പുറത്ത് ഇങ്ങനെയാവുമെന്ന് ഒരിക്കലും കരുതിയില്ല: തുറന്ന് പറഞ്ഞ് ജാസ്മിന്‍, കണ്ടന്റിനായി ഒന്നും ചെയ്തിട്ടില്ല
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജാസ്മിന്‍ കപ്പ് അടിക്കണമെന്ന് ആഗ്രഹിച്ച നിരവധി പ്രേക്ഷകരുണ്ടായിരുന്നു. മറുവശത്ത് താരം ഫൈനലില്‍ പോലും എത്തരുതെന്ന് ആഗ്രഹിച്ചവരുമുണ്ട്. സീസണില്‍ ഏറ്റവും കൂടുതല്‍ വിമർശനങ്ങള്‍ നേരിട്ട താരം കൂടിയാണ് ജാസ്മിന്‍. വിമർശനങ്ങള്‍ പലപ്പോഴും അധിക്ഷേപങ്ങളായി വഴിമാറുകയും ചെയ്തിട്ടുണ്ട്. എല്ലാത്തിനും ഒടുവില്‍ മൂന്നാ സ്ഥാനവും നേടി ജാസ്മിന്‍ ഷോയില്‍ നിന്നും പുറത്തിറങ്ങിക്കഴിഞ്ഞു.
ഇത്രയൊക്കെ എത്താന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷവും നന്ദിയും കടപ്പാടുമൊക്കെ ഉണ്ടെന്നാണ് ഷോയില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെ ജാസ്മിന്‍ പ്രതികരിച്ചത്. പുറത്തെ കാര്യങ്ങള്‍ ഞാന്‍ വിചാരിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമാണ്. എന്നെ ഇഷ്ടപ്പെടുന്ന കുറെയധികം ആളുകളുണ്ട്. പലരുടേയും മെസേജും വീഡിയോസുമൊക്കെ കണ്ടത് എനിക്ക് വലിയ സന്തോഷം നല്‍കുന്നു.

ഈ പിന്തുണ പ്രതീക്ഷിച്ചില്ല
പുറത്ത് എനിക്ക് ഇത്ര വലിയ പിന്തുണയുണ്ടാകുമെന്ന് അകത്ത് നില്‍ക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നില്ല. അതായത് ഇവിടം വരെ എത്തുമെന്ന് വിചാരിച്ചിരുന്ന ഒരു വ്യക്തിയല്ല ഞാന്‍. പുറത്തിറങ്ങിയതിന് ശേഷമാണ് വീഡിയോസും മെസേജുമൊക്കെ കാണുന്നത്. അവർ എന്തൊക്കെ ക്വാളിറ്റിയാണ് എന്നില്‍ കണ്ടത്, എന്നതൊക്കെ ഞാന്‍ അറിഞ്ഞ് വരുന്നതേയുള്ളു. ഫോണൊക്കെ നോക്കാന്‍ അത്ര സമയം കിട്ടിയിട്ടില്ല. എന്തായാലും കിട്ടിയതില്‍ ഞാന്‍ വളരേയധികം സന്തോഷവതിയാണ്.
കണ്ടന്റ് കൊടുക്കണം എന്ന് വിചാരിച്ച് ഞാന്‍ അങ്ങനെ മനഃപ്പൂർവ്വം അവിടെ ഒന്നും ക്രിയേറ്റ് ചെയ്തിട്ടില്ല. ഞാന്‍ എന്താണോ, അത് പോലെ തന്നെയാണ് അവിടെ നിന്നിട്ടുള്ളത്. അല്ലാതെ അതിന് അപ്പുറത്ത് ഒന്നും ചെയ്തിട്ടില്ല. ഫൈനല്‍ ഫൈവില്‍ എത്താന്‍ കഴിഞ്ഞ ഏക് ഫീമെയില്‍ കണ്ടസ്റ്റന്റ് എന്നതില്‍ എനിക്ക് അഭിമാനവും സന്തോഷവും നന്ദിയിട്ടുണ്ടെന്നും ജാസ്മിന്‍ വ്യക്തമാക്കുന്നു.
പ്രേക്ഷകരുടെ പ്രതികരണം
അതേസമയം, ജാസ്മിന് ലഭിച്ച മൂന്നാം സ്ഥാനം വിജയത്തിന് തുല്യമാണെന്നാണ് താരത്തിന്റെ ആരാധകർ അവകാശപ്പെടുന്നത്. 'ജാസ്മിൻ മൽസരിച്ചത് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മൽസരാർത്ഥികളോട് മാത്രമാണോ? അല്ല. ഒരു പെണ്ണ് എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്ന സദാചാരക്കമ്മിറ്റിക്കാർ,
ഈ സീസണിൽ ജാസ്മിനെതിരെ മാത്രം വിചാരണ നടത്തിയ യൂട്യൂബുകാർ. സ്വന്തം കണ്ടസ്റ്റൻ്റിനെ സപ്പോർട്ട് ചെയ്ത പോസ്റ്റുകളേക്കാൾ ജാസ്മിൻ്റെ പേര് നെഗറ്റീവാക്കാൻ ശ്രമിച്ച ചില പിആർ പേജുകാർ. ഇവരോടെല്ലാമായിരുന്നു അവളുടെ പേരാട്ടം.' എന്നാണ് ഒരു ജാസ്മിന്‍ ആരാധകന്‍ കുറിക്കുന്നത്.
'പുറത്തായ ശേഷം ഉറക്കത്തിൽ പോലും ജാസ്മിനെ സ്വപ്നം കണ്ട് പേടിച്ച് മീഡിയ മുഴുവൻ കയറിയിറങ്ങി അവളെ ഇല്ലാതാക്കാൻ വായിൽ വരുന്നത് മുഴുവൻ വിളിച്ച് പറഞ്ഞ് ഒരു ഭ്രാന്തനെ പോലെ നിലവിളിച്ചോടിയ ഒരു ഡിജെ ,പിആർ ഏജൻസികളുടെ കഴിവ് കൊണ്ട് മുൻ സീസണിൽ രാ യാവായ ഏഷ്യാനെറ്റിനെ ആക്ഷേപിക്കാൻ വേണ്ടി ജാസ്മിനെതിരെ വാളെടുത്ത ഒരു അഭിവന ചക്രവർത്തി, കൂടാതെ പേഴ്സണൽ വിഷയങ്ങളിൽ പോലും ജാസ്മിനെ കൊത്തിവലിക്കാൻ ശ്രമിച്ച വൃത്തികെട്ട കുറെ ഫാൻപേജുകൾ. ഇവരൊക്കെ തകർക്കാൻ ശ്രമിച്ചപ്പോഴും തകരാതെ ഷോയിൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചപ്പോഴും തളരാതെ മുന്നോട്ട് പോയ ജാസ്മിൻ നിനക്ക് ലഭിച്ച മൂന്നാം സ്ഥാനം വിജയത്തിന് തുല്യമാണ്.' ആരാധകന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications