'ജാസ്മിനുമായുള്ള വിവാഹം മുടങ്ങിയതിങ്ങനെ, എനിക്കും വിവാഹം കഴിക്കണം, വിവാദമുണ്ടാക്കരുത്'; വീഡിയോയുമായി മുന്ന
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ വെച്ച് തന്റെ വിവാഹം മുടങ്ങിയതിനെ കുറിച്ച് ജാസ്മിൻ ജാഫർ തുറന്ന് പറഞ്ഞിരുന്നു. വസ്ത്രങ്ങളും ആഭരണങ്ങളുമടക്കം ഞങ്ങൾ തയ്യാറാക്കി വെച്ചിരുന്നുവെന്നും എന്നാൽ ചെറുക്കന്റെ വീട്ടിലെ പ്രശ്നം കൊണ്ട് ആ വിവാഹം മുടങ്ങിപ്പോയെന്നുമാണ് ജാസ്മിൻ പറഞ്ഞത്. ജാസ്മിന്റെ പിതാവും സമാനരീതിയിലായിരുന്നു പ്രതികരിച്ചിരുന്നത്.
' ആ വിവാഹം മുടങ്ങിതിനെ കുറിച്ച് കൂടുതൽ പറയുന്നില്ല, ആരേയും തേജോ വധം ചെയ്യാൻ താൻ ഉദ്ദേശിച്ചിട്ടില്ല. ജാസ്മിന്റെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചു. അവൻ നന്നായി മനസിലാക്കുന്ന ആളാണ്', എന്നായിരുന്നു പിതാവിന്റെ വാക്കുകൾ. ഇപ്പോഴിതാ തനിക്കെതിരായ ജാസ്മിന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ കാമുകനായ മുന്ന. തന്നേയും കുടുംബത്തേയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് മുന്ന പറയുന്നു. മുന്നയുടെ വാക്കുകളിലേക്ക്

'ജാസ്മിന്റെ മാതാപിതാക്കളുടെ വീഡിയോ കണ്ടു, അതിൽ എന്നെ കുറിച്ചും കുടുംബത്തെ കുറിച്ചും പറയുന്നത് കേട്ടു. നാട്ടുകാര് മൊത്തം കണ്ടത് കൊണ്ടാണ് ഇപ്പോൾ മറുപടിയുമായി വരുന്നത്. പ്രതികരിച്ചില്ലെങ്കിൽ ഞാനും കുടുംബവും എന്തൊക്കെയോ ചെയ്തിട്ടാണ് വിവാഹം മുടങ്ങിപ്പോയതെന്ന് പലരും ചിന്തിക്കും. അതുകൊണ്ട് കൂടിയാണ് ഈ വീഡിയോ. 2022 ഡിസംബർ 22 നായിരുന്നു വിവാഹം നിശ്ചയിച്ചത്. എന്നാൽ ഡേറ്റ് ഒന്ന് മാറ്റിവെയ്ക്കുകയാണ് ചെയ്തത്. ഇപ്പോൾ അത് എത്രയോ ഭാഗ്യമായെന്നാണ് ഞാൻ അത് ചിന്തിക്കുന്നത്.
ഞാനൊരു കമ്പനി തുടങ്ങിയിരുന്നു. അപ്പോൾ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് വിവാഹ തീയതി മാറ്റിയത്. അടുത്ത ജനവരിയിലോ ഡിസംബറിലോ വിവാഹം വെക്കാമെന്നാണ് ഞാൻ തീരുമാനിച്ചത്. അതിനിടയിൽ ഞങ്ങൾ ഒത്തുപോകാത്തത് കൊണ്ട് ബ്രേക്കപ്പ് ആയി. അല്ലാതെ ജാസ്മിനും കുടുംബത്തിനുമെതിരെ ഞാൻ ഒന്നും ചെയ്തിട്ടില്ല.
എന്തുകൊണ്ട് വിവാഹം മുടങ്ങിയെന്ന കാര്യത്തിൽ ഇനി ജാസ്മിന്റെ പിതാവ് വ്യക്തത വരുത്തണം. എന്നേയും കുടുംബത്തേയും ഇതിലേക്ക് അനാവശ്യമായി വലിച്ചിഴക്കരുത്. എനിക്കും ഒരു കുടുംബമുണ്ട്. നാളെ എനിക്കും ഒരു വിവാഹം കഴിക്കേണ്ടതൊക്കെയാണ്. നിങ്ങളുടെ മകളുടെ വിവാഹം ഉറപ്പിച്ചെന്ന് നിങ്ങൾ തന്നെ പറയുന്നു. എനിക്കും ഭാവിയുണ്ട്. ഇങ്ങനെ പലതും പറഞ്ഞ് ഇണ്ടാക്കുമ്പോൾ ആളുകൾ പലതും ചിന്തിക്കും. അതൊന്നും ഇനി വേണ്ട, ഞങ്ങളെ അതിലേക്ക് വലിച്ചിടരുത്', മുന്ന വീഡിയോയിൽ പറഞ്ഞു.












Click it and Unblock the Notifications