതികൂലിച്ചും കമന്റ് ചെയ്യുന്നുണ്ട്. അതിൽ ജാസ്മിനെ അനുകൂലിച്ചൊരു കമന്റ് ഇങ്ങനെ-'ജാസ്മിൻ ജീവിക്കാൻ പഠിച്ച പെണ്ണാണ്. Any publicity is good publicity എന്ന കാര്യം അവൾക്ക് നന്നായി അറിയാം. ബിഗ്‌ബോസിൽ 100 ദിവസം നിൽക്കുമ്പോൾ കിട്ടുന്ന പ്രതിഫലം, ഇന്റർവ്യൂ, ഉദ്ഘാടനം, ചാനൽ പരിപാടികൾ, പരസ്യം, യൂട്യൂബ് വരുമാനം. ഇങ്ങനെ ഈ വർഷം അവൾ കുറഞ്ഞത് 2 കോടി എങ്കിലും സമ്പാദിക്കും. കൂടാതെ ഭാഗ്യം ഉണ്ടെങ്കിൽ സീരിയലിലോ സിനിമയിലോ ചാൻസും കിട്ടും. ബിഗ് ബോസ് കാരണം ഒരു ചെക്കൻ പോയി എങ്കിൽ അതേ ബിഗ് ബോസ്‌ കാരണം 100 ചെക്കന്മാർ വേറെ വരും. ഈ കാണുന്ന സോഷ്യൽ മീഡിയയിലെ ഹെയിറ്റ് കാമ്പെയ്ൻ കൊണ്ടൊന്നും തളർന്നുപോവുന്ന ടൈപ്പ്‌ പെണ്ണ് അല്ല അവൾ', കമന്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+