Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമ്മയുടെ വാക്ക് കേട്ട് നിന്നു, പണി പാളിയെന്ന് മനസിലായി, കളി മാറ്റിയത് അതോടെ'; തുറന്ന് പറഞ്ഞ് ജിന്റോ

ചെന്നൈ; വീക്കെന്റ് എപ്പിസോഡിൽ തങ്ങളടെ ബിഗ് ബോസ് ഗ്രാഫ് അവതരിപ്പിക്കാൻ മത്സരാർത്ഥികൾക്ക് അവതാരകനായ മോഹൻലാൽ ഒരു ടാസ്ക് നൽകിയിരുന്നു. തുടക്കം മുതലുള്ള തങ്ങളുടെ പ്രകടനങ്ങളെ മത്സരാർത്ഥികൾ എങ്ങനെ വിലയിരുത്തുന്നുവെന്ന് അറിയാനായിരുന്നു ടാസ്ക്. ഇതിന്റെ ഭാഗമായി ജിന്റോ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തനിക്ക് മണ്ടൻ ടാഗ് ലഭിച്ചത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രാഫ് വരച്ച് ജിന്റോ പറഞ്ഞത്. ജിന്റോയുടെ വാക്കുകളിലേക്ക്

'തുടക്കം മുതലേ ഒരു അങ്കം ആയിരുന്നു. ആ അങ്കം മുഴുവൻ ഗ്രാഫിലുണ്ട്. എന്റെ അമ്മ ബിഗ് ബോസ് കാണുന്നൊരാളാണ്. അടി ഇടിയൊക്കെ ഭയങ്കര പേടിയാണ് ആൾക്ക്. അതുകൊണ്ട് തന്നെ അടിയും ഇടിയും വഴക്കുമൊന്നും ഉണ്ടാക്കരുതെന്ന് പറഞ്ഞു. അതിനാൽ വന്ന രണ്ട് ദിവസം ഞാൻ മര്യാദയ്ക്കിരുന്നു.

jintomain

എന്നാൽ ആ വീക്കിൽ ഒന്പതുപേരാണ് എന്നെ നോമിനേറ്റ് ചെയ്തത്. അപ്പോൾ എനിക്ക് ഒരു മനസിലായി ഇവിടെ അമ്മ പറഞ്ഞ വാക്കും കൊണ്ട് ഇരുന്നാൽ കളി നടക്കില്ല എന്ന്. അങ്ങനെ ഞാൻ ആദ്യം ഒരു ചായയിൽ കയറി പിടിച്ചു. ആരാണ് ഈ ഊള ചായ ഉണ്ടാക്കിയതെന്ന് പറഞ്ഞ് തുടങ്ങി ഞാൻ.ആദ്യ വീക്കിൽ തന്നെ ജയിലിൽ പോയി . മണ്ടൻ എന്ന ടാഗ് കിട്ടി. രണ്ടാമത്തെ ആഴ്ച ഒരിക്കലും ക്ലാസിക്കൽ നൃത്തം ചെയ്യാത്ത ഞാൻ ക്ലാസ്സിക്കൽ ഡാൻസ് ചെയ്തു.എല്ലാവരും അഭിനന്ദിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി.

മൂന്നാമത്തെ ആഴ്ച ഞാൻ പവർ റൂമിൽ കയറി. ആദ്യമായി പവർ ദണ്ഡ് കിട്ടുന്നതും എന്റെ കൈയിലാണ്. പിന്നത്തെ വീക്കിലും ഞാൻ പവർ റൂം നിലനിർത്തി. ആ വീക്കിൽ ഞാൻ ചീത്തവാക്കുകൾ ഉപയോഗിച്ചതിന് ലാലേട്ടൻ എന്നെ പുറത്താക്കി. അതോടെ ഞാൻ ചത്തു. അങ്ങനെ ലാലേട്ടനോടും ബിഗ് ബോസിനോടുമൊക്കെ അപേക്ഷിച്ച് എങ്ങനെയൊക്കെയോ തിരിച്ച് കേറ്റി. അങ്ങനെ ചീത്ത വിളിക്കില്ലെന്ന് ഞാൻ ദൃഡനിശ്ചയം എടുത്തു. ആ സമയത്താണ് വൈൽഡ് കാർഡ് എൻട്രികളായി ഈറ് പേർ കയറി വരുന്നത്.

വന്നവർ നല്ല സുഹൃത്തുക്കളായിരുന്നു. ആ ആഴ്ചയാണ് വിഷു വരുന്നത്. ലാലേട്ടൻ ഹൗസിലേക്ക് വന്നത്. ആ സമയത്താണ് എനിക്ക് കാപ്റ്റൻസി കിട്ടുന്നത്. അപ്പോൾ എമ്‍റെ ആത്മവിശ്വാസം കൂടി. ഇതൊക്കെ കഴിഞ്ഞാണ് അച്ഛനും അമ്മയും ഹൗസിലേക്ക് വരുന്നത്. അവർ വന്നപ്പോൾ മനസിന് നല്ല സുഖം തോന്നി. കാരണം എന്റെ വലിയൊരു ഫ്ലക്സ് നാട്ടിൽ വെച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.നാട്ടുകാർ എന്നെ അംഗീകരിച്ചുവെന്ന് അറിഞ്ഞതിൽ ഭയങ്കര സന്തോഷം തോന്നി. അടുത്ത ആഴ്ച ജോജു ചേട്ടൻ ഹൗസിലേക്ക് വന്നു. ഞാൻ ട്രെയിൻ ചെയ്യിച്ച ആളാണ്. ആൾ വന്ന് എനിക്ക് നല്ല മോട്ടിവേഷനാണ് നൽകിയത്. അടുത്താഴ്ച ടിക്കറ്റ് ടു ഫിനാലെ വന്നു. എന്റെ പരമാവധി കൊടുത്ത് ഞാൻ കളിച്ചു. ഇനി ഞാൻ എന്റെ മാക്സിമം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+