Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ കാരണം കാമുകന്‍ അഫ്സലാണ് കുരുക്കിലായത്; പുറത്ത് വന്നാല്‍ ജാസ്മിന് വലിയ സീനുണ്ട്: സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 താരമായ ജാസ്മിന്റെ വിവാഹം സംബന്ധിച്ച ചർച്ചകള്‍ ഷോയ്ക്ക് അകത്തും പുറത്തും ഒരു പോലെ ചർച്ചാ വിഷയമാണ്. താന്‍ കമ്മിറ്റഡാണ് എന്ന് ഒരിക്കല്‍ പറഞ്ഞ ജാസ്മിന്‍ പിന്നീട് അത് അങ്ങനെയല്ല, ഒരു പ്രപ്പോസല്‍ വരിക മാത്രമാണ് ഉണ്ടായതെന്നാണ് പറഞ്ഞത്. എന്നാല്‍ വീട്ടുകാർ പറയുന്നതാകട്ടെ ജാസ്മിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നുമാണ്.

ഇത്തരത്തിലുള്ള ചർച്ചകള്‍ സജീവമായതോടെ ജാസ്മിനുമായി വിവാഹം ഉറപ്പിച്ചെന്ന് പറയപ്പെടുന്ന അഫ്സല്‍ അമീർ തന്നെ ഇക്കാര്യത്തില്‍ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് രംഗത്ത് വന്നു. ജാസ്മിന്‍ പലതവണയായി തന്റെ സ്റ്റേറ്റ്മെന്റുകള്‍ മാറ്റിപ്പറയുന്നതായി അഫ്സലും ചൂണ്ടിക്കാട്ടുന്നു. അവള്‍ വാശിപ്പിടിച്ചതുകൊണ്ടാണ് വിവാഹക്കാര്യം ഉറപ്പിച്ചത് എന്ന സുപ്രധാനമായ കാര്യവും അഫ്സല്‍ പറയുന്നുണ്ട്.

jasmin-sai

'അവൾ ബിഗ് ബോസിൽ പങ്കെടുത്തതിന് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് അവളുടെ കുടുംബവും ഞാനുമാണ്. രണ്ട് പേർക്കും പേഴ്സണൽ ലൈഫ് ഉണ്ട്. ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമെന്ന് അറിയില്ല. ഞങ്ങൾ പ്രണയിച്ച് വിവാഹം കഴിക്കാൻ പോകുന്നവരാണ്. അവൾ ബിഗ് ബോസിൽ പോകുന്നതിന് മുൻപേ എന്നോട് പറഞ്ഞത് വീട്ടിൽ വന്ന് വിവാഹം ഉറപ്പിക്കണമെന്നാണ്. അവൾ വാശിപിടിച്ചത് കൊണ്ടാണ് വിവാഹം ഉറപ്പിച്ചത്' എന്നായിരുന്നു അഫ്സലിന്റേതായി പുറത്ത് വന്ന ഓഡിയോ.

ഓഡിയോ പുറത്ത് വന്നതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് നിരവധി ആളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്. മറ്റ് വഴികള്‍ ഇല്ലാതായതോടെയാണ് അഫ്സല്‍ ഇത്തരമൊരു പ്രതികരണവുമായി രംഗത്ത് വന്നതെന്നാണ് സീക്രട്ട് ഏജന്റ് എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്ന സായി കൃഷ്ണ പറയുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് വൈല്‍ഡ് കാർഡ് എന്‍ട്രിയായി എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരം കൂടിയാണ് സായി കൃഷ്ണ.

ഇവരുടെ കല്യാണം ഉറപ്പിച്ച് വെച്ചതാണെന്ന് ജാസ്മിന്റെ വീട്ടുകാർ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അഫ്സലും അത് തന്നെ പറയുന്നു. ഗബ്രിയൊന്നും അല്ല വിഷയമെന്ന് ഞാന്‍ പറയും. ആരെങ്കിലും ചെന്ന് എന്താണ് ജാസ്മിന്‍ ഗ്രബിയുമായി ചേർന്ന് കാണിക്കുന്നത് എന്ന് ചോദിച്ചാല്‍ അഫ്സലിന് ധൈര്യമായിട്ട് പറയാമായിരുന്നു അത് എന്നോട് പറഞ്ഞിട്ടാണ്, എനിക്ക് ഒരു പ്രശ്നവും ഇല്ലെന്ന്.

എന്നാല്‍ ജാസ്മിന്‍ ഒരിടത്ത് പറയുന്നു ഞാന്‍ കമ്മിറ്റഡാണെന്ന്, വേറെ ഒരിടത്ത് പറയുന്നു പ്രപ്പോസല്‍ മാത്രമാണെന്ന്. ആ സമയത്ത് പുറത്ത് ആളുകള്‍ക്ക് ഉത്തരം കൊടുക്കാന്‍ വയ്യാത്ത തരത്തില്‍ അഫ്സല്‍ ബ്ലോക്കാകുയാണ്. അതാണ് ശരിക്കും അഫ്സലിന് ഒരു വിഷയമായത്. ജാസ്മിന്റെ നിലപാടുകള്‍ പയ്യനെ ആകെ പ്രതിരോധത്തിലാക്കുകയാണ്. കുടുംബത്തില്‍ നിന്ന് അടക്കം അഫ്സല്‍ ചോദ്യം ചെയ്യപ്പെടുമെന്നും സായി കൃഷ്ണ പറയുന്നു.

ജാസ്മിന്‍ പുറത്ത് വന്ന് ആളുകളുടെ ചോദ്യത്തിന് ഉത്തരം നല്‍കേണ്ട ഒരു ആവശ്യവും ഇല്ല. എന്റെ ജീവിതമാണ്, എന്റെ ഇഷ്ടമാണ്, ഷോ ജയിക്കാന്‍ വേണ്ടി എന്ത് പാന്റേണും ചെയ്യുമെന്ന് അവള്‍ക്ക് പറയാം. പക്ഷെ അഫ്സലിനെ കണ്‍വീന്‍സ് ചെയ്യിക്കുക എന്നതായിരിക്കും വലിയ സീന്‍. അതായത് മറ്റുള്ളവർക്ക് മറുപടി കൊടുക്കുന്നത് പോലെ ആയിരിക്കില്ല, അറിയുന്നവർക്ക് മറുപടി കൊടുക്കുന്നത്.

കോംമ്പോ സ്ട്രാറ്റജി വരുമെന്ന ഒരു സൂചന നേരത്തെ തന്നെ ജാസ്മിന്‍ അഫ്സലിന് കൊടുത്തെന്നാണ് തോന്നുത്. ഇതെല്ലാം ജാസ്മിന്റെ ഗെയിമാണെന്നാണ് കരുതുന്നത്. വീട്ടില്‍ നിന്ന് വന്ന ഫോണ്‍ കോളിന് ശേഷവും ജാസ്മിന്‍ ഈ ഗെയിം തുടരുന്നു എന്നതാണ് ശ്രദ്ധേയം. ബാക്കിയുള്ളവർക്ക് ഇവർക്കെതിരായി മികച്ച ഗെയിം കളിക്കാമായിരുന്നു. എന്നാല്‍ അതുണ്ടാകുന്നില്ലെന്നും സായി കൃഷ്ണ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+