Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് ആഴ്ച വോട്ടിങ്ങില്‍ ജിന്റോ മാത്രം: ജാസ്മിന്‍ ഒരിക്കലുമില്ല, അർജുന്‍ കോമ്പോ ശ്രീതുവിന് ഗുണമായി

കഴിഞ്ഞ ചില സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഓരോ ആഴ്ചയിലേയും ഫൈനലിലേയും വോട്ടുകള്‍ കൃത്യമായി കാണിച്ചുകൊണ്ടാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചത്. ആകെ വോട്ടിങ്ങ് നിലയില്‍ കഴിഞ്ഞ സീസണെ അപേക്ഷിച്ച് അറുപത് ശതമാനത്തോളം വർധനവ് ഇത്തവണ ഉണ്ടായെന്ന് ബിഗ് ബോസ് ജേതാവ് ജിന്റോ തന്നെ വ്യക്തമാക്കുകയും ചെയ്തു.

പ്രേക്ഷകരുടെ വോട്ടിങ് നില നമ്മള്‍ പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നുവെന്നാണ് ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് വ്യക്തമാകുക. നോമിനേഷനില്‍ വന്നപ്പോഴെല്ലാം അർജുന്‍ കൃത്യമായ മേല്‍ക്കൈ ഉണ്ടാകുന്നതും അർജുന്‍-ശ്രീതു കോംമ്പോ ഇരുവർക്കും ഗുണം ചെയ്യുന്നതും കാണാന്‍ സാധിക്കും. അതേസമയം നേരെ മറിച്ച് ജാസ്മിന്‍ - ഗബ്രി കോംമ്പോ അവിടെ തിരിച്ചടിക്കുകയാണ് ചെയ്തത്. ഒരു വീക്കില്‍ പോലും ജാസ്മിന് ഒന്നാമത് എത്താന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

bigg-boss-vote-share

ആദ്യ ആഴ്ച

ആദ്യ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് സിജോയ്ക്കായിരുന്നു. മികച്ച മത്സരം പുറത്തെടുത്ത താരത്തിന് 32 ശതമാനം പേരുടെ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. 6.9 ശതമാനം വോട്ട് മാത്രം ലഭിച്ച രതീഷ് ആ ആഴ്ച പുറത്താകുകയും ചെയ്തു. രണ്ടാമത്തെ വീക്കിലേക്ക് വരുമ്പോള്‍ 37.06 ശതമാനം വോട്ടുമായി ഋഷിയുടെ മികച്ച മുന്നേറ്റം. ഋഷി ആദ്യമായി നോമിനേഷനില്‍ എത്തിയ ആഴ്ച കൂടിയായിരുന്നു ഇത്. 22 ശതമാനം വോട്ടുമായി സിജോ രണ്ടാമത് എത്തിയപ്പോള്‍ ഏറ്റവും കുറവ് വോട്ട് ലഭിച്ച നിഷാനയും സുരേഷും പുറത്തേക്ക് പോയി.

ഞെട്ടിച്ച് അർജുന്‍

മൂന്നാമത്തെ ആഴ്ചയാണ് ശരിക്കും ഞെട്ടിച്ചത് 62.99 ശതമാനം വോട്ടുമായി അർജുന്‍ ഏകപക്ഷീയമായ കുതിപ്പ് നടത്തി. ഈ സീസണില്‍ ഒരു വീക്കില്‍ മത്സരാർത്ഥിക്ക് ലഭിച്ച ഏറ്റവും ഉയർന്ന ശതമാനം വോട്ടായിരുന്നു ഇത്. നാലാമത്തെ വീക്കില്‍ 28.75 ശതമാനം വോട്ടുമായി ശ്രീതുവും 27.5 ശതമാനം വോട്ടുമായി ഋഷിയും ഒപ്പത്തിനൊപ്പം നിന്നു. അർജുന്‍ ഈ ആഴ്ച നോമിനേഷനില്‍ ഇല്ലാതിരുന്നു എന്നതാണ് ശ്രദ്ധേയം. 3.13 ശതമാനം വോട്ടുമായി യമുന പുറത്തേക്ക്.

