'ജിന്റോ മണ്ടനല്ല, ബിഗ് ബോസിൽ കാണുന്നത് പോലെയല്ല യഥാർത്ഥ ജിന്റോ..വിവാഹ ജീവിത്തതിൽ സംഭവിച്ചത്'; അമ്മ പറയുന്നു
ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കത്തിൽ തന്നെ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്ന മത്സരാർത്ഥിയാണ് ജിന്റോ. ബിഗ് ബോസ് എന്ന ഗെയിമിന് ഒട്ടും അനുയോജ്യൻ അല്ലാത്ത മത്സരാർത്ഥിയാണെന്നും കാര്യങ്ങൾ മനസിലാക്കാൻ പോലും ജിന്റോയ്ക്ക് സാധിക്കുന്നില്ലെന്നുമായിരുന്നു ചിലർ ജിന്റോയെ കുറ്റപ്പെടുത്തിയത്. എന്നാൽ മത്സരം രണ്ടാം ആഴ്ചയിലേക്ക് കടന്നപ്പോൾ തന്റെ നിഷ്കളങ്കമായ പെരുമാറ്റത്തിലൂടെ വളരെ പെട്ടെന്ന് തന്നെ ഈ ഇമേജ് മാറ്റിയെടുക്കാൻ ജിന്റോയ്ക്ക് കഴിഞ്ഞു.
മത്സരം കൂടുതൽ മുറുകാൻ തുടങ്ങിയതോടെ ശക്തനായ മത്സരാർത്ഥിയായി ഉയർന്ന് വരുന്ന ജിന്റോയെ ആണ് പിന്നീട് പ്രേക്ഷകർ കണ്ടത്. കുറിക്ക് കൊള്ളുന്ന മറുപടികളിലൂടെയും മറ്റ് മത്സരാർത്ഥികളെ ചോദ്യം ചെയ്തും വിവിധ വിഷയത്തിൽ ആവശ്യത്തിനും അനാവശ്യത്തിനും തർക്കിച്ചും പ്രശ്നങ്ങൾ ഉണ്ടാക്കിയുമെല്ലാം കളം നിറയുകയാണ് ഇപ്പോൾ ജിന്റെ. ഇതോടെ ഈ സീസണിലെ ടോപ് 5 ൽ വരാൻ സാധ്യതയുള്ള മത്സരാർത്ഥികളിൽ ഒരാൾ ജിന്റോ ആയിരിക്കുമെന്നുള്ള പ്രവചനങ്ങൾ ആരാധകർ നടത്തുന്നുണ്ട്.

അതേസമയം ഈ കാണുന്ന ബഹളങ്ങൾ ഒന്നും ഉള്ളയാളല്ല യഥാർത്ഥത്തിൽ ജിന്റോയെന്ന് പറയുകയാണ് മാതാപിതാക്കൾ. അധികം ബഹളം വെയ്ക്കാത്ത വളരെ സമാധാനത്തോടെ പോകുന്ന വ്യക്തിയാണ് ജിന്റോയെന്നും മാതാപിതാക്കൾ പറയുന്നു. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'എല്ലാവരോടും വലിയ സ്നേഹമുള്ളവനാണ്. ചെറുപ്പം മുതലേ കഷ്ടപ്പെട്ട് അധ്വാനിച്ചും സഹായിച്ചുമൊക്കെ ജീവിച്ച മകനാണ്. അയൽവാസികൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എല്ലാം സ്നേഹമാണ്. ജിന്റോ മണ്ടനൊന്നുമല്ല, നല്ല ബുദ്ധിയുള്ള മകനാണ്. ഇതൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്. ഒരാൾ രക്ഷപ്പെട്ട പോകുന്നത് കാണുമ്പോൾ വിമർശിക്കാൻ ആളുകൾ ഉണ്ടാകും. പ്രത്യേകിച്ച് ഇങ്ങനെയൊരു പരിപാടിക്കൊക്കെ ഇറങ്ങുമ്പോൾ.
ഇതൊരു മത്സരമാണ്. ബിഗ് ബോസിൽ പോകേണ്ടെന്ന് തോന്നിയിട്ടില്ല, നല്ലൊരു ചാൻസല്ല. ആളുകൽ പലതും പറയും. അതൊക്കെ കേൾക്കേം സഹിക്കുവേം ചെയ്യുക, ഇത്തിരി വിഷമം എനിക്കും ഉണ്ട്. ജിന്റെ ഇനിയും വിവാഹം കഴിക്കണം, അവന് ആരും ഇല്ലാതാകാൻ പാടില്ല.
