ജാസ്മിന്റെ തന്ത്രം കിടിലനായിരുന്നു: പക്ഷെ പാളിപ്പോയത് അവിടെ, എന്തായാലും ഗബ്രിക്ക് കോളടിച്ചു
ബിഗ് ബോസ് സീസണ്‍ 6 ലെ ആദ്യ ആഴ്ച തന്നെ രൂപപ്പെട്ട കൂട്ടുകെട്ട് ആയിരുന്നു ജാസ്മിൻ-ഗബ്രി കോംബോ. ജാസ്മിന്റെ വീട്ടില്‍ നിന്നുള്ള ഫോണ്‍ കോളിന് പിന്നാലെ അതിന് താല്‍ക്കാലികമെങ്കിലും വിരാമം വന്നിരിക്കുകയാണ്. പ്രണയം എന്ന വിലയിരുത്തലൊക്കെ ഉണ്ടായിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം ഗെയിമില്‍ മുന്നോട്ട് പോകാനുള്ള സ്ട്രാറ്റജി മാത്രമായിരുന്നുവെന്നാണ് വലിയൊരു വിഭാഗം അവകാശപ്പെടുന്നത്.
എല്ലാ സീസണുകളിലും കണ്ട സ്ട്രാറ്റജിയാണെങ്കിലും ചില കാര്യങ്ങളില്‍ ജാസ്മിന് പാളിച്ച പറ്റിയെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജാസ്മിൻ ഗബ്രി കോംബോ ജാസ്മിന്റെ സ്ട്രാറ്റജി ആയിരുന്നു എന്നതിൽ സംശയമില്ല. മുൻകാല സീസണുകളിൽ പലരും ഉപയോഗിച്ച് വിജയിച്ച ഒരു സ്ട്രാറ്റജി. നല്ല ബ്രില്യന്റും എവിടെയും ഏതു കാര്യവും പറഞ്ഞു ഫലിപ്പിക്കാനും പിടിച്ചു നിൽക്കാനും ശക്തമായി കഴിവുള്ള മത്സരാർത്ഥിയായ ജാസ്മിന് ഈ സ്ട്രാറ്റജി യൂസ് ചെയ്തു പ്രേക്ഷക പിന്തുണ നേടിയെടുക്കാൻ വളരെ ഈസി ആയിരുന്നു. പക്ഷെ അതിനു വേണ്ടി ജാസ്മിൻ തെരെഞ്ഞെടുത്ത വ്യക്തിയും ആദ്യ ആഴ്ചയിൽ തന്നെ തുടങ്ങിയതും ജാസ്മിന്റെ പാളിച്ചകളായി.
ഇത്രേം ദിവസം ബിഗ്ഗ്‌ബോസ് കണ്ടതിൽ ഗബ്രി വിഷയം ഒഴിച്ച് നിർത്തിയാൽ ഏറ്റവും തലയെടുപ്പോടെ ഏറ്റവും മുന്നിലുള്ള മത്സരാർത്ഥി ജാസ്മിൻ തന്നെ ആണ്. ജാസ്മിനെ പോലെ ഒരു മത്സരാർത്ഥിക്ക് ഒരിക്കലും ഈ ഒരു സ്ട്രാറ്റജിയുടെ ആവശ്യം ഇല്ലായിരുന്നു. എങ്കിലും ഈ സ്ട്രാറ്റജി മുതിർന്നു സ്വന്തം കുഴി സ്വയം തോണ്ടി എന്ന് പറയേണ്ടതില്ലല്ലോ.
ഇനി ജാസ്മിൻ ഫ്രണ്ട്ഷിപ് ആണെന്ന് പറഞ്ഞു പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചതിൽ ആരും വീഴേണ്ടതില്ല.
ഇത്രേം ഇന്റലിജിൻറ് ആയ ജാസ്മിൻ ബിഗ്ഗ്‌ബോസ് നന്നായി പഠിച്ചു തന്നെയാണ് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കോമ്പോ സ്ട്രാറ്റജി നടത്തിയാൽ അറ്റ്ലീസ്റ്റ് 70,80 ദിവസം വരെ കൂൾ ആയി ഔട്ട് ആകാതെ മുന്നോട്ട് പോകാൻ സാധിക്കുമെന്ന് ജാസ്മിന് നന്നായി അറിയാം.
എന്നാൽ മുൻകാല സീസണുകൾ പോലെ ലവ് സ്ട്രാറ്റജി ആണെന്ന് പ്രേക്ഷകർ വിലയിരുത്താതെ ഇരിക്കാൻ ആദ്യമേ ഫ്രണ്ട്ഷിപ് മാത്രമാണെന്നും കാതൽ ഇല്ലെന്നും പറഞ്ഞു വെക്കുകയും, എന്നാൽ പ്രേക്ഷകരുടെ ശ്രദ്ധ കിട്ടാൻ ലവേഴ്സ് തമ്മിൽ കാണിക്കുന്ന ഇന്റമിസിയും അറ്റാച്ച്മെന്റും ബോധപൂർവം കാണിക്കുകയുമാണ് ചെയ്തത്. സ്കൂളുകളിൽ പോലും ഉണ്ടാകുന്ന കടുത്ത സൗഹൃദങ്ങളില്‍ പോലും ഫുൾ ടൈം കൈ പിടിച്ചിരിക്കുന്നത് കാണാനാകില്ല.
എന്നാൽ ജാസ്മിൻ ഗബ്രി ഫുൾ ടൈം കൈ പിടിച്ചിരിക്കാനും ചേർന്നിരിക്കാനും ശ്രദ്ധ കാണിക്കുന്നത് ജാസ്മിൻ പറയുന്ന പോലെ ഒരു ഫ്രണ്ട്ഷിപ്പിന്റെ അറ്റാച്ച്മെന്റ് ആയിരുന്നില്ല. മറിച്ച് സ്ട്രാറ്റജിയുടെ ഭാഗമായി ജാസ്മിൻ പ്രേക്ഷകരെ കബളിപ്പിക്കാൻ ബോധപൂർവം ചെയ്ത കാര്യങ്ങൾ മാത്രമാണ്.
ഇത് ജാസ്മിൻ അവളുടെ സ്ട്രാറ്റജിക്ക് വേണ്ടി ഗബ്രിയേ യൂസ് ചെയുന്നതാണെന്നു മനസിലാക്കാതെ ഗബ്രിയും
ഗബ്രിക്ക് ബിരിയാണി കിട്ടിയ അവസ്ഥയാണ്. എന്തായാലും ഈ സ്ട്രാറ്റജി വിട്ട് ജാസ്മിൻ കളിച്ചാൽ ഫൈനൽ വിന്നർ അല്ലെങ്കില്‍ രണ്ടാം സ്ഥാനത്ത് വരെ എത്താനുള്ള സാധ്യത കൂടുതലാണ്. അത്രേം സ്ട്രോങ്ങ് ആണ് ജാസ്മിൻ.












Click it and Unblock the Notifications