'ജാസ്മിൻ ചതിച്ചു, ഒരു യൂസ് ആന്റ് ത്രോ മെറ്റീരിയലാക്കി എന്നെ'; ബന്ധം അവസാനിപ്പിച്ച് അഫ്സൽ അമീർ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട പേരുകളാണ് ജാസ്മിന്റേയും ഗബ്രിയുടേയും. ഇരുവരും ലൗ ട്രാക്ക് പിടിച്ച് പ്രേക്ഷകരെ പറ്റിച്ചുവെന്ന വിമർശനമാണ് ഉയർന്നത്. എന്നാൽ തങ്ങൾ സുഹൃത്തുക്കളാണെന്നും തനിക്ക് പുറത്ത് മറ്റൊരു റിലേഷൻ ഉണ്ടെന്നുമാണ് ഇത്തരം വിമർശനങ്ങളോട് ജാസ്മിൻ ആദ്യം പ്രതികരിച്ചിരുന്നത്. അഫ്സൽ അമീർ എന്ന വ്യക്തിയുമായി താൻ വാക്കുറപ്പിച്ചാണ് താൻ ഷോയിലേക്ക് വന്നതെന്നും ജാസ്മിൻ പറഞ്ഞിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ഷോയുടെ അവതാരകമായ മോഹൻലാൽ ഗബ്രിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദ്യമുയർത്തിയപ്പോൾ തങ്ങൾക്ക് ഇഷ്ടമുണ്ടെന്നും പ്രണയത്തിലാകാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് ജാസ്മിൻ വിശദീകരിച്ചത്.
ഇപ്പോഴിതാ ജാസ്മിന്റെ ഈ പ്രതികരണത്തിന് പിന്നാലെ ഇനി ജാസ്മിനുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രതിശ്രുത വരൻ കൂടിയായ അഫ്സൽ അമീർ. ഇനിയും തനിക്ക് ഒരു ജോക്കറായി തുടരാൻ സാധിക്കില്ലെന്നാണ് അഫ്സൽ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നീണ്ട കുറിപ്പിൽ വ്യക്തമാക്കി. അഫ്സലിന്റെ വാക്കുകളിലൂടെ
'ബിഗ് ബോസ് എന്ന ഈ മെഗാ ഡ്രമാറ്റിക് സീരിയലിലേക്ക് എൻ്റെ പേര് വലിച്ചിഴച്ചതിന് നന്ദി ജാസ്മിൻ. ഷോയിൽ എന്റെ പങ്കാളി എന്ന് അവളാണ് പരിചയപ്പെടുത്തിയത്, ഇപ്പോൾ എൻ്റെ സ്ഥാനം ഒരു സൈഡ് സ്റ്റാൻഡിന് സമാനമാണ്. എന്താണെന്ന് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ഷോയ്ക്ക് നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കാൻ സാധിക്കും.അവളുടെ കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെ എത്രയെത്ര ജീവിതങ്ങളെ ഇത് ബാധിച്ചുവെന്ന് നിങ്ങൾക്കാർക്കും അറിയില്ല.
എന്റെ സ്വകാര്യത നിലനിർത്താൻ അനുവദിക്കണമെന്നും തെറ്റിധാരണ പരത്തുന്ന വ്യാജ വാർത്തകൾ ഇനിയെങ്കിലും നൽകരുതെന്നും ഞാൻ അപേക്ഷിക്കുകയാണ്. ഈ ലൂപ്പിലേക്ക് എന്നെ മനപ്പൂർവ്വം വലിച്ചിഴക്കരുത്. അവൾ ആഗ്രഹിക്കുന്നതെന്തും അവൾ ചെയ്യട്ടെ, അവൾ ആഗ്രഹിക്കുന്നവരെ വിവാഹം കഴിക്കട്ടെ, ഈ പ്രതിസന്ധി ഇനി കൈകാര്യം ചെയ്യാൻ എനിക്ക് കഴിയില്ല.

