കല്യാണം ഉടന്‍; പക്ഷെ അവളുടെ വീട്ടുകാർക്ക് എന്നെ ഇഷ്ടമല്ലായിരുന്നു, കാരണം തുറന്ന് പറഞ്ഞ് ജിന്റോ
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ തന്നെ അപ്രതീക്ഷിതമായ മുന്നേറ്റം നടത്തി വിജയ കിരീടം നേടിയ വ്യക്തിയാണ് ജിന്റോ. ആദ്യ ആഴ്ചകളില്‍ ഏറ്റവും മോശം മത്സരാർത്ഥിയെന്ന പേര് സ്വന്തമാക്കിയ ജിന്റോയെ പിന്നീട് പല കുറവുകളും വിമർശനങ്ങളും ഉണ്ടെങ്കിലും ഒരു വലിയ വിഭാഗം പ്രേക്ഷകർ അംഗീകരിക്കുകയായിരുന്നു. മറ്റ് ശക്തരായ മത്സരാർത്ഥികള്‍ ഇല്ലാതിരുന്നതും ജിന്റോക്ക് ഒരു പരിധിവരെ ഗുണം ചെയ്തു.
ബിഗ് ബോസ് കഴിഞ്ഞ് ഏകദേശം ഒരു മാസം ആകാറാകുമ്പോള്‍ ഇതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് ജിന്റോ. അമേരിക്കയിലുള്ള തന്റെ പ്രണയിനിയുമായുള്ള വിവാഹം ഈ വരുന്ന സെപ്തംബറിലുണ്ടാകുമെന്നാണ് ജിന്റോ വെളിപ്പെടുത്തുന്നത്.

അമേരിക്കയില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന ഭാവി വധു നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. എല്ലാവരേയും കല്യാണത്തിന് ഇപ്പോഴെ ക്ഷണിക്കുകയാണ്. മിക്കവാറും കേരളക്കര മിക്കവാറുമുണ്ടാകും. ഭാവി വധുവിനെ ആർക്കും ഇതുവരെ കാണിച്ചുകൊടുത്തിട്ടില്ല. അവള്‍ നാട്ടിലെത്തിയതിന് ശേഷം എല്ലാവരേയും കാണിക്കും. മീഡിയകള്‍ക്ക് മുമ്പില്‍ വരാന്‍ അല്‍പം ഷെയിമൊക്കെയുള്ള വ്യക്തിയാണ്.
ഞാനും അവളും തമ്മില്‍ ഒരു മൂന്ന് വർഷത്തെ റിലേഷന്‍ഷിപ്പുണ്ട്. അവള്‍ക്ക് ഇങ്ങോട്ട് വരാന്‍ പറ്റാത്ത സാഹചര്യമായതിനാലാണ് വിവാഹം വൈകിപ്പോയത്. എന്തായാലും ഉടന്‍ തന്നെ കല്യാണമുണ്ടാകും. ഒരാളെ മനസ്സിലാക്കാന്‍ ഒരുപാട് സമയം വേണമല്ലോ, ഒരു വർഷത്തോളം സംസാരിച്ചതിന് ശേഷമാണ് വിവാഹത്തിലേക്ക് എത്തിയതെന്നും ജിന്റോ പറയുന്നു.
'ആളുടെ ഫാമിലിയുമായും സംസാരിച്ചു. ആളുടെ ഫാമിലിക്കും കാര്യങ്ങള്‍ക്കും നമ്മളെ ഇഷ്ടമല്ല. അവരുടെ ആഗ്രഹം അവിടെ ഉള്ള ഒരാളെക്കൊണ്ട് കെട്ടിക്കണം എന്നായിരുന്നു. അതുകൊണ്ട് കൂടിയാണ് ഇത്ര വൈകിയത്. എന്നാല്‍ അവള്‍ പിടിച്ച പിടിയാലെ ഞാന്‍ തന്നെ മതിയെന്ന പൊസിഷനില്‍ നിന്നു. ഞാനും ആ നിലയില്‍ തന്നെ നിന്നതുകൊണ്ടാണ് ഇപ്പോള്‍ കല്യാണം നടക്കാന്‍ പോകുന്നത്' ജിന്റോ വ്യക്തമാക്കുന്നു.
എന്റെ അമ്മയ്ക്ക് ഈ ബന്ധത്തെക്കുറിച്ച് അറിയാം. വീട്ടുകാർ എല്ലാവരോടും അവള്‍ സംസാരിക്കാറുള്ളതാണ്. അവരുടെ വീട്ടുകാർക്കായിരുന്നു എന്നെ ഇഷ്ടമല്ലാതിരുന്നത്. ഇപ്പോള്‍ കുഴപ്പമില്ല. അവർക്കും കൂടെ ഇഷ്ടമായിരുന്നേല്‍ നേരത്തെ കല്യാണം നടക്കുമായിരുന്നു. അവള്‍ പിന്നെ ഞാന്‍ തന്നെ മതിയെന്ന് പറഞ്ഞ് വരുന്ന കല്യാണമൊക്കെ മുടക്കുമായിരുന്നു.
ബിഗ് ബോസിന് മുമ്പ് തന്നെ ഞങ്ങളുടെ കല്യാണം തീരുമാനിച്ചതാണ്. വരാനുള്ള കാലതാമസം കൊണ്ടാണ് വൈകിയത്. ബിഗ് ബോസില്‍ വെച്ച് നീ വന്നില്ലെങ്കില്‍ ഞാന്‍ വേറെ നോക്കുമെന്നൊക്കെ പറഞ്ഞില്ലേ, അതൊക്കെ അവളെ ചുമ്മാ ചൂടാക്കാന്‍ പറഞ്ഞതാണ്. എന്തായാലും ഞങ്ങള്‍ക്ക് ഇരുവർക്കും വലിയ ഇഷ്ടമാണെന്നും ജിന്റോ കൂട്ടിച്ചേർക്കുന്നു.
വിവാഹ മോചിതനായിട്ട് കുറേ നാളായി. ഇനിയൊരു വിവാഹമൊക്കെ കഴിച്ച് നല്ല രീതിയില്‍ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. പിന്നെ കുറച്ച് സിനിമകളൊക്കെ കിട്ടിയിട്ടുണ്ട്. അതൊക്കെ നല്ല രീതിയില്‍ തന്നെ ചെയ്യണം. എനിക്ക് അഭിനയമൊന്നും അത്ര അറിയില്ലെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ, അതുകൊണ്ട് തന്നെ അഭിനയം പഠിക്കുന്നുണ്ട്.
ഓരോരുത്തരുടെ ഇഷ്ടമാണ് നമ്മളെ കുറിച്ച് എന്ത് പറയണം എന്നുള്ളത്. അവരെന്ത് പറഞ്ഞാലും ഞാന്‍ നോക്കാറില്ല. ഞാനെന്തായാലും ബിഗ് ബോസിന്റെ ഗേറ്റ് പിന്നിട്ടതോടെ തന്നെ ഗെയിം അവിടെ കളഞ്ഞു. അത് അല്ലാതെ ആരുമായും ശത്രുതയില്ല. എനിക്ക് എന്നല്ല, ആർക്കും ശത്രുത ഉണ്ടെന്ന് കരുതുന്നില്ല. പിന്നെ ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ സമയത്ത് ചിലർ നടത്തിയ പ്രതികരണങ്ങള്‍ നോക്കേണ്ടതില്ല. അതിപ്പോള്‍ ഞാനാണെങ്കിലും എന്തെങ്കിലുമൊക്കെ പറയുമെന്നും ജിന്റോ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications