'മുൻ ഭാര്യ പോലീസിൽ, ഡിവോഴ്സ് ആവാൻ ഉണ്ടായ കാരണം ഇതാണ്'; തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം ജിന്റോ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജിം ട്രെയിനറായ ജിന്റോ. തുടക്കത്തിൽ യാതൊരു ചലനവും ഉണ്ടാക്കാത്ത മത്സരാർത്ഥി എന്ന നിലയിൽ വലിയ വിമർശനങ്ങൾ ജിന്റോ നേരിട്ടെങ്കിലും ഇപ്പോൾ ജിന്റോയുടെ ഗെയിമും ഹൗസിലെ പെരുമാറ്റങ്ങളുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടം പിടിച് ്പറ്റാൻ സഹായിച്ചിട്ടുണ്ട്.
പുറമെയ്ക്ക് തമാശ നിറഞ്ഞതെങ്കിലും ജീവിതത്തിൽ പല പ്രതിസന്ധികളും നേരിട്ടാണ് താൻ ഇവിടെ വരെ എത്തിയതെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. താൻ വിവാഹമോചിതനാണെന്നും താരം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ മുൻ ഭാര്യയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'നിലവിൽ ഡിവോഴ്സ് ആണ്. മറ്റൊരു വിവാഹം നോക്കുന്നുണ്ട്. ഇപ്പോൾ വിവാഹം വേണ്ടെന്നാണ് കരുതുന്നത്. വരുന്ന പെൺകുട്ടികൾ നമ്മുക്ക് സ്വാതന്ത്ര്യം തരാത്തവർ ആയിരിക്കും. ഡിവോഴ്സ് ആയതോടെ സ്വാതന്ത്ര്യം കിട്ടിയത് പോലെയാണ്. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ഞാൻ എത്താൻ പറ്റുന്ന ലെവിൽ എത്തിയിട്ടേ ഇനി വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുള്ളൂ.
ഞങ്ങൾ തമ്മിൽ ചെറിയൊരു തെറ്റിധാരണ മാത്രമായിരുന്നു. അല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെന്ന് മനസിലാക്കി കഴിഞ്ഞാൽ അപ്പോൾ പിരിഞ്ഞോണം. അല്ലാതെ ചുമ്മാ അടിയുണ്ടാക്കിയിട്ട് കാര്യമില്ല. നമ്മുക്ക് ഓപ്ഷനുണ്ട്. 10 വർഷത്തോളം ഞങ്ങൾ ഒരുമിച്ചായിരുന്നു. മുൻ ഭാര്യ പോലീസിലാണ്.
വീട്ടിൽ അനിയനും അനിയത്തിയും ഉണ്ട്. അനിയൻ ഖത്തറിലാണ്. അനിയത്തി കാനഡയിലും. അവർ വെൽ സെറ്റിൽഡാണ്. എല്ലാവരും നല്ല പിന്തുണയാണ് തനിക്ക് തന്നത്. ജീവിതത്തിൽ കുടുംബം വലിയ പിന്തുണയാണ്. ബോഡി ബിൽഡ് ചെയ്യുന്ന സമയത്തൊക്കെ അമ്മ കഷ്ടപ്പെട്ട് ഭക്ഷണമൊക്കെ ഉണ്ടാക്കി തന്നിരുന്നു. അമ്മയോട് ദേഷ്യപ്പെട്ടാലം അമ്മക്ക് അത് മനസിലാകും.
ഭാര്യയെ അല്ലെങ്കിൽ നല്ലൊരു ഭർത്താവിനെ തിരഞ്ഞെടുക്കുന്നതിന് പകരം നല്ലൊരു സൗഹൃദം ഉണ്ടാക്കുന്നതാണ് നല്ലത്. അവർ നമ്മുടെ വളർച്ചയ്ക്ക് ഒപ്പം ഉണ്ടാകും. പരസ്പര വിശ്വാസമാണ് വലുത്. ആ വിശ്വാസം ഇന്നത്തെ ലോകത്ത് ഇല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്.
പ്രണയം നഷ്ടപ്പെടുകയൊക്കെ ചെയ്യുമ്പോൾ ഡിപ്രഷനിലേക്ക് വരുന്നവരൊക്കെ ഉറക്കം, വെള്ളമടി, ഡ്രഗ്സ് എന്നിവയൊക്കെ തിരഞ്ഞെടുത്തേക്കും. അത് ശരിയല്ലെന്ന് അവർ തിരിച്ചറിഞ്ഞ് വീണ്ടും ജീവിതത്തിലേക്ക് വരാൻ തോന്നും. അങ്ങനെയുള്ളവരൊക്കെ ശരീരം മെയിന്റെയിൻ ചെയ്യാൻ ജിമ്മിൽ എത്തും. കുട്ടികളൊക്കെ ഡ്രഗ്സ് എടുക്കുന്ന ശീലം കൂടിവരുന്നുണ്ട്. അവരെ അതിൽ നിന്നും വഴി തിരിച്ചുവിടാൻ ജിമ്മിൽ ചേർക്കുന്നത് നല്ലതാണ്', താരം പറഞ്ഞു.












Click it and Unblock the Notifications