ഈ ദിവസങ്ങളിലെല്ലാം ഞാൻ നിശബ്ദത പുലർത്തിയതിന് കാരണം മാനസികമായി ഞാൻ ബുദ്ധിമുട്ടുന്നത് കൊണ്ടായിരുന്നു. എന്നാൽ ഈ പെൺകുട്ടി കാരണം ഇനിയും അപമാനം സഹിച്ച് മുന്നോട്ട് പോകാൻ എനിക്ക് സാധിക്കില്ല. ഇനിയും എത്ര അപമാനം ഈ വൃത്തികെട്ട ഷോ കാരണം ഞാൻ അനുഭവിക്കേണ്ടി വരും.
ഞാൻ പറയാൻ പോകുന്നത് കാര്യത്തിന് അവളുടെ സപ്പോർട്ടേസ് എന്നെ വെറുക്കും. പക്ഷേ ഞാൻ എന്താണ് നേരിട്ടതെന്ന് എനിക്ക് കൃത്യമായി അറിയാം. ആത്മാർത്ഥമായ ബന്ധം പുലർത്തുന്നവർക്ക് ഇതൊരു പാഠമാണ്. ജാസ്മിൻ എൻ്റെ ജീവിതവും വികാരവും സ്വപ്നങ്ങളും കൊണ്ടാണ് കളിച്ചത്. മുൻ റിലേഷൻ ബ്രേക്കപ്പ് ആയപ്പോൾ ഞാനായിരുന്നു അവളെ എല്ലാ രീതിക്കും പിന്തുണച്ചത്, എന്റെ കുടുംബത്തെ പോലും ഞാൻ ഇതിന്റെ പേരിൽ പിണക്കി, എന്നിട്ട് എനിക്ക് ലഭിച്ചത് ഇതാണ് . അവൾ എന്നോട് വളരെ അധികം അടുത്തപ്പോഴാണ് വിവാഹം കഴിക്കാൻ ഞാൻ തീരുമാനിച്ചത്. ഞങ്ങളുടെ 7 മാസത്തെ ബന്ധം വളരെയധികം സ്നേഹം നിറഞ്ഞതായിരുന്നു. അത് എത്ര തീവ്രമാണെന്ന് ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അറിയാം. ഇപ്പോൾ ഈ നാടകം കാണുമ്പോൾ ഞാൻ ഒരു യൂസ് ആന്റ് ത്രോ മെറ്റീരിയൽ ആണെന്ന തോന്നലാണ് എനിക്ക്.
ഒരു ഷോയിൽ പബ്ലിക്ക് ആയി എങ്ങനെ വഞ്ചന നടക്കുന്നുവെന്ന് കാണണമെങ്കിൽ കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് വീക്കെന്റ് ഷോ കണ്ടാൽ മതി. അവളുടെ എല്ലാ ബിഗ് ബോസ് ആവശ്യങ്ങളും ഞാനായിരുന്നു ഇതുവരെ ചെയ്തിരുന്നത്. എന്നാൽ ഇനിയങ്ങോട്ട് ഇല്ല. ഞാനെന്തിന് ചെയ്യണം? ജാസ്മിൻ ഒരു നല്ല ഗെയിമർ ആണ്, എന്നാൽ പങ്കാളിയുടെ അവസ്ഥയേയും വികാരങ്ങളേയും വെച്ച് കളിക്കുന്നത് നൈതികതയല്ല.മറ്റൊരു കാര്യം വ്യക്തമാക്കുന്നു, അവളുടെ മുൻ റിലേഷൻ വേർപിരിയാൻ ഒരിക്കലും ഞാനൊരു കാരണമായിരന്നില്ല. അത് അവളുടെ കുടുംബ പ്രശ്നങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളുമാണ്.
ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ഓർമ്മകളുടെ ചിത്രങ്ങളായോ വീഡിയോകളായോ വെച്ച് തെളിവുകൾ നിരത്തി അവളെ തരംതാഴ്ത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.. അത് എന്റെ ധാർമ്മികതയ്ക്ക് ചേർന്ന കാര്യവും അല്ല. ഞാൻ അവൾക്ക് എന്തായിരുന്നുവെന്ന് അവളുടെ മാതാപിതാക്കൾക്ക് അറിയാം.. പക്ഷേ അവൾ എന്നോട് എന്താണ് ചെയ്തതിന് ഒരിക്കലും എനിക്ക് പൊറുക്കാനാകില്ല.പൊതുജനം ഇതെല്ലാം കാണുന്നുണ്ട്, ഇനി നിങ്ങൾ തീരുമാനിക്കൂ.
