ജാസ്മിന്‍ വീണ്ടും കളി തുടങ്ങി: അടുത്ത ലക്ഷ്യം അപ്സര, റോക്കിയുമായുള്ള വെടി നിർത്തിലിനും കാരണമുണ്ട്
വീട്ടില്‍ നിന്നുമുള്ള ഫോണ്‍ കോളിന് ശേഷം ബിഗ് ബോസ് വീടിനുള്ളിലെ ജാസ്മിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ജാസ്മിന്‍ പതിയെ പഴയ പ്രതാപത്തിലേക്ക് തിരികെ കയറിക്കൊണ്ടിരിക്കുകയാണ്. രണ്ടാം വരവില്‍ ജാസ്മിന്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത് അപ്സരെയാണെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ ചൂണ്ടിക്കാണിക്കുന്നത്.
നേതൃത്വ ഗുണം ഉള്ളപ്പോൾ തന്നെ അപ്സര ദുർബലയും ആണ്. ഈ ഒരു വീക്നെസ് മുതലെടുക്കാനായിരിക്കും ജാസ്മിൻ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ജാസ്മിൻ അന്സിബയെ ക്യാപ്റ്റൻ ആയി നോമിനേറ്റ് ചെയ്തത് ആദ്യത്തെ നീക്കം നടത്തിയതെന്നും അദ്ദേഹം ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

അപ്സരയുടെ ടീം പൊളിക്കുക എന്ന ഗെയിം ആണ് ഇപ്പോൾ ജാസ്മിന്റെത്. ഇപ്പോൾ ജാസ്മിന് ഭീഷിണി അപ്സരയാണ്. നേതൃത്വ ഗുണം ഉള്ളപ്പോൾ തന്നെ അപ്സര ദുർബലയും ആണ്. റോക്കി അവളുടെ ക്യാപ്റ്റിൻസി വിമർശിക്കുമ്പോൾ അവൾ അത് വളരെ പേർസണൽ ആയി എടുത്തു ഇമോഷണൽ ആകുന്നു. ബിഗ് ബോസ് അഭിനന്ദിച്ചപ്പോൾ അത് മാറി എന്ന് കരുതിയെങ്കിലും വീണ്ടും റോക്കി കൊടുത്ത റേറ്റിംഗ് നെ പറ്റി പറഞ്ഞു രാത്രി വീണ്ടും പതം പറഞ്ഞു.
ഈ ഒരു വീക്നെസ് മുതലെടുക്കാനായിരിക്കും ജാസ്മിൻ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ജാസ്മിൻ അന്സിബയെ ക്യാപ്റ്റൻ ആയി നോമിനേറ്റ് ചെയ്തത് ആദ്യത്തെ നീക്കം നടത്തിയത്. വീടിന്റെ എല്ലാ മൂലയ്ക്കും പോയി ജാസ്മിനെ പറ്റി അപഖ്യാതി പരത്തിയ അൻസിബ അത്രെ പെട്ടെന്ന് വഴങ്ങില്ലെങ്കിലും, നീക്കം തുടങ്ങി. രാത്രി ഡൈനിങ്ങ് ടേബിളിൽ ഇരിക്കുമ്പോൾ അപ്സരയുമായി തെറ്റിയ ഋഷിയുടെ ചെവിയിൽ അപ്സരയുടെ മുന്നിൽ വെച്ചേ രഹസ്യം പറഞ്ഞതും വെറുതെ അല്ല. ഋഷി വരുമ്പോൾ എണീറ്റ് പോകുന്ന അപ്സരയെ പിന്നെ കണ്ടു . ഇപ്പോഴത്തെ സ്ഥിതിയിൽ അപ്സര ഒറ്റപെട്ടു. കൂടെ നില്ക്കാൻ അർജുൻ കാണും, എങ്കിലും.
റോക്കിയുമായി ഒരു താൽക്കാലിക വെടി നിരുത്തലിനു ജാസ്മിൻ മുതിർന്നതും ഈ പ്ലാനിന്റെ വേറെ ഒരു വശം. അത് മുഴുവനായി പ്രത്യക്ഷത്തിൽ ഫലിച്ചില്ലെങ്കിലും, അത് അവൾക്കു ലോങ് റണ്ണില്‍ നല്ലതാണ്. റോക്കി ഒരു പരിധി വരെ ആക്രമിക്കില്ല. കാരണം മനുഷ്യത്വം കാണിക്കണം എന്ന് നാഴികയ്ക്ക് നാൽപതു വട്ടം പറയുന്ന റോക്കിക്കു ഒരു ഡയറക്റ്റ് അറ്റാക്ക് നെഗറ്റീവ് ആണ്. ജാസ്മിന് റോക്കിയോട് അതിന്റെ പേരിൽ ഉണ്ടാകുമായിരുന്ന ബാധ്യയും ഒഴിവായി ..
കളി തിരിച്ചു പിടിക്കുന്ന ജാസ്മിനെ ആയിരിക്കും ഇനി കാണുക .. അതിനു വേണ്ടി ചില കളികൾ ഒക്കെ കളിക്കേണ്ടി വരും .. ആറാം തമ്പുരാൻ കളിച്ച കളികൾ, ആറാം തമ്പുരാട്ടിക്കു കളിച്ചു കൂടെ . ?!!












Click it and Unblock the Notifications