ജാസ്മിന്‍ തന്റെ അഹങ്കാരം പുറത്തെടുത്തു: തിരിച്ച് പണി കിട്ടിയപ്പോള്‍ കരച്ചിലും പറച്ചിലും, എന്നാല്‍ ജിന്റോ അതല്ല
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്നത് നാട്ടുരാജാവ് ടാസ്കായിരുന്നു. അധികാര ദണ്ഡും താക്കോല്‍ അണിഞ്ഞ മാലയും ലഭിക്കുന്നവർക്കായിരിക്കും പ്രത്യേക അധികാരം ലഭിക്കുക. വീട്ടില്‍ ഇന്നലെ ഈ അധികാരം ലഭിച്ചത് ജിന്റോയ്ക്കും ജാസ്മിനുമായിരുന്നു. ജിന്റോയില്‍ നിന്നും ജാസ്മിനിലേക്ക് അധികാരം കൈമാറിയെത്തിയതിന് പിന്നാലെ ചില നാടകീയ രംഗങ്ങള്‍ക്കും വീട് സാക്ഷ്യം വഹിച്ചിരുന്നു.
ജാസ്മിന്റെ കയ്യില്‍ നിന്നും അധികാര ചിഹ്നങ്ങള്‍ നഷ്ടമായതിനെ തുടർന്നായിരുന്നു മത്സരാർത്ഥികള്‍ക്കിടിയില്‍ കണ്‍ഫ്യൂഷന്‍. ഈ തർക്കം അവസാനിക്കാത്ത സാഹചര്യത്തില്‍ ബിബി ടാസ്ക് അവസാനിപ്പിക്കുകയും ചെയ്തു. ജാസ്മിനാണ് ടാസ്ക് കുളമാക്കിയതെന്നാണ് മറ്റ് മത്സരാർത്ഥികളുടെ അവകാശവാദം. ഇപ്പോഴിതാ പുറത്ത് ജിന്റോ ആരാധകരും സ്വാഭാവികമായും ജാസ്മിന് എതിരെ വന്നിരിക്കുകയാണ്. അത്തരത്തില്‍ പ്രഖ്യാപിത ജാസ്മിന്‍ വിരുദ്ധരില്‍ ഒരാളായ അശ്വതി പൊളുവാള്‍ എന്ന ബിഗ് ബോസ് ആരാധിക പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

നാട്ടുരാജാവ് ടാസ്കിൽ,ജിന്റോ രാജാവ് തുടർ ഭരണം നടത്തുന്നു. ശാരീരിക ആസ്വാസ്ഥ്യം ഉള്ള ജിന്റോ രാജാവ് നു അധികാര കൈമാറ്റം നടത്താൻ ആഗ്രഹം ഉണ്ട്. അത് കൊണ്ട് തന്നെ ദണ്ട് ആരും കയ്യേറ്റം ചെയ്ത് തട്ടി എടുത്ത് കൊണ്ട് പോകാൻ നോക്കേണ്ട എന്നും സ്വമേധയാ രാജാവ് തരുമെന്നും പ്രഖ്യാപിക്കുന്നു.
പ്രജകൾ പരസ്പരം വെറുപ് ഉപേക്ഷിച്ചു സ്നേഹത്തോടെ നില്കാനും സംസാരിക്കും മുൻപ് ഹസ്ത ദാനം ചെയ്യാനും പരസ്പരം ഹഗ്ഗ് ചെയ്യാനും പറയുന്നു. രാജാവ് പറയുന്ന സമയങ്ങളിൽ വെള്ളം കുടിക്കാനും ലഘു വ്യായാമം ചെയ്യാനും പ്രജ കളോട് ജിന്റോ രാജാവ് പറഞ്ഞു. അതിനു ശേഷം ആയിരുന്നു അധികാര കൈമാറ്റത്തിന് ഉള്ള ലളിതമായ മത്സരങ്ങൾ നടത്തുന്നത് . ഏറ്റവും രസകരമായി തന്നെ പ്രജകൾ ആ മത്സരത്തിൽ പങ്കെടുത്തു. അതിലൊരാൾ വിജയിക്കുകയും അടുത്ത റാണി ആവുകയും ചെയ്തു.