അഞ്ചും ആറും ആഴ്ച

അഞ്ചാം ആഴ്ചയും ആറാം ആഴ്ചയം 26.25 ശതമാനം, 24. 91 ശതമാനം വോട്ടുമായി ശ്രീതു മുന്നില്‍. ഈ രണ്ട് ആഴ്ചയും അർജുന്‍ നോമിനേഷനില്‍ ഇല്ലായിരുന്നു. 1.46 ശതമാനം വോട്ട് ലഭിച്ച ജാന്മണിയാണ് ആറാം ആഴ്ച പുറത്തേക്ക് പോകുന്നത്. ഏഴാം ആഴ്ച 29.74 ശതമാനം വോട്ടായിരുന്നു ഒന്നാമതുള്ള അർജുന് ലഭിച്ചത്. ഈ ആഴ്ച ശ്രീതുവും നോമിനേഷനില്ലായിരുന്നു. അഭിഷേക് ജയദീപ് ഈ ആഴ്ച പുറത്തായി.

ജിന്റോ ആദ്യമായി മുന്നില്‍

എട്ടാമത്തെ ആഴ്ചയാണ് ജിന്റോ ആദ്യമായി വോട്ടിങ്ങില്‍ മുന്നില്‍ എത്തുന്നത്. 23.94 ശതമാനം പേരുടെ പിന്തുണ. 3.6 ശതമാനം മാത്രം വോട്ട് ലഭിച്ച ഗബ്രി ഈ ആഴ്ച പുറത്തായി. ഒമ്പതാമത്തെ വീക്കില്‍ 40.03 ശതമാനം വോട്ടുമായി ജിന്റോ വീണ്ടും മുന്നില്‍. ഈ ആഴ്ച 29.3 ശതമാനം വോട്ടുമായി ശ്രീതു രണ്ടാമത് എത്തി. ഈ ആഴ്ച പുറത്തായത് ശ്രീരേഖയും ശരണ്യയും.

ജിന്റോ മേധാവിത്വം

പത്താം ആഴ്ച, വീണ്ടും ജിന്റോ തന്നെ മുന്നില്‍. അർജുന്‍, ജാസ്മിന്‍ എന്നിവരായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ശ്രീതുവും അർജുനും ഒരുമിച്ച് നോമിനേഷനില്‍ വന്ന ആദ്യ വിക്കായിരുന്നു ഇത്. 8.73 ശതമാനം വോട്ടായിരുന്നു ശ്രീതുവിന് ലഭിച്ചത്. കുവ് വോട്ട് ലഭിച്ച റസ്മിന്‍ പുറത്തായി. പതിനൊന്നാം ആഴ്ചയും ജിന്റോ മേധാവിത്വം തുടർന്നു. അപ്സരയും അന്‍സിബയും പുറത്താകുന്നു.

ബിഗ് ബോസ് ഫൈനല്‍

പന്ത്രണ്ടാം ആഴ്ച അഭിഷേക് ജയദീപമായിരുന്നു ഒന്നാമത്. 27.94 ശതമാനം പേരുടെ പിന്തുണ. 24.56 ശതമാനം പേരുടെ പിന്തുണയുമായി ജാസ്മിന്‍ രണ്ടാമത് എത്തിയ ഈ ആഴ്ച നന്ദന പുറത്തായി. പതിമൂന്നാം ആഴ്ച വീണ്ടും ജിന്റോ നോമിനേഷനില്‍, വീണ്ടും ഒന്നാമത്. നോറയും സിജോയും പുറത്താകുന്നു. ഒടുവില്‍ ഗ്രാന്‍ഡ് ഫിനാലെ, 39.3 ശതമാനം പേരുടെ പിന്തുണയുമായി ജിന്റോ വിജയ കിരീടം ചൂടിയപ്പോള്‍ 29.2 ശതമാനം പേരുടെ പിന്തുണയുമായി അർജുന്‍ രണ്ടാമതുമെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+