പൂട്ടാനുറച്ച് ജാസ്മിന്റെ ഉപ്പ ജാഫർ ഖാൻ, അവരെല്ലാം കുടുങ്ങും; പോലീസിൽ പരാതി
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥിയായ ജാസ്മിൻ ജാഫറിനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. ഗബ്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ കേട്ടാൽ അറയ്ക്കുന്ന അധിക്ഷേപങ്ങളാണ് ചിലർ നടത്തുന്നത്. ഇൻഫ്ലുവൻസർ കൂടിയായ ജാസ്മിന്റെ ചാനൽ അടക്കം ഇനി പിന്തുടരരുത് എന്നുള്ള ആഹ്വാനവും ചിലർ നടത്തുന്നുണ്ട്.
കുടുംബത്തിനും വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ നടപടിയുമായി മുന്നോട്ട് നീങ്ങിയിരിക്കുകയാണ് താരത്തിന്റെ കുടുംബം. മോശമായ രീതിയില്‍ ബിഗ് ബോസിലെ കാര്യങ്ങളുടെ വിശദീകരണം എന്ന നിലയില്‍ ജാസ്മിന്‍റെ ഫോട്ടോ ഉപയോഗിച്ച് തമ്പ് നെയിലും വാക്കുകളും ഉണ്ടാക്കിയ സോഷ്യല്‍ മീഡിയ പേജുകള്‍ക്കെതിരെയാണ് ജാഫർ പരാതി നൽകിയിരിക്കുന്നത്. കൊല്ലത്തെ പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് അദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്.

പരാതിയെ സംബന്ധിച്ച് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ദിയ സന ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ദിയയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-'ബിഗ്ഗ് ബോസ്സിലെ ജാസ്മിൻ ജാഫറുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്. ജാസ്മിനെതിരെ നടക്കുന്ന സൈബർ ബുള്ളിങ്ങുമായി ബന്ധപ്പെട്ട് യൂട്യൂബ് ഇൻസ്റ്റാ ഐഡികൾക്കെതിരെ ജാസ്മിന്റെ വാപ്പ ജാഫർ ഖാൻ പരാതിപ്പെട്ടിട്ടുണ്ട്.
മോശപ്പെട്ട രീതിയിൽ ജാസ്മിന്റെ ഫോട്ടോ ഉപയോഗിച്ച് തമ്പ് നെയിലുകളും വാക്കുകളും പറഞ്ഞ ചാനലിനെതിരെയാണ് പരാതിപെട്ടിരിക്കുന്നത്.ബിഗ്ഗ് ബോസ്സ് എന്ന ഷോയുടെ പേരിൽ വ്യക്തികളെ വളരെ മോശമായി ചിത്രീകരിച്ചു നടത്തുന്ന മറ്റുള്ളവരുടെ പേഴ്സണൽ ലൈഫിൽ ഇത്രക്കും തരം താഴ്ന്ന രീതിയിൽ ബുള്ളിങ് ചെയ്യുന്ന ഓരോരുത്തർക്കും ഇത് തന്നെയാകും അവസ്ഥ.. അഭിപ്രായ സ്വതന്ത്രമെന്നുള്ളതിനപ്പുറത്തേക്ക് വാക്കുകളും പ്രവർത്തികളും കൈവിട്ട് പോയിരിക്കുന്നു. ക്രിമിനൽ കേസും ഡിഫർമേഷൻ സ്യൂട്ടും ഫയൽ ചെയ്തിട്ടുണ്ട്.. ഇത് കുറച്ചു നേരത്തെ ആകാമായിരുന്നു ജാഫർ ഖാൻ', പോസ്റ്റിൽ പറഞ്ഞു.
അതേസമയം ജാസ്മിൻ പുറത്തെത്തിയാൽ എങ്ങനെ ഇത്തരം സാഹചര്യങ്ങളെ നേരിടുമെന്നാണ് താരത്തെ പിന്തുണയ്ക്കുന്നവർ ആശങ്ക പങ്കുവെയ്ക്കുന്നത്. മുൻ ബിഗ് ബോസ് മത്സരാർത്ഥികളിൽ ചിലരും ഇത്തരത്തിൽ സൈബർ ആക്രമണങ്ങൾക്ക് വിധേയരായിട്ടുണ്ട്. ഒടുവിൽ ഏറെ വൈകാരികമായി പലരും പ്രതികരിച്ച സാഹചര്യവും മുൻപ് ഉണ്ടായിട്ടുണ്ട്. ഈ സീസണിൽ തന്നെ അടുത്തിടെ പുറത്തായ ജാസ്മിന്റെ സുഹൃത്ത് കൂടിയായ ഗബ്രിയും ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ചിലതൊക്കെ ഏറെ വിഷമിപ്പിക്കുന്നുണ്ടെന്നും പലതും കാര്യമാക്കാറില്ലെന്നുമായിരുന്നു താരം പറഞ്ഞത്.












Click it and Unblock the Notifications