Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗബ്രിയെ കല്യാണം കഴിക്കാന്‍ ജാസ്മിന്‍ ആഗ്രഹിച്ചിരുന്നോ? എല്ലാം നാടകമാണ്, ഗബ്രി പൊട്ടന്‍

ബിഗ് ബോസിലെ പല കോമ്പോകളേയും ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുള്ളവരാണ് പ്രേക്ഷകർ. ചില കോമ്പോകള്‍ക്കൊക്കെ വലിയ തോതിലുള്ള വിമർശനവും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സീസണ്‍ 6 ലെ ജാസ്മിന്‍ ഗബ്രി കോമ്പോയുടെ അത്ര വിമർശനം നേരിട്ടവർ വേറെ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ഇപ്പോഴിതാ എന്തുകൊണ്ട് ഈ കോമ്പോ ഇത്രയധികം വെറുപ്പിക്കാന്‍ കാരണമായതെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് വൈറലായി മാറുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജാസ്മിൻ ഗബ്രി കോമ്പോ ഒരു പക്ഷെ ബിഗ്‌ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ വെറുക്കപ്പെട്ട കോമ്പോ ആയി മാറിയത് എന്തുകൊണ്ടാണ്..? ആ ബന്ധം വെറും ഒരു മുതലെടുപ്പാണെന്ന് തോന്നിയതുകൊണ്ടാണ്. ജാസ്മിൻ എന്ന മത്സരാർത്ഥി ഗബ്രി എന്ന ചെറുപ്പക്കാരനെ ബോധപൂർവ്വം ഉപയോഗിക്കുകയായിരുന്നു. എപ്പോഴോ തനിക്കത് നെഗറ്റീവ് ആയെന്ന് മനസിലാക്കിയ ജാസ്മിൻ ഗബ്രിയേ മെല്ലെ അകറ്റി നിർത്താൻ നോക്കിയിരുന്നു.

jasmine-gabri-

പക്ഷെ പൊട്ടനും പെട്ടയുമായ ഗബ്രി വീണ്ടും വീണ്ടും ജാസ്മിനിലേക്ക് അടുക്കുമ്പോൾ ജാസ്മിന്റെ ഉള്ളിൽ ഉരുത്തിരിഞ്ഞ സ്വാഭാവികമായ ചിന്ത എന്തായിരിക്കും. "പെട്ടെന്ന് ഞാൻ ഇവനെ ഒഴിവാക്കിയാൽ പുറത്ത് എന്നെ മോശമായി ചിത്രീകരിക്കുന്നത് കൂടുകയും പലരും എന്നെ കുറ്റപ്പെടുത്തുകയും ചെയ്യും" നല്ലൊരു അവസരത്തിനായി കാത്തിരുന്ന ജാസ്മിൻ പ്ലേറ്റ് ഒന്ന് മാറ്റി.

ഒരിക്കലും എനിക്ക് അവനോട് പ്രണയമല്ല സൗഹൃദമാണെന്ന് ആദ്യം തന്നെ പറഞ്ഞിരുന്ന ജാസ്മിൻ നിർവചിക്കാനാകാത്ത എന്തോ ഒരു ഇഷ്ടമാണെന്ന് പിന്നീട് കൂട്ടിച്ചേർത്തു. ഗബ്രിയേ ഒഴിവാക്കാൻ തക്കം പാർത്തിരുന്ന ജാസ്മിൻ. റെസ്‌മിനും ജബ്രികളും തമ്മിലുള്ള കോൺവർസേഷനിടയിൽ ഒരു ചോദ്യം ഗബ്രിക്ക് നേരെ എറിഞ്ഞു.

"എന്താണ് ഗബ്രി നിനക്കെന്നോട്?". പ്രണയമാണ് പക്ഷെ ഞങ്ങൾക്ക് ഒരിക്കലും ഒന്നാകാൻ സാധിക്കില്ല എന്ന് മുന്നേ പറഞ്ഞിരുന്ന ജാസ്മിന്റെ വാക്കുകൾ തന്നെ കടമെടുത്ത് ഗബ്രി അതുപോലെ തിരിച്ചു പറഞ്ഞു. പറഞ്ഞത് റെസ്‌മിനോട് "എനിക്ക് ഇവളോട് പ്രണയമാണ്. പക്ഷെ എന്ന് കരുതി ഇവളെ കല്യാണം കഴിച്ച് വീട്ടിൽ കൊണ്ട് പോകാൻ എനിക്ക് പറ്റില്ല." വൈദ്യൻ കല്പിച്ചതും രോഗി ഇച്ചിച്ചതും പാൽ എന്ന് പറഞ്ഞത് പോലെ അവിടെ ജാസ്മിൻ പിന്നെയും പ്ലേറ്റ് ഒന്ന് മാറ്റി.

"കണ്ടോ ഇവനെ സ്നേഹിച്ചതിനു എനിക്കുള്ളത് കിട്ടി. ഇനി അവനോട് എനിക്ക് പ്രണയവുമില്ല സ്നേഹവുമില്ല പകരം വെറും സൗഹൃദം മാത്രം." ആഹാ എത്ര നല്ല ആചാരങ്ങൾ. അപ്പോൾ ജാസ്മിന് ഗബ്രിയോട് പ്രേമം ആയിരുന്നോ? ഗബ്രിയേ കല്യാണം കഴിക്കണമെന്ന് അവൾ ആഗ്രഹിച്ചിരുന്നോ? എന്നൊക്കെ നിങ്ങൾ ആർക്കെങ്കിലും തോന്നിയോ? എങ്കിൽ ആ തോന്നൽ തെറ്റാണ്.

ബിഗ് ബോസ് വീട്ടിൽ കണ്ടന്റ് ഉണ്ടാക്കാൻ ഒരാൾ വേണമായിരുന്നു ജാസ്മിന്. പറ്റിയാൽ വാഴത്തോപ്പിൽ ഒന്ന് തൊടാനും തലോടാനും കെട്ടിപ്പിടിക്കാനും തൽക്കാല ആശ്വാസമാകാൻ പോന്ന ഒരു ചെറുപ്പക്കാരൻ വേണമായിരുന്നു. പക്ഷെ പുറത്ത് നിന്നറിഞ്ഞ വിവരങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ജാസ്മിന്റെ പ്രേമ നാടകത്തിൽ നിന്നുള്ള സർവൈവൽ സ്റ്റോറി മാത്രമാണ് ഇപ്പോൾ അരങ്ങേറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+