ജിന്റോയ്ക്ക് മത്സരാർത്ഥിക്ക് വേണ്ട ഒരു ഗുണവും ഇല്ല: ജാസ്മിന്‍ തള്ളപ്പെട്ടതിന്റെ പ്രധാന കാരണം ഇത്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ വിജയ കിരീടം അങ്ങനെ ജിന്റോയുടെ കൈവശം എത്തിയിരിക്കുകയാണ്. ആദ്യ ഒന്ന് രണ്ട് ആഴ്ചകളില്‍ ജിന്റോ കപ്പിന്റെ ഏഴയലത്ത് പോലും എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ മുന്നേറിയ ജിന്റോ ഒടുവില്‍ വിജയ കീരിടം ചൂടി. രണ്ടാമത് എത്തിയ അർജുനേക്കാള്‍ പത്ത് ശതമാനം അധികം വോട്ട് നേടിയായിരുന്നു ജിന്റോയുടെ മുന്നേറ്റം.
മികച്ച ഗെയിമറായിരുന്ന ജാസ്മിനായിരുന്നു മൂന്നാം സ്ഥാനത്ത്. ജാസ്മിന്‍ ഒരു രണ്ടാം സ്ഥാനമെങ്കിലും അർഹിച്ചിരുന്നുവെന്നാണ് പലരും പറയുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും അധികം കണ്ടന്റ് കൊടുത്ത താരമാണെങ്കിലും പ്രേക്ഷകരില്‍ വലിയൊരു വിഭാഗം എതിരായി നിന്നത്, അല്ലെങ്കില്‍ അവരുടെ പിന്തുണ നേടിയെടുക്കാന്‍ സാധിക്കാതിരുന്നതാണ് ജാസ്മിന് വെല്ലുവിളിയായത്.

മികച്ച മത്സരാർത്ഥിയായിരുന്നെങ്കിലും ഒരു വിഭാഗം പ്രേക്ഷകർ ഇഷ്ടപ്പെടാൻ ആഗ്രഹിക്കാത്തതായ ചിലതു ജാസ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്നതും ജാസ്മിൻ മൂന്നാം സ്ഥലത്തേക്ക് തള്ളപ്പെട്ടതിന് കാരണമെന്നാണ് പ്രേക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഒരു ബിഗ് ബോസ് കണ്ടസ്റ്റന്റിന് വേണ്ട ഒരു ഗുണമെങ്കിലും ജിന്റൊക്ക് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെ നിസ്സംശയം പറയാമെന്നും സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ പങ്കുവെക്കപ്പെട്ട ഈ കുറിപ്പില്‍ പറയുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
സീസൺ 6 ൽ നല്ലൊരു കണ്ടസ്റ്റന്റ് എന്ന് പറയാൻ ജാസ്മിൻ മാത്രമേ ഉണ്ടായിരുന്നുള്ളു ബാക്കി ഉണ്ടായിരുന്നവർ മൊത്തം ശോകം ആയിരുന്നു എന്നത് സത്യം, പക്ഷെ അവിടെ ഉണ്ടായ പ്രേക്ഷകർ ഇഷ്ടപ്പെടാൻ ആഗ്രഹിക്കാത്തതായ ചിലതു ജാസ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്നതും ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് കാരണം.
ഇന്നലെ ഫൈനൽ എത്തിയപ്പോൾ ജിന്റോ കപ്പും കൊണ്ടു പോയി അതിനു സഹായിച്ചത് ഈ സീസണിൽ ഒരു നല്ലൊരു കണ്ടസ്റ്റന്റ് ഉണ്ടായിരുന്നില്ല എന്നത് തന്നെയാണ് എന്ന് വച്ചു ജിന്റോ കപ്പിന് ഈ സീസണിൽ അർഹൻ എന്നല്ല ഞാൻ പറഞ്ഞതിന് അർത്ഥം. ജിന്റൊയ്ക്ക് കപ്പെടുക്കാൻ എളുപ്പമാക്കിയത് ഇതായിരുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
ശരിക്കും ഒരു സീസണിൽ ഒരു കണ്ടസ്റ്റന്റിന് വേണ്ട ഒരു ഗുണവും ജിന്റൊക്ക് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെ നിസ്സംശയം പറയാം. കുറച്ചു ബോഡി ഷോ... പിന്നെ വിനയം കുറച്ചു കൂടിപ്പോയതും, അല്ലാതെ പുള്ളി അവിടെ വേറെ എന്തോന്ന് ചെയ്തു എന്ന് ചോദിച്ചാൽ പുള്ളിയെ സപ്പോർട് ചെയ്യുന്നവർ പോലും ഒന്ന് ആലോചിക്കും.
ഒരു കാര്യം കൂടി പറയാം ഇത്രയും സീസൺ വച്ച് ഈ സീസണിനെ വിലയിരുത്തിയാൽ വളരെ മോശം സീസൺ എന്നുതന്നെയാണ് എന്റെയും ഒട്ടുമിക്ക ആളുകളുടെയും അഭിപ്രായം. എന്തായാലും വിനയം കൊണ്ട് വോട്ടും മേടിച്ചു കപ്പും എടുത്തു. അതും ഒരു തന്ത്രം തന്നെ, അതും ഒരു കഴിവ് തന്നെ.












Click it and Unblock the Notifications