ജിന്റോ വിജയിക്കുമെന്ന് പ്രതീക്ഷയുണ്ട്. നല്ല വൃത്തിയുള്ള ആളാണ്. ബിഗ് ബോസിൽ ഒച്ചയൊക്കെ വേണമല്ലോ. വീട്ടിൽ അങ്ങനെയല്ല. എല്ലാവരും സൈലന്റ് ആണ്. ബിഗ് ബോസിൽ എത്തിപ്പെടാനുള്ള കഴിവുണ്ടെന്ന് ഞങ്ങൾക്ക് ബോധമുണ്ട്. അവന് അവിടെ ഒറ്റപ്പെട്ട് കളിക്കണമെന്ന് പറയാറുണ്ടല്ലോ.
ഒച്ചപ്പാട് ഉള്ളയാളല്ല. സഹികെട്ടാൽ ആരായാലും ദേഷ്യപ്പെടുമല്ലോ. ആരോടും ദേഷ്യപ്പെടില്ല. ശാന്തമായിട്ടുള്ള സ്വഭാവമായിരുന്നു. ബിഗ് ബോസിൽ പറയുന്നത് കണക്കുകൂട്ടേണ്ട.
ജിന്റോയെ ഒറ്റപ്പെടുത്തുകയും കുറ്റപറയുകയും ചെയ്യുന്നതിൽ വലിയ വിഷമം ഉണ്ട്. ഇങ്ങനെയൊരു മകനെ കിട്ടിയതിൽ വലിയ സന്തോഷം ഉണ്ട്.
ഇരുവരും തമ്മിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. നിസാര പ്രശ്നത്തിന്റെ പേരിൽ ഇരുവരും പിരിയാൻ തീരുമാനിച്ചതാണ്. അല്ലാതെ വേറെ ഇഷ്ടക്കുറവോ പ്രശ്നമോ ഉണ്ടായിരുന്നില്ല. ക്ഷമിച്ചും സഹിച്ചും പോകാൻ ഞങ്ങൾ ഉപദേശിച്ചിരുന്നു. എന്നാൽ അങ്ങനെ അഡ്ജസ്റ്റ് ചെയ്യാതെ മുന്നോട്ട് പോകേണ്ടെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.
ജിന്റോയെ കുറിച്ച് ആരോപണങ്ങളുമായി പലരും വരുന്നുണ്ട്. അവൻ രക്ഷപ്പെട്ട് പോകുകയാണെന്ന് തോന്നുമ്പോഴാണ് ചിലർ വന്നത്. നാലാഴ്ച ആരും മിണ്ടിയില്ലല്ലോ. രക്ഷപ്പെടും എന്ന് തോന്നിയപ്പോൾ ഇവനെ ഏതെങ്കിലും രീതിയിൽ താഴ്ത്തിക്കെട്ടണം. ആ ലക്ഷ്യത്തിന് വേണ്ടി എന്തും പറയാൻ തയ്യാറായവർ ഉണ്ടാകും. അവർ അങ്ങനെ പറയുന്നു. നല്ല ക്ഷമയുള്ളവനാണ് ജിന്റോ. ഇതുവരെ ആരുമായി വഴക്കുണ്ടായിട്ടോ ഒരു കേസ് ഉണ്ടായിട്ടോ ഇല്ല. ചില പെണ്ണുങ്ങൾക്ക് അവനെയൊന്ന് താഴ്ത്തിക്കൊണ്ടുവരണം.
ചെയ്യാത്ത കാര്യങ്ങൾ ചെയ്തു പറയുമ്പോൾ കേൾക്കുമ്പോൾ ഞങ്ങൾക്കും സങ്കടം വരും.
ബിഗ് ബോസിൽ ഒരു സംഭവത്തിനിടെ മുട്ടത്തോടൊക്കെ തറയിൽ വലിച്ചെറിഞ്ഞ് അവനെ കൊണ്ട് അടിച്ചുവാരിച്ചു.ക്രൂരൻമാര് പോലും അങ്ങനെയൊന്നും ചെയ്യില്ല.അവന്റെ നല്ല മനസ് ആയതുകൊണ്ടാണ് അവൻ അടിച്ചുവാരിയത്. ജയിച്ച് കയറി വരാനാണ് അവൻ അത് ചെയ്തത്.












Click it and Unblock the Notifications