Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്ടെന്ന് ഒരു ദിവസം ജാസ്മിന്‍ മാത്രം തെറ്റുകാരി: നോമ്പ് മറ്റുള്ളവർക്കുമില്ലേ? ജീവിതം വെച്ച് ഇങ്ങനെ കളിക്കരുത്

'ലോകത്തിന്‍ കഥയറിയാതെ, നേരത്തിന്‍ ഗതിയറിയാതെ..' എന്നതാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ തീം സോംഗ്. അതായത് ഷോയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ നൂറ് ദിവസത്തോളം പുറത്ത് നിന്നുള്ള വിവരങ്ങളൊന്നും അകത്തുള്ള മത്സരാർത്ഥികള്‍ക്ക് അറിയാന്‍ സാധിക്കില്ല. ലാന്‍ഡ് ഫോണോ മൊബൈലോ ഇന്‍റര്‍നെറ്റോ ലാപ്‍ടോപ്പോ പോയിട്ട് പത്രങ്ങളോ മാസികകളോ റോഡിയോയോ പേനയോ പേപ്പറോ പോലും ബിഗ് ബോസ് വീടിനുള്ളില്‍ അനുവദിക്കില്ല.

ചില ടാസ്കിന്റെ ഭാഗമായി പുറത്ത് നിന്നുള്ളവർ അകത്ത് വരുമ്പോള്‍ മാത്രമായിരിക്കും ചില സൂചനകള്‍ മത്സരാർത്ഥികള്‍ക്ക് ലഭിക്കുന്നത്. അപ്പോള്‍ തന്നെ പുറത്തെ കാര്യങ്ങള്‍ അകത്തേക്ക് എത്തിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളുണ്ട്.എങ്കിലും വളരെ ആത്യാവശ്യമായ എന്തെങ്കിലും കാര്യം ഉണ്ടായാല്‍ ബിഗ് ബോസ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സീസണ്‍ 6 രണ്ടാഴ്ച് പിന്നിടുന്നതിന് മുമ്പ് തന്നെ ജാസ്മിന് വീട്ടില്‍ നിന്നും ഫോണ്‍ കോള്‍ വരുന്നതാണ് ഇന്നലെ കണ്ടത്.

jasmine-jaffer

ജാസ്മിന് വീട്ടില്‍ നിന്നും വാപ്പ വിളിക്കുന്നതായി ബിഗ് ബോസ് പറയുന്നുണ്ടെങ്കിലും ഷോയില്‍ കോള്‍ ചെയ്യുന്ന രംഗങ്ങള്‍ കാണിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ എന്താണ് ഇരുവരും സംസാരിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ ഫോണ്‍കോളിന് പിന്നാലെ ആകെ തകർന്നിരിക്കുന്ന ജാസ്മിനെയാണ് പ്രേക്ഷകർക്ക് കാണാന്‍ സാധിച്ചത്. പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ജാസ്മിന് ചില ധാരണകള്‍ കിട്ടി എന്നുള്ളത് ഈ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തവുമാണ്.

വീടിൻ്റെ എല്ലാ കോണുകളിൽ നിന്നും വ്യക്തിപരവും വൈകാരികവുമായ ആവർത്തിച്ചുള്ള ആക്രമണങ്ങൾക്കിടയിലും, ഒരാൾക്ക് മാത്രമേ ബിഗ് ബോസിൽ ഉറച്ചുനിൽക്കാൻ കഴിയൂ എങ്കിൽ, അത് ജാസ്മിൻ ആയിരിക്കും എന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷക കുറിക്കുന്നത്. ഇന്ന് അവൾ എന്താണ് കടന്നുപോയതെന്നും ആരും പിന്തുണയ്ക്കാത്തതിനാൽ ഇന്ന് അവൾ എത്ര നിസ്സഹായയായി അനുഭവപ്പെടുന്നുവെന്നും എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ബിഗ് ബോസ് പോലും അവളെ ഒഴിവാക്കുന്നതായി തോന്നുന്നു.

ആൺകുട്ടിയും പെൺകുട്ടിയും അടുത്ത സൗഹൃദം പുലർത്തുമ്പോൾ പ്രകോപിതരാകാത്ത വിവേകമുള്ള പ്രേക്ഷകർ ഇപ്പോഴും ബിഗ് ബോസ് കാണുന്നുണ്ടെന്ന് അവൾ മനസ്സിലാക്കണം. ഞങ്ങൾ പൂർണ്ണമായും നിങ്ങളോടൊപ്പമുണ്ട് ജാസ്മിൻ, ബിഗ് ബോസിലെ ഏറ്റവും ശക്തമായ മത്സരാർത്ഥിയായി അവൾ തിരിച്ചെത്തുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.

ജാസ്മിനെതിരെ ഇത്രയേറെ വെറുപ്പ് ആവശ്യമുണ്ടോ എന്നാണ് മറ്റൊരു പ്രേക്ഷക ചോദിക്കുന്നത്. ഈ ഗ്രൂപ്പിൽ ചിലരൊക്കെ ഗബ്രി കോംബോ ശെരിക്കും തുടങ്ങുന്നതിനു മുൻപ് തുടങ്ങിയതാ ഈ കുട്ടിയെ ഡീഗ്രേഡ് ചെയ്യുന്നത്.. നിങ്ങൾ യൂട്യൂബ് തുറന്നാൽ കാണാം ഈ കുട്ടിയുടെ തമ്പ്നെയില്‍ വച്ചു കണ്ടാൽ അറക്കുന്ന രീതിയിൽ ഓരോ വീഡിയോ ചെയ്യുന്നുണ്ട് മെയിൻ യൂട്യൂബോളികൾ. പ്യൂർ സ്ലെട്ട് ഷെയിമിങ്. അതിനു മാത്രം ഉള്ള കാര്യങ്ങൾ ഈ കുട്ടി ചെയ്തിട്ടില്ല. ഇതൊക്കെ കാണുമ്പോൾ എനിക്ക് തോന്നിയത്

പെട്ടെന്ന് എല്ലാവരും ഒരു തെറ്റും ചെയ്യാത്ത പുണ്യാളന്‍മാരും ജാസ്മിന്‍ പിഴച്ചവളും ആയി. പിആർ ഒക്കെ ആവാം പക്ഷെ ഒരാളുടെ ജീവിതം വച്ചാകരുത്.. അതൊക്കെ ഹിന്ദി ബിഗ്‌ബോസ് ഇങ്ങനെ ഒരുമിച്ച് ഇരുന്നു കെട്ടിപിടിച്ചു എന്നൊക്കെ കരുതി ആരും അവരെ ജഡ്ജ് ചെയ്യാറില്ല.. കേരളം സാക്ഷരതയില്‍ ഒന്നാമതാണ് പക്ഷെ സദാചാരം കൂടുതലാ. ഗബ്രി കോംമ്പോ ക്രിഞ്ച് തന്നെയാണ്. പക്ഷെ ഇവർ മാത്രല്ലേ അവിടെ ഗെയിം കളിക്കുന്നുള്ളു. വേറെ ആരാണ് ദിവസവും കണ്ടന്റ് തരുന്നത്? പിന്നെ കണ്ടു ജാസ്മിൻ നോമ്പ് ഇല്ല തട്ടം ഇല്ല, ആരും കെട്ടും ഇവളെ ഒക്കെ എന്നാണ് ചോദ്യമെങ്കില്‍. അവിടെ റോക്കി, നോറ, അൻസിബ എന്നിവർക്കൊന്നും ഇത് ബാധകമല്ലേയെന്നും പ്രേക്ഷകർ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+