അവൾ എത്രമാത്രം വെറുപ്പാണ് ഈ ഷോയിലൂടെ സമ്പാദിച്ചതെന്ന് എനിക്ക് വ്യക്തമായി അറിയാം. കാരണം അവളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാന്റിൽ ചെയ്യുന്നത് ഞാനാണ്. 'ഞാൻ പുറത്ത് ഒരാൾക്ക് വാക്ക് കൊടുത്തിട്ടുണ്ട്' എന്ന് ഒരു നൂറുതവണയെങ്കിലും അവൾ അവിടെ പറയുന്നത് നിങ്ങൾ പ്രേക്ഷകർ കണ്ടിട്ടുണ്ടാകാം. എന്നിട്ട് പറയുകയാണ് അവനോടുള്ള (ഗബ്രി) പ്രണയം ഞാൻ പിടിച്ചുവെയ്ക്കുന്നത് അത് പ്രാക്ടിക്കലാവില്ല എന്നത് കൊണ്ടാണെന്ന്. എന്ത് വൃത്തികേടാണിത്.
പ്രണയിക്കുകയാണെന്ന് പറഞ്ഞ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് വൃത്തികേടാണ്. ബന്ധത്തിൽ നിങ്ങൾ പങ്കാളിയോട് സത്യസന്ധത പുലർത്തുകയും പങ്കാളിയുടെ വികാരങ്ങളെ മാനിക്കുകയും വേണം. പ്രതിബദ്ധതയുടെ കാര്യത്തിൽ നിങ്ങൾക്കൊരു ആശയക്കുഴപ്പം ഉണ്ടാകരുത്.
ഈ പെൺകുട്ടി സ്നേഹം എന്ന മനോഹരമായ വികാരത്തിന്റെ മൂല്യം തന്നെ ഇല്ലാതാക്കി. അതിലുപരിയായി അവൾ എൻ്റെ ജീവിതം ശരിയാക്കാൻ പറ്റാത്ത രീതിയിൽ നശിപ്പിച്ചു. എന്റെ ബുദ്ധിമുട്ടുകൾ ഒരിക്കലും ചർച്ചചെയ്യപ്പെടുകയില്ലെന്നും ആത്മാർത്ഥമായി സ്നേഹിച്ചതിന് വഞ്ചിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന അവസ്ഥ മനസിലാകില്ല.
എനിക്ക് ഉറക്കെ കരയാൻ പോലും സാധിക്കാത്ത വിധത്തിൽ വേദനിക്കുന്നു. അവളുടെ ഈ നാടകത്തെ പിന്തുണയ്ക്കാൻ താത്പര്യപ്പെടുന്നവർ പിന്തുണച്ചോളൂ. പക്ഷേ എന്നെ ഇനിയും ബുദ്ധിമുട്ടിക്കരുത്. ഒരു തെറ്റേ ഞാൻ ചെയ്തുള്ളൂ, അവളെ ആത്മാർത്ഥമായി പ്രണയിച്ചുവെന്നത്. ഇതുവരെ ഞാൻ അവളുടെ കുടുംബത്തെ പിന്തുണച്ചു, എന്നിട്ട് എനിക്ക് പ്രതിഫലമായി കിട്ടിയത് ഇതാണ്.
അവളുടെ വാഗ്ദാനങ്ങളൊക്കെ ഒന്നുമല്ലാതായി. ഞാനിപ്പോൾ എന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മുന്നിൽ ഒരു ജോക്കറായി. എന്നാൽ ഇനിയില്ല, ഞാൻ മടുത്തു. വഞ്ചനയെ മഹത്വവൽക്കരിക്കുന്ന ചില പ്രേക്ഷകർക്ക് നന്ദി !!'












Click it and Unblock the Notifications