Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചു, ടെഡ്ഡി ബിയറിനെ കൊടുക്കാത്തതിൽ ബിബി ടീമിനോട് ഉപ്പ ദേഷ്യപ്പെട്ടു'; സിബിൻ

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 6 ൽ കഴിഞ്ഞ ദിവസമായിരുന്നു ജാസ്മിന്റെ കുടുംബം കയറിയത്. ജാസ്മിന്റെ ഉമ്മയും ഉപ്പയുമായിരുന്നു ഹൗസിലേക്ക് എത്തിയത്. ഒരു വലിയ ടെഡി ബിയറുമായിട്ടായിരുന്നു ഇരുവരും എത്തിയത്. എന്നാൽ നേരത്തേ തന്നെ ഈ ടെഡി ബിയർ ഹൗസിലേക്ക് അയച്ച് കൊടുത്തിരുന്നുവെന്നും അത് ബിബി ക്രീയേറ്റേഴ്സ് ജാസ്മിന് കൊടുക്കാതിരുന്നതാണെന്നും പറയുകയാണ് ഇപ്പോൾ മുൻ ബിഹ് ബോസ് മത്സരാർത്ഥികളായ സിബിനും ആര്യ ബഡായിയും.

ജാസ്മിന്റെ ഉപ്പയേയും ഉമ്മയേയും എയർപോർട്ടിൽ വെച്ച് ഇരുവരും കണ്ടിരുന്നു. അപ്പോഴാണ് ഇതിനെ കുറിച്ച് തങ്ങളോട് അദ്ദേഹം പറഞ്ഞതെന്ന് ഇരുവരും പറഞ്ഞു. മാത്രമല്ല അഫ്സലാണ് തങ്ങളെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും അഫ്സലിന്റെ പേര് പരാമർശിക്കാതെ ഇരുവരും വ്യക്തമാക്കി. ജാസ്മിന് പെയ്ഡ് പിആർ ഇല്ലെന്നും ഉപ്പ പറഞ്ഞതായി ലൈവ് വീഡിയോയിൽ ആര്യയും സിബിനും പറഞ്ഞു. ഇരുവരുടേയും വാക്കുകളിലേക്ക്

jasminesibin-

ജാസ്മിന് പെയ്ഡ് പിആർ ഇല്ല. ജാസ്മിനെ ഇഷ്ടപ്പെടുന്നവർ ചേർന്ന് രണ്ട് ഗ്രൂപ്പുണ്ട്. ജാസ്മിന്റെ കുടുംബത്തിനും കൂടി അറിവുള്ള ഗ്രൂപ്പാണിത്. എന്നാൽ അവർ ചെയ്യുന്ന മോശം കാര്യങ്ങൾക്ക് ഞങ്ങൾ കൂട്ട് നിൽക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഗബ്രിയുമായുള്ള ജാസ്മിന്റെ ബോണ്ടിങ് തങ്ങൾക്ക് താത്പര്യമില്ലെന്നാണ് ജാസ്മിന്റെ കുടുംബം ഞങ്ങളോട് വ്യക്തമാക്കിയത്. ഗബ്രി പുറത്തിറങ്ങയ ശേഷം ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നു. ഉമ്മ കൊടുത്തതും കെട്ടിപ്പിടിച്ചതുമൊക്കെ തെറ്റാണെന്ന് ഇനി നീ അഭിമുഖങ്ങളിൽ പറയരുത്, ജാസ്മിന്റെ പേര് ഇനി അഭമുഖങ്ങളിൽ പറയരുത് എന്ന് പറഞ്ഞു. ഗബ്രി അക്കാര്യത്തിൽ ഉറപ്പ് നൽകിയെന്നും പറഞ്ഞു.

ബിഗ് ബോസിലേക്ക് കയറുമ്പോൾ ജാസ്മിന്റെ കുടുംബം കൊണ്ടുവന്ന ബൊമ്മ നേരത്തേ അവിടേക്ക് കൊടുത്തയച്ചതാണ്. ആരാണ് അത് കൊടുത്തതെന്നുള്ള പേര് പറയുന്നില്ല. എന്തുകൊണ്ടാണ് ബൊമ്മ ജാസ്മിന് കൊടുക്കാതിരുന്നതെന്ന് ക്രീയേറ്റീവ് ഡയറക്ടറോട് ചോദിച്ചിരുന്നു. അവർ കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ കണ്ടന്റ് ഡയറക്ടറോട് ഉപ്പ സംസാരിച്ചു. ബൊമ്മയുമായി അകത്ത് കയറാൻ അനുവദിച്ചില്ലെങ്കിൽ ഞങ്ങൾ ഹൗസിൽ കയറാതെ ഇറങ്ങിപ്പോകും ജാസ്മിനേയും നിങ്ങൾ പുറത്താക്കിക്കോളൂ എന്ന് അദ്ദേഹം നിലപാടെടുത്തു. അതോടെയാണ് ബൊമ്മയുമായി അകത്ത് കയറുന്നത്. അദ്ദേഹം അകത്ത് ഗബ്രിയുടെ ഫോട്ടോ മാറ്റിയതും മാല ഊരി വാങ്ങിയതുമൊക്കെ അദ്ദേഹത്തിന്റെ തീരുമാനം ആയിരുന്നു.

ദിയ സനയും, അയാളും (അഫ്സൽ) ചേർന്നാണ് എന്നെ എയർപോർട്ടിൽ കൊണ്ടുവിട്ടത്. ഞങ്ങൾ തമ്മിൽ പ്രശ്നമൊന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഫോട്ടോ എടുത്ത് ഇട്ടാൽ ഇപ്പോഴത്തെ വിവാദങ്ങളൊക്കെ തീരും എന്ന് ആര്യ പറഞ്ഞപ്പോഴാണ് ശരിയാണല്ലോയെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ കൂടെ സമ്മതത്തോടെ ഫോട്ടോ എടുത്തത്. ഒരിക്കലും ആ ഫോട്ടോ സ്ട്രാറ്റജി ആയിരുന്നില്ല.

പുറത്തിറങ്ങിയാൽ അനുഭവിക്കാനിരിക്കുന്ന സൈബർ ആക്രമണങ്ങളെ അവൾ എങ്ങനെ നേരിടുമെന്ന ആശങ്ക ഉമ്മ പങ്കുവെച്ചിരുന്നു. എന്നാൽ ഭയക്കേണ്ട ഞങ്ങൾ ഒപ്പം തന്നെ ഉണ്ടാകുമെന്ന് അദ്ദേഹത്തിന് ഞങ്ങൾ ഉറപ്പ് നൽകിയിരുന്നു.', സിബിൻ പറഞ്ഞു.

അതേസമയം ഗബ്രി പുറത്തായതോടെ ഇനി ജാസ്മിന്റെ ഗെയിം എങ്ങനെയാകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. തനിച്ച് കളിച്ചാൽ കപ്പടിക്കാൻ പോലും സാധ്യതയുള്ള മത്സരാർത്ഥിയാണ് ജാസ്മിൻ എന്നാണ് വിലയിരുത്തലുകൾ. എന്തായാലും ടോപ് ഫൈവിൽ ജാസ്മിൻ തന്റെ സ്ഥാനം ഉറപ്പിച്ചതായാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതിനിടെ പുറത്തിറങ്ങിയാൽ ജാസ്മിൻ നേരിടാനിരിക്കുന്ന സൈബർ ആക്രമണങ്ങളെ അവർ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയും ആരാധകരിൽ ഒരു വിഭാഗം പങ്കുവെയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+