Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോൺഫിഡന്റ് ഗ്രൂപ്പ്

ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ കപ്പ് ഉയർത്തിയത്. വളരെ പതിയെ ആയിരുന്നു ബിഗ് ബോസിൽ ജിന്റോ തന്റെ ഗ്രാഫ് ഉയർത്തിയത്. തുടക്കത്തിൽ വെറും മണ്ടൻ എന്ന വിമർശനമായിരുന്നു ജിന്റോയ്ക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ ജിന്റോ വളരെ പെട്ടെന്ന് തന്നെ പുറത്ത് പോകുമെന്നായിരുന്നു പ്രേക്ഷകരും സഹമത്സരാർത്ഥികളും കരുതിയത്. എന്നാൽ പിന്നീടുള്ള ആഴ്ചകളിൽ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്ന രീതിയിലുള്ള രസകരമായ ഗെയിം തന്ത്രങ്ങളായിരുന്നു ജിന്റോ പുറത്തെടുത്ത്. തമാശ കളിച്ചും നിഷ്തളങ്കമായ പ്രകടനം കൊണ്ടും ഹൗസിലും പുറത്തും ജിന്റോ ഒരുപോലെ കൈയ്യടി നേടി.

ഇതോടെ 'പച്ചമനുഷ്യൻ' എന്ന ടാഗ് ജി്ന‍റോയ്ക്ക് ലഭിച്ചു. സാധാരണക്കാരന്റെ പ്രതിനിധിയെന്നായിരുന്നു ഒരു വിഭാഗം പ്രേക്ഷകർ ജിന്റോയെ വിശേഷിപ്പിച്ച്. ഫിസിക്കൽ ടാസ്കുകളിലെല്ലാം മികവാർന്ന പ്രകടനം കാഴ്ചവെച്ചതോടെ ജിന്റോയ്ക്ക് ആരാധക പിന്തുണ ഏറി. ജിന്റോയ്ക്ക് വേണ്ടി ആർമി ഗ്രൂപ്പുകൾ ആരംഭിച്ചു. ഷോ പകുതി ആയപ്പോഴേക്കും വളരെ അഗ്രസീവ് ആയി, എല്ലാവരോടും തർക്കിച്ചും ഏറ്റുമുട്ടിയുമെല്ലാം നിൽക്കുന്ന ജിന്റോയെ ആണ് പ്രേക്ഷകർ കണ്ടത്. ഡിവോഴ്‌സും മാതാപിതാക്കളുടെ ആരോഗ്യ സ്ഥിതിയും തന്റെ ജീവിതവും എല്ലാം ജിന്റോ ബിഗ് ബോസിൽ കണ്ടന്റാക്കി. അപ്പോഴേക്കും ജിന്റോ ആരാധകരുടെ മനസിൽ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞിരുന്നു. ഒടുവിൽ ബിഗ് ബോസിൽ നൂറ് 100 ദിവസം പിടിച്ച് നിന്ന് ഷോയുടെ കപ്പുമായിട്ടായിരുന്നു താരം ആ പടി ഇറങ്ങിയത്.

jinto-prize-money-

കപ്പ് തന്നെയാണ് തന്റെ ലക്ഷ്യമെന്ന് പലപ്പോഴും ജിന്റോ ഹൗസിൽ പറഞ്ഞിട്ടുണ്ട്. . പണമല്ല, കപ്പ് പിടിച്ച് ലാലേട്ടന്റെ കൈപിടിച്ച് നിൽക്കണം എന്നതാണ് തന്റെ ആഗ്രഹം എന്നാണ് ജിന്റോ പറഞ്ഞിരുന്നത്. എന്തായാലും ആഗ്രഹം നിറവേറ്റിയതിന്റെ ആഘോഷത്തിലാണ് ജിന്റോ. ഇപ്പോഴിതാ ബിഗ് ബോസ് വിജയിക്ക് ലഭിക്കുന്ന പ്രൈസ് മണിയും ജിന്റോയ്ക്ക് ലഭിച്ച് കഴിഞ്ഞു.

കോൺഫിഡൻസ് ഗ്രൂപ്പ് നൽകുന്ന 50 ലക്ഷമാണ് ഒന്നാം സ്ഥാനക്കാരനുള്ള സമ്മാനം. ഇത്തവണ 5 ലക്ഷത്തിന്റെ മണി ബോക്സുമായി സായ് കൃഷ്ണ ഇറങ്ങിയതോടെ ജിന്റോയ്ക്ക് ലഭിക്കേണ്ടിയിരുന്നത് 45 ലക്ഷം രൂപയായിരുന്നു. എന്നാൽ 34 ലക്ഷമാണ് ജിന്റോയ്ക്ക് സമ്മാനത്തുകയായി കോൺഫിഡൻസ് ഗ്രൂപ്പ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. ബാക്കി 15 ലക്ഷത്തോളം രൂപ ടാക്സിനത്തിൽ പോയതായി കോൺഫിഡൻസ് ഗ്രൂപ്പ് അറിയിച്ചു.

അതേസമയം ബിഗ് ബോസ് ഷോയ്ക്ക് ശേഷം മറ്റൊരു സന്തോഷം കൂടി ജിന്റോയുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുകയാണ്. കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് നിർമ്മിച്ച് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ എനിക്കൊരു മികച്ച റോളുണ്ടെന്നാണ് ജിന്റോ വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ എന്‍എം ബാദുഷ നിർമ്മിക്കുന്ന ചിത്രത്തില്‍ മൂന്ന് നായകന്മാരില്‍ ഒരാളാണ് ഞാൻ. അതില്‍ തന്നെ മെയിന്‍ വേഷമാണെന്നും ജിന്റോ പറയുന്നു. സിനിമയിൽ അഭിനയിക്കണമെന്ന നാളുകളായുള്ള മോഹമാണ് ഇതോടെ പൂവണിഞ്ഞിരിക്കുന്നത്. മുൻപ് പല പടങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തന്റെ മുഖം രജിസ്റ്റർ ആയിരുന്നില്ല. ബിഗ് ബോസ് ഷോയിൽ എത്തിയതോടെ ജീവിതത്തിലെ വലിയ ആഗ്രഹമാണ് പൂവിട്ടിരിക്കുന്നത്, ജിന്റോ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+