ലൈവ് കോളിലെത്തിയ കാമുകയെ കാണിച്ച് ജിന്റോ,..'അവൾക്കൊരു മകളുണ്ട്, നിനക്ക് ഇത്രയും ഫാൻസോ'
ബിഗ് ബോസ് മലയാളം സീസൺ 6 നേടിയതിന്റെ സന്തോഷത്തിലാണ് ജിന്റോ. തുടക്കം മുതൽ തന്നെ തന്റെ ലക്ഷ്യം കപ്പാണെന്ന് ജിന്റോ വ്യക്തമാക്കിയിരുന്നു. വിജയം മാത്രം ലക്ഷ്യം വെച്ചായിരുന്നു ജിന്റോ ഹൗസിൽ തന്ത്രങ്ങൾ മെനഞ്ഞത്. ഒടുവിൽ 39 ശതമാനത്തോളം വോട്ടോടെ താരം ടൈറ്റിൽ വിന്നറായി.
കിരീടം ചൂടി നാട്ടിലെത്തിയ ജിന്റോയ്ക്ക് വൻ വരവേൽപ്പാണ് നാട്ടുകാർ ഒരുക്കിയത്. താൻ കഷ്ടപ്പെട്ട് നേടിയതാണ് ഈ വിജയം എന്നാണ് ജിന്റോ ആരാധകരോട് പറഞ്ഞത്. നാട്ടുകാരുമായി സന്തോഷം പങ്കുവെയ്ക്കുന്നതിനിടെ മറ്റൊരു സർപ്രൈസ് കൂടി ജിന്റോ പൊട്ടിച്ചു. തന്റെ കാമുകിയെ വീഡിയോ കോൾ ചെയ്ത് കൊണ്ടാണ് അദ്ദേഹം പ്രണയം പരസ്യമാക്കിയത്.

തനിക്കൊരു കാമുകിയുണ്ടെന്നും അവൾ അമേരിക്കയിലാണെന്നും ബിഗ് ബോസിൽ വെച്ച് തന്നെ ജിന്റോ പറഞ്ഞിട്ടുണ്ട്. തങ്ങൾക്ക് വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട് എന്നാൽ അവൾക്ക് ഇങ്ങോട്ടോ എനിക്ക് അങ്ങോട്ടോ പോയി നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ജിന്റോ പറഞ്ഞിരുന്നു. അതേസമയം വീഡിയോ കോളിൽ കാമുകി എത്തിയപ്പോൽ അവരുടെ ശബ്ദം മാത്രമാണ് ജിന്റോ കേൾപ്പിച്ചത്. എല്ലാവരും ഫോട്ടോ കാണിക്കാനായി ആവശ്യപ്പെട്ടെങ്കിലും അത് സർപ്രൈസ് ആണെന്നും പിന്നീടൊരിക്കൽ ആവട്ടെയെന്നും ജിന്റോ പറഞ്ഞു. അവൾ അമേരിക്കയിലാണ് സമയം മാറ്റമാണ്. അതുകൊണ്ട് പരിചയപ്പെടുത്തലൊക്കെ പിന്നീടാവാം. ഒരു മകളുണ്ട് അവൾക്ക്. നക്ഷത്ര എന്നാണ് മോളുടെ പേരെന്നും ജിന്റോ പറഞ്ഞു.
അതേസമയം കപ്പ് ലഭിച്ചെങ്കിലും ഞാൻ സാധാരണക്കാരൻ തന്നെയാണെന്നും നിങ്ങളിലൊരാളായി തുടരുമെന്നും ജിന്റോ പറഞ്ഞു. എന്നെ സംബന്ധിച്ച് ബിഗ് ബോസ് ഗെയിം അവസാനിച്ചു. ഇനി എല്ലാവരും തന്റെ സുഹൃത്താണ്. മറ്റ് മത്സരാർത്ഥികൾ പുറത്തിറങ്ങി എന്നെ കുറിച്ച് എന്ത് പറഞ്ഞാലും എന്റെ വായിൽ നിന്നും അവരെ കുറിച്ച് ഒന്നും വരില്ല',ജിന്റെ വ്യക്തമാക്കി.