ഇന്നത്തെ ഏറ്റവും രസകരമായ എന്റർടെയിമെന്റ് & ഫണ്‍ എലമെന്റ്സ് ചേർന്ന രാജാധികാരം ആയിരുന്നു ജിന്റോ കാഴ്ച വെച്ചത്. എല്ലാ സീസണിലും അവസാന നാളുകളിലേക് എത്തുമ്പോ ബിബി വീട്ടില്‍ ഒരു പോസിറ്റീവ് എനർജി ഉണ്ടാകുകയും പരസ്പരം പരസ്പരം കളി തമാശകൾ പറഞ്ഞു കൂടുതൽ അടുക്കുന്നതായും കാണാറുണ്ട്. അതിനൊരു ശ്രമം ആയിരുന്നു ജിന്റോ നടത്തിയത് 80% അത് വിജയം ആയിരുന്നു.
പുതിയ റാണി ആയ ജാസ്മിൻ... തന്റെ അഹങ്കാരം കാണിക്കാൻ ആയി രാജാധികാരം യൂസ് ചെയ്തു. നിയമങ്ങൾ മാറ്റി പ്രജകളുടെ സ്വാതന്ത്ര്യതിൽ കടന്ന് കേറാൻ നോക്കി. ഇതിൽ അതൃപ്തി ഉണ്ടായ പ്രജകളിൽ ഒരാൾ ദണ്ഡ് കൈക്കൽ ആക്കുകയും റാണിയുടെ അധികാരം നഷ്ടപ്പെടുത്തുകയും ചെയ്തു.
പിന്നീട് കണ്ടത് ആ ടാസ്കിന്റെ ഭംഗി തന്നെ കളയും വിധം കരയുകയും പരാതി പറയുകയും കുറ്റപ്പെടുത്തുകയും പുലമ്പുകയും ചെയുന്ന ജാസ്മിനെ ആണ്. കുറച്ചു സമയങ്ങൾക്കകം ബിഗ് ബോസ് ആ ടാസ്ക് തന്നെ അവസാനിപ്പിച്ചു. ഹോട്ടൽ ടാസ്കില്‍ റോബോയുടെ വേഷം കിട്ടിയപ്പോഴും സ്വന്തം അഹങ്കാരം അലങ്കാരമാക്കി ആ ടാസ്ക് കുളമാക്കാൻ ആണ് ജാസ്മിൻ നോക്കിയത്,അന്ന് സമ്മാനമായി റെസ്മിന്റെ കയ്യിൽ നിന്ന് മുഖത്തിന് അടി കിട്ടുകയും ചെയ്തു.
സീസൺ ന്റെ അവസാനനാളുകളിൽ പോലും മറ്റ് മത്സരാർത്ഥികളാല്‍ അംഗീകരിക്കപ്പെടാനോ മികച്ച മത്സരാർത്ഥിയാകാനോ ജാസ്മിന് പറ്റിയിട്ടില്ല. നേരെ മറിച്ചു ജിന്റോ കിട്ടിയ അവസരങ്ങൾ എല്ലാം ബുദ്ധിപൂർവം തനിക്ക് അനുകൂലമായി യൂസ് ചെയ്തു. അതാണ് യഥാർത്ഥ ഗെയിമറിന്റെ കഴിവ്. ഒറ്റപെടൽ സ്ട്രാറ്റജി അല്ല. നെഗറ്റീവ് പറഞ്ഞവരെ കൊണ്ടുപോലും പോസിറ്റീവ് പറയിപ്പിക്കാൻ ജിന്റോയ്ക്ക് സാധിച്ചു












Click it and Unblock the Notifications