സിബിന്‍ കള്ളം പറഞ്ഞു? അങ്ങനെ ഒന്നും പറഞ്ഞില്ലെന്ന് ജാസ്മിന്റെ ഉപ്പ, നിങ്ങളുടെ കാര്യം നിങ്ങള്‍ തീർത്തോ
ബിഗ് ബോസിന് അകത്ത് മാത്രമല്ല, പുറത്തും ഒരുപാട് കണ്ടന്റുകളാണ് ജാസ്മിനെ ചുറ്റിപ്പറ്റി ഉയർന്ന് വന്നിരിക്കുന്നത്. ജാസ്മിനെ വീട്ടില്‍ നിന്നും വിളിച്ചത് മുതലാണ് ബിഗ് ബോസിന് പുറത്ത് ജാസ്മിന്‍ വിഷയം വേറൊരു രീതിയില്‍ കൂടുതല്‍ ചർച്ചാ വിഷയമായി മാറുന്നത്. ഉപ്പയുടെ ആരോഗ്യ വിവരങ്ങള്‍ പറയാനാണ് വിളിച്ചതെന്ന് ബിഗ് ബോസും മോഹന്‍ലാലും തന്നെ വ്യക്തമാക്കിയെങ്കിലും അന്ന് തന്നെ അത് പലരും വിശ്വസിച്ചിരുന്നില്ല.
ഗബ്രിയുമായുള്ള കോംമ്പോ സംബന്ധിച്ച സൂചനകളാണ് പിതാവ് നല്‍കിയതെന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച ചില സൂചനകള്‍ ജാസ്മിന്റെ തന്നെ ഭാഗത്ത് നിന്നും പിന്നീട് പുറത്ത് വന്നു. എല്ലാത്തിനും ഒടുവില്‍ ജാസ്മിന്റെ കുടുംബം ബിഗ് ബോസില്‍ വന്ന് പോയതിന് ശേഷവും വിവാദങ്ങളും ആരോപണ പ്രത്യാക്രമണങ്ങളും പുറത്ത് സജീവമായി തുടരുകയാണ്.

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നുവെന്നും ടെഡ്ഡി ബിയറിനെ കൊടുക്കാത്തതിൽ ബിബി ടീമിനോട് ഉപ്പ ദേഷ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി മുന്‍ ബിഗ് ബോസ് താരങ്ങള്‍ കൂടിയായ സിബിന്‍ ആര്യയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഉപ്പയും ഉമ്മയും ബിഗ് ബോസില്‍ പങ്കെടുക്കാനായി എത്തിയപ്പോള്‍ ആര്യയും സിബിന്‍ എയർപോർട്ടില്‍ വെച്ച് ഇവരെ കണ്ടിരുന്നു. അപ്പോള്‍ പറഞ്ഞതാണ് ഈ കാര്യങ്ങളാണെന്നാണ് സിബിനും ആര്യയും പറഞ്ഞു.
'ഗബ്രിയുമായുള്ള ജാസ്മിന്റെ ബോണ്ടിങ് തങ്ങൾക്ക് താത്പര്യമില്ലെന്നാണ് ജാസ്മിന്റെ കുടുംബം ഞങ്ങളോട് വ്യക്തമാക്കിയത്. ഗബ്രി ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങയ ശേഷം ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നു. ഉമ്മ കൊടുത്തതും കെട്ടിപ്പിടിച്ചതുമൊക്കെ തെറ്റാണെന്ന് ഇനി നീ അഭിമുഖങ്ങളിൽ പറയരുത്, ജാസ്മിന്റെ പേര് ഇനി അഭമുഖങ്ങളിൽ പറയരുത് എന്ന് പറഞ്ഞു. ഗബ്രി അക്കാര്യത്തിൽ ഉറപ്പ് നൽകിയെന്നും വ്യക്തമാക്കി' ആര്യയും സിബിനും പറഞ്ഞു.
എന്തുകൊണ്ടാണ് ആ ബൊമ്മ ജാസ്മിന് കൊടുക്കാതിരുന്നതെന്ന് ബിഗ് ബോസ് ടീമിനോട് ചോദിച്ചിരുന്നു. അവർ കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ കണ്ടന്റ് ഡയറക്ടറോട് ഉപ്പ സംസാരിച്ചു. ബൊമ്മയുമായി അകത്ത് കയറാൻ അനുവദിച്ചില്ലെങ്കിൽ ഞങ്ങൾ ഹൗസിൽ കയറാതെ ഇറങ്ങിപ്പോകും ജാസ്മിനേയും നിങ്ങൾ പുറത്താക്കിക്കോളൂ എന്ന് ഉപ്പ പറഞ്ഞതായും ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഇത്തരത്തിലുള്ള സംഭാഷണങ്ങളൊന്നും അവിടെ ഉണ്ടായിട്ടില്ലെന്നാണ് ജാസ്മിന്റെ ഉപ്പ ഇപ്പോള്‍ അവകാശപ്പെടുന്നത്. ഇത് സംബന്ധിച്ച വോയിസ് ക്ലിപ്പും പുറത്ത് വന്നിട്ടുണ്ട്. 'എല്ലാ കാര്യങ്ങളും ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. തെറ്റ് കുറ്റങ്ങള്‍ എല്ലാവർക്കും ഉണ്ടാകും. അങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. ഇതിന് അപ്പുറത്തേക്ക് ബിഗ് ബോസ് ക്രൂവിനെക്കുറിച്ച് ഞാനൊരു കുറ്റവും പറഞ്ഞില്ല. അവർക്ക് എന്തേലും ദേഷ്യവും ഉണ്ടെങ്കില്‍ അവർ തീർത്തോട്ടെ' എന്നായിരുന്നു സിബിന്റേയും ആര്യയുടേയും വീഡിയോയെക്കുറിച്ച് ജാസ്മിന്റെ ഉപ്പ പറഞ്ഞത്.
അതേസമയം, ഇതിന് മറുപടിയുമായി സിബിനും രംഗത്ത് വന്നിട്ടുണ്ട്. "ഞാന്‍ പറയുന്നതിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച കാര്യങ്ങള്‍ യൂട്യൂബിലൊക്കെ വന്ന് കഴിഞ്ഞു. അവിടെ അകത്ത് നടക്കുന്ന കാര്യങ്ങള്‍ പുറത്ത് അറിയിക്കാനും ആളുകളുണ്ട് അങ്കിള്‍. ഓള്‍റെഡി യൂട്യൂബേഴ്സ് പറഞ്ഞ കാര്യമാണ് ഞങ്ങള്‍ എടുത്ത് പറഞ്ഞത്. അത് അങ്ങനെ എഫക്ട് ചെയ്യുമെന്ന് തോന്നുന്നില്ല" എന്നാണ് ജാസ്മിന്റെ ഉപ്പയ്ക്ക് അയച്ചതായി പുറത്ത് വന്ന വോയ്സ് ക്ലിപ്പില്‍ പറയുന്നു.












Click it and Unblock the Notifications