Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മക്ക് ഞാന്‍ കൊടുത്ത വാക്കിന് കിട്ടിയ പ്രതിഫലം മണ്ടന്‍ വിളി: ലാലേട്ടന്‍ വാക്ക് ചങ്ക് കലക്കിയെന്ന് ജിന്റോ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ വിന്നറായി മാറിയിരിക്കുകയാണ് ജിന്റോ. ഈ അസുലഭ നേട്ടം സമർപ്പിക്കുന്നത് ഏത് ഘട്ടത്തിലും തന്നോടൊപ്പം നിന്ന കുടുംബത്തിനും ബിഗ് ബോസ് പ്രേക്ഷകർക്കുമാണെന്നാണ് കിരീട നേട്ടത്തിന് പിന്നാലെ ജിന്റോ പ്രതികരിച്ചത്. ട്രോഫി നേടിച്ച് കയ്യില്‍ ഇരിക്കുമ്പോഴുള്ള ആ ഒരു അവസ്ഥ പറഞ്ഞ് അറിയിക്കാന്‍ സാധിക്കാത്തതാണെന്നും ജിന്റോ വ്യക്തമാക്കുന്നു.

പ്രേക്ഷകർ എന്റെ കൂടെ ഇല്ലായിരുന്നില്ലെങ്കില്‍ ഞാന്‍ ഈ കപ്പ് വാങ്ങിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങളോടാണ് എനിക്ക് നന്ദി പറയാനുള്ളത്. മാത്രവുമല്ല, മറ്റ് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി വോട്ടിങ്ങില്‍ മൊത്തത്തില്‍ 60 ശതമാനത്തിന്റെ വർധനവാണ് ഇത്തണ ഉണ്ടായിരിക്കുന്നത്. അത്തരമൊരു സീസണില്‍ തന്നെ എനിക്ക് കപ്പ് എടുക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ട്.

jinto-winner

ആദ്യ ആഴ്ചയില്‍ ഓരോരുത്തർക്ക് ഓരോ ടാഗ് കൊടുത്തിരുന്നു. എനിക്ക് കിട്ടിയത് മണ്ടന്‍ എന്ന ടാഗായിരുന്നു. അതിനോടകം തന്നെ ഒരുപാട് നേട്ടങ്ങളുണ്ടാക്കിയ വ്യക്തിയായിരുന്നു ഞാന്‍. അതുകൊണ്ട് ആ മണ്ടന്‍ ടാഗ് ലഭിച്ചപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു, ഇത് എനിക്ക് നേടിയെ മതിയാകൂ എന്നുള്ളു. കേറി വാ മക്കളെ എന്ന് പറഞ്ഞുകൊണ്ട് മറ്റുള്ള ഒരുപാട് പേർക്ക് കൈ കൊടുത്ത വ്യക്തിയാണ് ഞാന്‍. അതൊക്കെ കണ്ടതുകൊണ്ടാകാം, ഒരു അദൃശ്യ കൈ എന്നേയും പിടിച്ചുയർത്തി. ഞാന്‍ ചെയ്ത നന്മവും കാരണവന്മാർ ചെയ്ത ഗുരുത്വവും കൊണ്ടായിരിക്കാമെന്നും ജിന്റോ പറയുന്നു.

ആദ്യത്തെ ഒന്ന് രണ്ട് ദിവസം ഞാന്‍ മിണ്ടാതെ ഇരിക്കുകയായിരുന്നു. അടിയൊന്നും ഉണ്ടാക്കാതെ സൈലന്റായി പോകുമെന്ന് ഞാന്‍ എന്റെ അമ്മയ്ക്ക് വാക്ക് കൊടുത്തിരുന്നു. എന്നാല്‍ ആ ആഴ്ച എനിക്ക് കിട്ടിയത് 9 നോമിനേഷനാണ്. വെറുതെ ഇരുന്നിട്ട് കാര്യമില്ലെന്ന് അതോടെ മനസ്സിലായി. അതോടെയാണ് യമുനേച്ചി ഉണ്ടാക്കിയ ഒരു ചായയില്‍ ഞാനങ്ങ് കയറിപ്പിടിക്കുന്നതും പ്രശ്നങ്ങളുണ്ടാക്കുന്നത്. പിന്നെ പെട.. പെടാന്ന് അങ്ങ് അടിക്കുകയായിരുന്നു.

