പൊരിഞ്ഞ അടി: ലാലേട്ടനെ പിടിച്ച് ജിന്റോ, റസ്മിന്റെ നാടിനും കുറ്റം: മുട്ടത്തോട് വിതറി റസ്മിന്‍
ബിഗ് ബോസ് വീടിന് തീ കൊളുത്തി മോണിങ് ടാസ്ക്. മത്സരാർത്ഥികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് അവരെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കുക എന്നതായിരുന്നു ടാസ്ക്. ഇതോടെ ഓരോരുത്തരായി മറ്റ് മത്സരാർത്ഥികളുടെ കുറ്റങ്ങള്‍ തിരഞ്ഞ് പിടിച്ച് പറയാന്‍ തുടങ്ങി. ഒടുവില്‍ ജിന്റോയുടെ അവസരം എത്തിയപ്പോഴോണ് മത്സരത്തിന് ചൂടേറിയത്.
റസ്മിന്റെ കുറ്റമായി ജിന്റോ ചൂണ്ടിക്കാണിച്ച ഒരു കാര്യം കഴിഞ്ഞ വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ വന്നപ്പോള്‍ റസ്മിന്‍ മോശമായി പെരുമാറിയെന്നായിരുന്നു. ഇതോടൊപ്പം തന്നെ ഇങ്ങനെ മോശമായി പെരുമാറാനുള്ള കാരണം റസ്മിന്‍ വന്ന ഏരിയയുടെ പ്രശ്നമായിരിക്കാം എന്ന വാക്കും ജിന്റോ ഉപയോഗിച്ചിരുന്നു. അപ്പോള്‍ തന്നെ ഈ പരാമർശം റസ്മിന്‍ നോട്ട് ചെയ്യുകയും ചെയ്തു.

ജിന്റോയുടെ കുറ്റമായി അർജുനും റസ്മിനും പ്രധാനമായി ഉന്നയിച്ചതാവട്ടെ നിയമങ്ങള്‍ പാലിക്കുന്നില്ല, പവർ റൂമിലെ രഹസ്യങ്ങള്‍ പുറത്ത് പറയുന്നു, അവർത്തിച്ച് നുണ പറയുന്നു എന്ന കാര്യങ്ങളായിരുന്നു. ജിന്റോയും ഇതിന് അതേ രീതിയില്‍ മറുപടി പറഞ്ഞു. അർജുന്‍ ഈ ആഴ്ച പുറത്തായേക്കും എന്ന ഘട്ടത്തില്‍ അവനെ രക്ഷിക്കാനാണ് പവർ റൂമിലേക്ക് കൊണ്ടുവന്നതെന്നായിരുന്നു ജിന്റോയുടെ അവകാശവാദം. ഇത് നുണായാണെന്ന് റസ്മിന്‍ അപ്പോള്‍ തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തു.
ടാസ്ക് കഴിഞ്ഞ് പവർ റൂമിലെ രഹസ്യം പുറത്ത് പറഞ്ഞ കുറ്റത്തിന് ജിന്റോയ്ക്ക് ശിക്ഷയായി ഫ്ലോർ വൃത്തിയാക്കല്‍ വിധിച്ചതോടെയാണ് പ്രശ്നം കൂടുതല്‍ വഷളാകുന്നത്. മോഹന്‍ലാലിനോട് പെരുമാറിയത് ആ നാടിന്റെ ഗുണ്ടായിസം എന്ന തരത്തിലായിരുന്നു ജിന്റോ ആവർത്തിച്ച് പറഞ്ഞത്. താന്‍ ആ സ്ഥലത്ത് പോയി ബോഡി ബില്‍ഡിങ് കപ്പ് അടിച്ചപ്പോള്‍ പൊലീസ് സംരക്ഷണത്തിലാണ് പുറത്ത് വന്നതെന്നും ജിന്റോ പറഞ്ഞു.
ഇതോടെ കൂടുതല്‍ ട്രിഗറായ റസ്മിന്‍ ജിന്റോയെക്കൊണ്ട് വൃത്തിയാക്കിക്കുന്നതിനായി അടുക്കളയില്‍ പോയി മുട്ടയുടെ തൊണ്ട് ഉള്‍പ്പെടേയുള്ള മാലിന്യങ്ങള്‍ എടുത്ത് ഫ്ലോറിലിട്ടു. മറ്റ് മത്സരാർത്ഥികള്‍ റസ്മിനെ ഉടന്‍ തന്നെ തടയുകയും ചെയ്തു. പിന്നീട് റസ്മിന്‍ തന്നെ വന്ന് അതെല്ലാം എടുത്ത് മാറ്റാന്‍ തുടങ്ങിയപ്പോള്‍ ചൂലുമായി വന്ന് ജിന്റോയും ഒപ്പം ചേർന്നു. ജിന്റോയെ തടയാന്‍ നോറ ശ്രമിച്ചപ്പോഴാണ് ജാന്മണിയുമായുള്ള പ്രശ്നം ആരംഭിക്കുന്നത്.
ജിന്റോ ഫ്ലോർ വൃത്തിയാക്കേണ്ടെന്ന് പറയാന്‍ താന്‍ ആരാണ്, ഞാനാണ് ഇവിടുത്തെ ക്യാപ്റ്റന്‍ എന്ന് ജാന്മണി പറഞ്ഞു. ഇതോടെ നോറയും ശക്തമായ രീതിയില്‍ മറുപടിയുമായെത്തി. ഇതിനിടയാണ് നോറയെ തേർഡ് ക്ലാസ് എന്ന് ജാന്മണി വിശേഷിപ്പിക്കുന്നത്. ഇത് നോറയെ കൂടുതല്‍ ട്രഗർ ചെയ്യിക്കുകയും പ്രശ്നങ്ങള്‍ വഷളാക്കുകയും ചെയ്തു.
മോണിങ് ടാസ്കിനെ ചൊല്ലി ജാന്മണി-ശ്രീരേഖ, ജാസ്മിന്‍-ശ്രീതു തുടങ്ങിയവർ തമ്മിലും വാഗ്വാദങ്ങളുണ്ടായി. ഇപ്പോഴും ഈ പ്രശ്നങ്ങള്‍ ബിഗ് ബോസ് വീടിനുള്ളില്‍ ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. വന്ന ഏരിയയെക്കുറിച്ച് പറഞ്ഞതിന് ജിന്റോയെക്കുറിച്ച് റസ്മിന്‍ ബിഗ് ബോസിനോട് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications