Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്റോ ഒന്നുകിൽ ഇങ്ങോട്ട് കിടക്ക്, അല്ലെങ്കിൽ അങ്ങോട്ട് കിടക്ക്; കിടക്കാൻ വിടുന്നില്ലെന്ന് ജാസ്മിൻ..

ബിഗ് ബോസ് സീസൺ 6 അമ്പതാം ദിവസത്തിൽ എത്താൻ പോവുകയാണ്. വീടിനകത്ത് തമ്മിലടിക്ക് ഒരു കുറവുമില്ല. കഴിഞ്ഞ ദിവസം പവർ റൂമിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന മത്സരത്തിലും വൻ വഴക്ക് നടന്നിരുന്നു. ഡെൻ റൂമും പവർ റൂമും തമ്മിലാണ് ഗെയിം നടന്നത്. മത്സരത്തിന്റെ ഇടയിൽ ഗബ്രിയും ജിന്റോയും തമ്മിലും ജിന്റോയും ശരണ്യയും തമ്മിലും വഴക്ക് നടന്നിരുന്നു.

അങ്ങനെ ജിന്റോ പലപ്പോഴായും പല പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. ഇപ്പോൾ ജയിലിലേക്ക് ജാസ്മിനും ജിന്റോയുമാണ് പോയിരിക്കുന്നത്. ജാസ്മിനും ജിന്റോയും തമ്മിൽ നേരത്തെ വഴക്കുണ്ട്. ഇപ്പോൾ ജയിലിൽ വെച്ചും രണ്ട് പേരും വഴക്കിടക്കുകയാണ്. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിലാണ് ഇവർ തമ്മിൽ വഴക്കായത്. കിടക്കുന്നതുമായി ബന്ധപ്പെട്ടാണ് ജാസ്മിൻ ജിന്റോയുമായി വഴക്ക് ഉണ്ടാക്കുന്നത്.

jnto bbb

ജിന്റോ ഒന്നുകിൽ ഇങ്ങോട്ട് കിടക്ക്, ജിന്റോ അല്ലെങ്കിൽ അങ്ങോട്ട് കിടക്ക്. എന്റെ ബെഡ് ഇവിടല്ലേ ഇട്ടേക്കുന്നത്, അവളുടേത് അപ്പുറത്ത്. കിടക്കാൻ പറ്റുമെങ്കിൽ കിട്ടന്നാൽ മതി എന്നാണ് ജിന്റോ പറയുന്നത്. ഇതിന് പിന്നാലെ അവിടെ വന്ന് കിടക്ക് എന്ന് പറഞ്ഞ് ജാസ്മിൻ ജിന്റോയുടെ കയ്യിൽ അടിക്കുന്നുണ്ട്. ഇതോടെ പുറത്ത് നിന്നരുന്ന മറ്റ് അംഗങ്ങൾ ഇതിൽ ഇടപെടുന്നുണ്ട്. ഇയാൾ കിടക്കാൻ പോയിട്ട് എന്നെ ഇരിക്കാൻ വിടുന്നില്ലെന്നാണ് ജാസ്മിൻ പറയുന്നത്, ഇത്രയുമാണ് പ്രൊമോയിൽ കാണിക്കുന്നത്. ബാക്കി ഭാ​ഗം ഇന്നത്തെ എപ്പിസോഡിൽ കാണിക്കും.

ജാസ്മിനും ജിന്റോയും തമ്മിൽ ഇടയ്ക്കിടെ പ്രശ്നം ഉണ്ടാവാറുണ്ട്. കഴിഞ്ഞ വീക്കന്റ് എപ്പിസോഡിൽ ജാസ്മിൻ ചെരുപ്പിടാതെയാണ് ബാത്ത് റൂമിൽ അടക്കം പോകുന്നതെന്ന് ജീന്റോ പറഞ്ഞിരുന്നു. ജിന്റെ ബാത്ത്റൂമിലേക്ക് ബോട്ടിൽ കൊണ്ടുപോവുന്നുണ്ടെന്ന് ജാസ്മിനും പറഞ്ഞിരുന്നു. അതിന് മുമ്പ് ജാസ്മിനെ കാലേൽ വാരി നിലത്തടിച്ചേനെ എന്ന് ജിന്റോ പറഞ്ഞത് ജാസ്മിൻ വിഷയമാക്കിയിരുന്നു. പവർ റൂമിനോട് പരാതി പറയുകയും ചെയ്തിരുന്നു. എന്നാൽ ജിന്റോയാണ് ആ വിഷയത്തിൽ ജയിച്ചത്.

അതേ സമയം നാളെയാണ് വീക്കന്റ് എപ്പിസോഡ് നടക്കുന്നത്. വീക്കന്റ് എപ്പിസോഡിൽ ഈ വിഷയം ചർച്ചയാകുമോ എന്ന് കണ്ടറിയണം.
മിക്ക വീക്കന്റ് എപ്പിസോഡുകളിലും ഇവർ രണ്ട് പേരുടെയും വിഷയം ചർച്ചയാവാറുണ്ട്. ഇത്തവണയും മിക്കവാറും ചർച്ചയാവും. അതേ സമയം കഴിഞ്ഞ തവണ ശിക്ഷയുടെ ഭാ​ഗമായി ജാസ്മിൻ ഡയറക്ട് നോമിനേഷനി പോയിരുന്നു. ജാസ്നമിൻ പുറത്താകുമോ അതോ പ്രേക്ഷക പിന്തുണ ലഭിക്കുമോ എന്ന് കണ്ടറിയണം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+