ചീത്തയൊക്കെ ഒരുപാട് വിളിച്ചിട്ടുണ്ട്. ചീത്ത എന്ന് പറഞ്ഞാല്‍ ഒന്നൊന്നാര വിളികളാണ്. അങ്ങനെ പവർ റൂമില്‍ നില്‍കുന്ന സമയത്താണ് ഗബ്രിയേയും ജിന്റേയേയും ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താക്കുകയാണെന്ന് ലാലേട്ടന്‍ പറയുന്നത്. ആ സമയത്ത് ഞാന്‍ നോമിനേഷനില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ലാലേട്ടന്റെ വാക്ക് കേട്ടതോടെ എന്റെ ചങ്ക് കലങ്ങിപ്പോയി. ആ പടി ഇറങ്ങുമ്പോഴാണ് ബിഗ് ബോസിന്റെ വില എന്താണെന്ന് മനസ്സിലാക്കുന്നത്. പിന്നെ ലാലേട്ടനോട് കരഞ്ഞ് കാല് പിടിച്ചു. ചീത്ത വാക്ക് പറയില്ലെന്ന, അന്ന് കൊടുത്ത വാക്ക് ഞാന്‍ പിന്നീട് പാലിച്ചെന്നും അദ്ദേഹം പറയുന്നു.

ബിഗ് ബോസില്‍ മുന്നോട്ട് പോകണമെങ്കില്‍ നല്ല രീതിയില്‍ ബുദ്ധി ഉപയോഗിക്കണം. അത് വർക്ക് ചെയ്ത് തുടാന്‍ മൂന്ന് നാല് ആഴ്ച എടുത്തു. പതിനെട്ട് പേരും നമുക്കെതിരെ നിന്ന് അടിക്കുന്നതും പറയുന്നതുമൊക്കെ നമ്മള്‍ ഓർത്ത് വെക്കണം. അതൊക്കെ ഓർത്താണ് നമ്മള്‍ തിരിച്ച് അടിക്കേണ്ടത്. അതിന് അകത്ത് മിസ്റ്റേക്കുകള്‍ ഉണ്ടാകും. അത് എനിക്ക് മാത്രമല്ല, ഏതൊരാള്‍ക്കും ഉണ്ടാകും. അതൊക്കെ മറികടന്ന് കപ്പിലേക്ക് എത്തുകയെന്ന് പറഞ്ഞാല്‍ അത് വേറെ ഒരു അനുഭവമാണ്.

പുറത്താണെങ്കില്‍ ഞാന്‍ ആലോചിച്ചാണ് സംസാരിക്കാറുള്ളത്. എന്നാല്‍ ബിഗ് ബോസില്‍ 18 പേരും നമുക്കെതിരെ നിന്ന് സംസാരിക്കുമ്പോള്‍ ആലോചിക്കാന്‍ സമയം കിട്ടിയെന്ന് വരില്ല. അവിടെയാണ് പ്രശ്നം വരുന്നത്. എനിക്ക് അടുത്ത സുഹൃത്ത് എന്ന് പറയാന്‍ ഉണ്ടായിരുന്നത് രതീഷേട്ടനായിരുന്നു. അദ്ദേഹം പെട്ടെന്ന് തന്നെ പുറത്തുപോയി. പിന്നെ ഉണ്ടായിരുന്നത് ജാന്മണിയായിരുന്നു. അവളും പുറത്തേക്ക് പോയി. അതോടെ ഞാന്‍ തീർന്ന അവസ്ഥയിലായെന്നും ജിന്റോ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+