Get Updates
Get notified of breaking news, exclusive insights, and must-see stories!

വഴക്കിനിടെ ജാസ്മിൻ ജിന്റോയോട് പറഞ്ഞ അക്കാര്യം സത്യമാണോ? ജാസ്മിൻ ​ഗബ്രിയെ ചതിച്ചതാണോ?

ബിഗ് ബോസ് മലയാളം സീസൺ 6 ൽ വീക്കന്റ് എപ്പിസോഡ് കഴിഞ്ഞതോടെ വൻ വഴിത്തിരിവാണ് നടന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ നിന്നും ഗബ്രി പുറത്തായതോടെ ഇനി എന്താണ് വീടിനകത്ത് നടക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഗബ്രിയില്ലാതെ ജാസ്മിൻ എങ്ങനെ മുന്നോട്ട് പോകുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഗബ്രി - ജാസ്മിൻ കോമ്പോ ആണ് ഇത്ര നാളും മുന്നിട്ട് നിന്നത്. ഇനി ജാസ്മിൻ മാത്രമാകും.

ഗബ്രി പോയ അവസരത്തിൽ ജിന്റോ ജാസ്മിനെതിരെ പുതിയ നീക്കം നടത്തിയിരിക്കുകയാണ്. ഗബ്രി പുറത്താകാൻ കാരണം ജാസ്മിനാണ് എന്ന തരത്തിൽ ആണ് ജിന്റോ പറയുന്നത്. ഇത് ജാസ്മിനും ജിന്റോയും തമ്മിൽ വലിയ ബഹളത്തിന് കാരണമാവുകയും ചെയ്യുന്നു. എടീ നിന്റെ മുഖത്ത് ഹാപ്പിയാണ്. അവൻ പോയപ്പോൾ നീ ഹാപ്പിയാണ്. നീ ഒറ്റയൊരുത്തി കാരണമാണ് ഗബ്രി പുറത്ത് പോയത് എന്നാണ് ജിന്റോ പറയുന്നത്. എടോ തനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ താൻ നേരെ നോക്കി എന്റെയടുത്ത് പറയെടോ, താൻ എന്തിനാണ് വേറെ പറയുന്നത് എന്നാണ് ജിന്റോയോട് ജാസ്മിൻ പറയുന്നത്.

jnto

അവിടെ ഇവടേം പോയി നുണപറയാനും നിന്ന് ചിലയ്ക്കാനും അല്ലാതെ ജിന്റോയ്ക്ക് ഒരു പിണ്ണാക്കും അറിയില്ല എന്നും വഴക്കിനിടെ ജാസ്മിൻ പറയുന്നുണ്ട്. ഇതോടെ നീ ഒറ്റയൊരുത്തി കാരണമാണ് അവൻ പോയത് എന്ന് ജിന്റോയും പറയുന്നു. ഇതോടെ ജാസ്മിൻ കൂടുതൽ ദേഷ്യപ്പെടുകയാണ്. നിങ്ങൾക്ക് പിന്നെ എന്ത് വേണം. താൻ അവനെ കേറി പിടിക്കാതെ എന്നെ പറ, അവൻ പോയാലും നിന്നാലും അത് എന്റെ മിടുക്ക് എന്നാണ് ജാസ്മിൻ പറയുന്നത്.

അപ്പോ നിന്റെ മിടുക്കാണ് അവൻ പോയത് അല്ലേ. അവൻ ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നെങ്കിൽ അവൻ മാന്യമായി കളിച്ചേനെ നിന്റെ കൂടെ കൂടിയതാണ് അവന്റെ വിധി എന്നും ജിന്റോ പറയുന്നുണ്ട്. എന്തായാവും ജിന്റോ ജാസ്മിൻ ടാർഗറ്റ് ചെയ്തിരിക്കുകയാണ്. ഇനി പ്രധാന പോര് നടക്കുന്നത് ജിന്റോയും ജാസ്മിനും തമ്മിലാവാനാണ് കൂടുതൽ സാധ്യത.

അതേ സമയം ​ഗബ്രി പോയതിന് പിന്നാലെ ജാസ്മിൻ തകർന്ന അവസ്ഥയിലായിരുന്നു. ഒരുപാട് കരഞ്ഞിരുന്നു. രാത്രിയിൽ ​ഗബ്രിയുടെ ഫോട്ടോ കെട്ടിപ്പിടിച്ച് ജാസ്മിൻ സംസാരിക്കുകയും ചെയ്തിരുന്നു. ജിന്റോ പുറത്ത് ആകുമെന്ന് ആരും കരുതയിരുന്നില്ല. അപ്രതീക്ഷിതമായ പുറത്താകലിൽ ബി ബി വീട്ടിലെ അം​ഗങ്ങൾ പോലും ശരിക്കും ഞെട്ടിയിരുന്നു. ​ഗബ്രി - ജാസിമിൻ കോമ്പോയാണ് ​ഗബ്രി പുറത്താകാൻ കാരണമെന്ന് കരുതുന്നവരുണ്ട്. ​ഗബ്രി പോയ വിഷമത്തിൽ ​ഗബ്രിയുടെ ഫോട്ടോ കെട്ടിപ്പിടിച്ച് കരഞ്ഞ ജാസ്മിനെ ആശ്വസിപ്പാക്കാനായി ആരും എത്തിയിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+