Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിനെതിരെ കളിച്ച ജിന്റോ, അവൾ വിചാരിച്ചാൽ അത് കത്തിക്കാമായിരുന്നു, ചെയ്തത്'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കത്തിൽ തന്നെ ശ്രദ്ധ നേടിയ താരമാണ് ജാസ്മിൻ ജാഫർ. മികച്ച ഗെയിമറെന്നും ഈ സീസണിൽ കപ്പെടുക്കാൻ വരെ സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെട്ട താരങ്ങളിലൊരാളാണ് അവർ. എന്നാൽ ഗബ്രിയുമായുള്ള കൂട്ടുകെട്ട് ജാസ്മിന് വിനയായി. പുറത്ത് വലിയ വിമർശനമാണ് ജാസ്മിൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

അതിനിടെ കഴിഞ്ഞ ദിവസം ഹൗസിലെത്തിയ വൈൽഡ് കാർഡ് വഴി പുറത്തുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കുകയാണ് ജാസ്മിൻ. ജാസ്മിന് വലിയ നെഗറ്റീവാണ് പുറത്തെന്നും കുടുംബവും പ്രതിശ്രുത വരനുമടക്കം താരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്നുമെല്ലാം സായ് കൃഷ്ണയാണ് ജാസ്മിനെ അറിയിച്ചത്. ഇതോടെ മാനസികമായി തകർന്ന നിലയിലാണ് അവർ. അപ്പോഴും ഒരു ഗെയിമർ എന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും ഹൗസിൽ ശക്തമായ ഇടപെടലുകൾ നടത്താൻ ജാസ്മിന് സാധിക്കുന്നുണ്ടെന്നാണ് പറയുകയാണ് ആരാധകൻ. കുറിപ്പ് വായിക്കാം

jasminejinto-1

ഡ്രസിങ് റൂം വിഷയത്തിലും ബെഡ് റൂം മാറി കിടന്ന വിഷയത്തിലും ജാസ്മിനെ പറ്റി ഉള്ളതും ഇല്ലാത്തതുമായ പരദൂഷണം പരത്തി വീട്ടിലും പുറത്തു ചർച്ചാ വിഷയം ആക്കിയതിൽ ഒരു പ്രധാന പങ്ക് ജിന്റോയ്ക്കു ഉണ്ട്. ആ ജിന്റോ ഇന്ന് ഒരു നാണം കെട്ട വിഷയത്തിൽ പെട്ടപ്പോൾ, ജാസ്മിന് പകരം വീട്ടാൻ എല്ലാ സ്കോപ്പും ഉണ്ടായിരുന്നു. ജിന്റോ തന്നെ പറഞ്ഞു പറഞ്ഞു അത് വഷളാക്കുന്നുണ്ടായിരുന്നു. ജാസ്മിൻ വെറുതെ ഒരു തീ കൊടുത്താൽ മതിയാരുന്നു.ഇന്ന് അത് അവിടെ കത്തിയേനെ. ജിന്റോ മെഴുകി മെഴുകി ഒരു പരുവം ആയേനെ. ഒരു മൂന്നാലു പേരെങ്കിലും സ്വന്തം അനുഭവം വെച്ച് അതിനെ സപ്പോർട്ട് ചെയ്യാനും കണ്ടേനെ.

എന്നാൽ ജാസ്മിൻ ചെയ്തത് അത് രണ്ടു പേർക്കും പ്രശ്‌നം വരാതെ ജിന്റോയുടെ ഭാഗത്തു നിന്ന് സോൾവ് ചെയ്യുകയാണ്. വേറെ ആര് ആയിരുന്നെങ്കിലും പ്രതികാരം ചെയ്യാനും ഗെയിം കളിക്കാനും ഉള്ള അവസരം കളയില്ലായിരുന്നു. ഈ ആഴ്ച പല പ്രശ്നങ്ങളിലും അവൾ ഇടപെട്ടു ക്യാപ്റ്റൻ എന്ന രീതിയിൽ. അതും പ്രശ്നങ്ങളിൽ പെട്ട് ഡൗൺ ആയി ഇരിക്കുമ്പോഴും. കൈകാര്യം ചെയ്ത രീതിയെ പറ്റി ഭിന്നാഭിപ്രയം ഉണ്ടാകാം എങ്കിലും, ഒരു പ്രശ്നത്തിൽ നിന്നു പോലും അവൾ ഒളിച്ചോടിയിട്ടില്ല .എല്ലാത്തിലും ക്യാപ്റ്റൻ എന്ന രീതിയിൽ ഇടപെട്ടു, അതും കോൺടെന്റിന് വേണ്ടി ആണ് എന്ന് പറയാമെങ്കിലും, ധൈര്യപൂർവ്വം അത് ഏറ്റെടുക്കാൻ ഗഡ്സ് അവൾ കാണിച്ചു.

ഒരെണ്ണം എടുത്തു പറയേണ്ടത് രണ്ടു അഭിഷേകുമായുള്ള പ്രശ്നത്തിൽ ഇടപെട്ടതാണ്. രണ്ടു പേരെയും ഒരുമിച്ചിരുത്തി അത് ചർച്ച ചെയ്യിച്ചു. സ്വാഭാവികമായ അവളുടെ ഗെയിം നഷ്ട്ടപെട്ടു എങ്കിലും ജാസ്മിൻ മറ്റാരെക്കാളും അവിടെ ഇപ്പോഴും ആക്റ്റീവ് ആണ് .സിബിനും പൂജയും വൈൽഡ് കാർഡ് ആയതു വന്നത് അവളുടെ കംഫോര്ട് സോണിൽ നിന്നും പുറത്തു ചാടിച്ചിട്ടുണ്ട്. അവർക്കു രണ്ടു പേർക്കും അവളെക്കാൾ നന്നായി ലോജിക്കൽ ആയി പ്രശ്നങ്ങളെ സമീപിക്കാനും സംസാരിക്കാനും അറിയാം. ഗെയിം പുറത്തു നിന്ന് കണ്ടു എന്ന അഡ്വാൻറ്റേജ് അതിനു പുറമെ ഈ സീസണിലെ ജാസ്മിന്റെ മേൽക്കോയ്‌മ ഏതായാലും നഷ്ടപ്പെട്ടു.ഇനി അവൾ തിരിച്ചു പിടിക്കുമോ എന്ന് കാണണം', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+