'നിലവിൽ ബിഗ് ബോസ് സീസൺ 6 കിരീടം നേടാൻ സാധ്യതയുള്ള ഒരേയൊരു മത്സരാർത്ഥി; കാരണവും'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ആരംഭിച്ച് രണ്ട് ആഴ്ചകളെ പിന്നിട്ടുള്ളൂവെങ്കിലും ശക്തമായ മത്സരത്തിനാണ് ഹൗസ് വേദിയാകുന്നത്. തുടക്കം മുതൽ തന്നെ പരസ്പരം പോരടിച്ച് മുന്നേറുകയാണ് മത്സരാർത്ഥികളെല്ലാവരും. ഇതിനിടയിൽ രണ്ട് പേർ പുറത്തായി കഴിഞ്ഞു. മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി ശക്തരായ സ്ത്രീ മത്സരാർത്ഥികൾ എത്തിയ സീസൺ കൂടിയാണ് ഇത്തവണത്തേത്. ഇനിയുള്ള ദിവസങ്ങളിൽ ഇവരിൽ ആരൊക്കെ വാഴും ആരൊക്കെ വീഴും എന്ന് കാത്തിരുന്ന് കാണേണ്ടി വരും.
അതിനിടെ ഇപ്പോഴത്തെ ഗെയിം തന്ത്രങ്ങളുടെ അടിസ്ഥാനത്തിൽ ഫൈനൽ ഫൈവിനെ പ്രവചിച്ചെത്തിയിരിക്കുകയാണ് ഒരു ആരാധകൻ. നിലവിൽ കപ്പെടുക്കാൻ ഏറ്റവും സാധ്യതയുള്ള മത്സരാർത്ഥിയെ കുറിച്ചും ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കിച്ച കുറിപ്പിൽ അദ്ദേഹം വിശദമാക്കുന്നുണ്ട്. വായിക്കാം

'അസി റോക്കി-ആൽഫ മെയിൽ ആണ്. ശാരീരിക ക്ഷമത ആവശ്യമുള്ള ഗെയിമുകൾ വരുമ്പോൾ ഒറ്റക്ക് കളിക്കാനാകും. പക്ഷെ ബുദ്ധി വൈഭവം ആവശ്യമുള്ള ഗെയിമുകളിൽ ഇദ്ദേഹത്തിന്റെ പ്രകടനത്തിൽ സംശയം ഉണ്ട്. ജാസ്മിനെപ്പോലെ ഒരു മത്സരാർത്ഥിയെ നേരിടാൻ തക്കവണ്ണം പക്വത ഇല്ലായ്മ മറികടക്കാൻ നിലവിൽ നോറയ്‌ക്കോ, അപ്സരയ്‌ക്കോ കൈകൊടുക്കേണ്ടി വരും. നിലവിലെ അവസ്ഥയിൽ ഇദ്ദേഹം അതിനു തയ്യാറായാലും അവർ അതിനു എത്രത്തോളം നിന്നുകൊടുക്കും എന്ന് കണ്ടറിയണം.
അപ്സര രത്നാകരൻ- ജാസ്മിന് ഒത്ത എതിരാളി. ശാരീരിക ക്ഷമതയും ബുദ്ധി വൈഭവവും ആവശ്യമുള്ള ഇടങ്ങളിൽ ഒറ്റക്ക് കളിക്കാനാകും. പക്ഷെ വാദിച്ചു ജയിക്കാൻ ഉള്ള കഴിവില്ലായ്മ വിനയാകും.
നോറ മുസ്കാൻ- ജാസ്മിനോട് നേരിട്ട് മുട്ടാൻ ധൈര്യമുള്ള ഒരു മത്സരാർത്ഥിയായ തോന്നിയ വ്യക്തി. ഒറ്റക്ക് കളിക്കുന്നതിന്റെ ആനുകൂല്യം ഉണ്ട്. പക്ഷേ ശാരീരിക ക്ഷമത ആവശ്യമുള്ള ഗെയിമുകൾ വരുമ്പോൾ ഫലം എന്താകുമെന്നറിയില്ല.
സിജോ ജോൺ- ഒറ്റക്ക് കളിക്കാനാകും. സഹ മത്സരാർത്ഥികളെ മാനിപുലേറ്റ് ചെയ്യാനും കഴിവുള്ളവൻ. ശാരീരിക ക്ഷമതയിലും ബുദ്ധി വൈഭവത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ജാസ്മിനുമായി ഇതുവരെ നേർക്കുനേർ മുട്ടിയിട്ടില്ല.
ജാസ്മിൻ ജാഫർ- നിലവിലെ അവസ്ഥയിൽ എതിരാളികൾ ഇല്ലാതെ ടൈറ്റിൽ വിന്നർ ആകാൻ സാധ്യതയുള്ള ഒരേ ഒരു പ്ലെയർ. ഗബ്രി പുറത്തായാൽ സംഭവിക്കാൻ സാധ്യത ഉള്ള മാനസികമായ തകർച്ചയെ അതിജീവിക്കാൻ കഴിഞ്ഞാൽ കപ്പും ആയി പുറത്തു വരാം.












Click it and Unblock the Notifications