'ജാസ്മിന്റെ ഉപ്പ ആത്മഹത്യയുടെ വക്കോളമെത്തിയിരുന്നു; അവൻ പോയതോടെ അവൾ മിടുക്കിയായി'
ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 ആര് വിജയിക്കും? കിരീടം ചൂടുന്നത് ആരെന്നറിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. നിലനിൽ കപ്പെടുക്കാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന മത്സരാർത്ഥി ജാസ്മിൻ ജാഫർ ആണ്. തുടക്കം മുതൽ തന്നെ ശക്തമായ മത്സരമായിരുന്നു ജാസ്മിൻ കാഴ്ച വെച്ചിരുന്നത്.
ആദ്യ ദിവസം തൊട്ട് തന്നെ ജാസ്മിൻ ഹൗസിൽ ചർച്ചയായിമാറിയിരുന്നു. എന്നാൽ ഗബ്രിയുമായി ചേർന്ന് ഗെയിം കളിക്കാൻ തുടങ്ങിയതോടെ ഹൗസിലും പുറത്തും ജാസ്മിനെതിരെ കടുത്ത വിമർശനം ആണ് ഉയർന്നത്. ഇരുവരും ലൗ ട്രാക്ക് പിടിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണ് എന്നായിരുന്നു വിമർശനങ്ങൾ ഉയർന്നത്. തുടർന്ന് ഗബ്രിയുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് കുടുംബം അടക്കം ജാസ്മിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഏകദേശം 55 ദിവസത്തോളം ഇരുവരും കോമ്പോ കളിച്ച് മുന്നേറി.

അതിനിടയിൽ അപ്രതീക്ഷിതമായി ഗബ്രി ഹൗസിൽ നിന്നും പുറത്തായി. ഗബ്രിയുടെ പുറത്താകലിന് ശേഷം മറ്റൊരു ജാസ്മിനെയാണ് പിന്നീട് ഹൗസിൽ കണ്ടത്. ഹൗസിൽ എല്ലാവരുമായി ഇടപെട്ടും ഗെയിം കളിച്ചും പോരടിച്ചുമെല്ലാം മുന്നേറുകയാണ് ഇപ്പോൾ ജാസ്മിൻ. അതിനിടയിൽ ഇപ്പോഴിതാ ജാസ്മിനെ കുറിച്ച് നാട്ടുകാർ പങ്കുവെയ്ക്കുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജാസ്മിൻ തീർച്ചയായും കപ്പ് ഉയർത്തുമെന്നും ഗബ്രി പോയതോടെ മികച്ച രീതിയിലാണ് ജാസ്മിൻ ഗെയിം കളിക്കുന്നതെന്നും പറയുകയാണ് ഇവർ. 'ദി ഫൈനൽ ന്യൂസ്' യുട്യൂബ് ചാനലിനോടാണ് പ്രതികരണം.
'ജാസ്മിൻ ഉണ്ടായത് കൊണ്ടാണ് കുടുംബം രക്ഷപ്പെട്ടത്. വാപ്പയ്ക്ക് ഇച്ചിരി കടമൊക്കെ ഉണ്ടായിരുന്നു. അതൊക്കെ തീർത്ത് ഇപ്പോൾ ഇവർ നല്ല ജീവിതത്തിലാണ്. നാട്ടിൽ നല്ല പേരുള്ള കുട്ടിയാണ്. അവൾ കപ്പടിക്കണമെന്ന് തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അവൾക്ക് നല്ല ഭാവിയുണ്ട്. അവളുടെ വാപ്പ ആത്മഹത്യയുടെ വക്കിലെത്തിയാണ്. അവളാണ് രക്ഷപ്പെടുത്തിയത്. കുടുംബം നോക്കുന്നവൾ അല്ലേ അവൾ.
അവൾ എല്ലാവരും കളിക്കുന്നത് പോലെ തന്നെയാണ് കളിക്കുന്നത്. ജാസ്മിൻ പാവമാണ്.
ഗബ്രി പോയതിന് ശേഷം മിടുക്കിയായിട്ടാണ് അവൾ കളിക്കുന്നത്. അവൾ ഒരു പേരിദേഷവും കേൾപ്പിച്ചിട്ടില്ല. അവൾക്ക് ആദ്യം ഒരു കല്യാണം വന്നു, അത് മുടങ്ങി. അത് സാധാരണയല്ലേ. ഞങ്ങൾക്കൊന്നും അവൾ ഒരു ദോഷവും ചെയ്തിട്ടില്ല. അവൾ കപ്പടിക്കുമെന്നാണ് തോന്നുന്നത്', നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.












Click it and Unblock the Notifications