അതേസമയം ജിന്റോ കപ്പ് ഉയർത്തിയെങ്കിലും ജിന്റോ യഥാർത്ഥത്തിൽ ഒരു ബിഗ് ബോസ് മെറ്റീരിയൽ അല്ലെന്നുള്ള അഭിപ്രായമാണ് ചില ആരാധകർ പങ്കുവെയ്ക്കുന്നത്. എങ്ങനെയാണ് ജിന്റോയ്ക്ക് ഗെയിം എളുപ്പമായതെന്ന് പറയുന്ന ആരാധകന്റെ ഒരു കുറിപ്പ് വായിക്കാം
'സീസൺ 6 ൽ നല്ലൊരു കണ്ടസ്റ്റന്റ് എന്ന് പറയാൻ ജാസ്മിൻ മാത്രമേ ഉണ്ടായിരുന്നുള്ളു, ബാക്കി ഉണ്ടായിരുന്നവർ മൊത്തം ശോകം ആയിരുന്നു എന്നത് സത്യം, പക്ഷെ അവിടെ ഉണ്ടായ പ്രേക്ഷകർ ഇഷ്ടപ്പെടാൻ ആഗ്രഹിക്കാത്തതായ ചിലതു ജാസ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്നതും ജാസ്മിൻ മൂന്നാം സ്ഥലത്തേക്ക് തള്ളപ്പെട്ടതിന് കാരണം .. ഫൈനൽ എത്തിയപ്പോൾ ജിന്റോ കപ്പും കൊണ്ടു പോയി, അതിനു സഹായിച്ചത് ഈ സീസണിൽ ഒരു നല്ലൊരു കണ്ടസ്റ്റന്റ് ഉണ്ടായിരുന്നില്ല എന്നത് തന്നെയാണ്. എന്ന് വെച്ച് ജിന്റോ കപ്പിന് ഈ സീസണിൽ അർഹൻ എന്നല്ല ഞാൻ പറഞ്ഞതിന് അർത്ഥം. ജിന്റൊക്ക് കപ്പെടുക്കാൻ എളുപ്പമാക്കിയത് ഇതായിരുന്നു എന്നാണ് ഉദ്ദേശിച്ചത്.
ശെരിക്കും ഒരു സീസണിൽ ഒരു കണ്ടസ്റ്റാന്റിന് വേണ്ട ഒരു ഗുണവും ജിന്റൊക്ക് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെ നിസ്സംശയം പറയാം. കുറച്ചു ബോഡി ഷോ. പിന്നെ വിനയം കുറച്ചു കൂടിപ്പോയതും അല്ലാതെ പുള്ളി അവിടെ വേറെ എന്തോന്ന് ചെയ്തു എന്ന് ചോദിച്ചാൽ പുള്ളിയെ സപ്പോർട് ചെയ്യുന്നവർ പോലും ഒന്നു ആലോചിക്കും.ഒരു കാര്യം കൂടി പറയാം ഇത്രയും സീസൺ വച്ചു ഇതിനെ വിലയിരുത്തിയാൽ വളരെ മോശം സീസൺ എന്നുതന്നെയാണ് എന്റെയും ഒട്ടുമിക്ക ആളുകളുടെയും അഭിപ്രായം. എന്തായാലും വിനയം കൊണ്ട് വോട്ടും മേടിച്ചു കപ്പും എടുത്തു അതും ഒരു തന്ത്രം തന്നെ.അതും ഒരു കഴിവ് തന്നെ. ഒരിക്കൽ കൂടി ജിന്റൊക്ക് അഭിനന്ദനങ്ങൾ', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications