Get Updates
Get notified of breaking news, exclusive insights, and must-see stories!

'എൻറെ കെട്ടിയോന് ഇല്ലാത്ത പ്രശ്നം ജിന്റോയ്ക്ക് വേണ്ട', ജിന്റോ പറഞ്ഞത് കേട്ട് കലി തുള്ളി ശരണ്യ, ഒടുവിൽ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കത്തിൽ തന്നെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജിന്റോ. ഇതിന്റെ പേരിൽ ജിന്റോയ്ക്ക് പരസ്യമായി ഖേദം പ്രകടിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സഹമത്സരാർത്ഥിയായ ശരണ്യയുടെ വസ്ത്രധാരണത്തെ കുറിച്ച് ജിന്റോ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയായിരിക്കുന്നത്. ഇത് സംബന്ധിച്ച് വലിയ തർക്കമാണ് ബിഗ് ബോസിൽ ഉണ്ടായത്.

താൻ ധരിക്കുന്ന വസ്ത്രങ്ങൾക്ക് എന്താണ് പ്രശ്നം എന്ന് ചോദിച്ച് ശരണ്യ ജിന്റോയ്ക്കെതിരെ രംഗത്തെത്തുകയായിരുന്നു. ശരണ്യയുടെ വസ്ത്രധാരണം മോശമാണെന്ന് ജിന്റോ ശ്രീതുവിനോട് പറയുന്നത് താൻ കേട്ടെന്നും എന്റെ വസ്ത്രത്തെ കുറിച്ച് ജിന്റോ എന്തിനാണ് അഭിപ്രായം പറയുന്നതെന്നുമാണ് ശരണ്യ ചോദിച്ചത്.

saranyajinto2

'എന്റെ ഡ്രസിന് എന്താണ് പ്രശ്നം? ഞാൻ ഡ്രസ് ഇടുന്നത് എന്റെ കംഫേർട്ട് നോക്കിയാണ്, ജിന്റോയുടെ ശരീരത്തിൽ അല്ലല്ലോ ഞാൻ ഡ്രസ് ഇടുന്നത്', ശരണ്യ പറഞ്ഞു. ഇതിന് എനിക്ക് തോന്നിയത് പറഞ്ഞുവെന്നാണ് ജിന്റോ മറുപടി നൽകിയത്. ജനങ്ങളും കുട്ടികളും കാണുന്ന ഷോയാണ് ഇതെന്നും ജിന്റോ പറഞ്ഞു. എന്നാൽ തന്റെ കെട്ടിയവനോ കുടുംബത്തിനോ ഇല്ലാത്ത ടെൻഷനൊന്നും ജിന്റോ എന്ന മത്സരാർത്ഥിക്ക് വേണ്ടെന്ന് ശരണ്യ വായടപ്പിച്ച് മറുപടി നൽകി. ' എന്റെ വസ്ത്രധാരണം മോശമാണെന്നാണ് ജിന്റോ പറയുന്നതാണ് ഞാൻ കേട്ടത്. അല്ലാതെ ജിന്റോയ്ക്ക് ഇഷ്ടമല്ലെന്നല്ല. ചേട്ടൻ ജിം ഒക്കെ ചെയ്യുന്ന ആളാണ്. ജിമ്മിൽ ഞാൻ ഇതുപോലെ ഫിറ്റായ വസ്ത്രങ്ങൾ ഇടുന്നയാളാണ്. ജിന്റോ പറഞ്ഞത് കേട്ടപ്പോൾ മോശം തോന്നി', ശരണ്യ വ്യക്തമാക്കി.

അതേസമയം വിഷയത്തിൽ മറ്റ് മത്സരാർത്ഥികളും ഇടപെട്ടു. കടയിൽ വിൽക്കാൻ വെച്ച ഡ്രസ് അല്ലേ ഇതെന്നും കുട്ടികളും സ്ത്രീകളും ഇത് വാങ്ങാറില്ലേയെന്നും ഇത് നിയമവിരുദ്ധമാണോയെന്നുമാണ് സായി കൃഷ്ണ ചോദിച്ചത്. ഒരാളുടെ വസ്ത്രധാരണത്തെ കുറിച്ച് അഭിപ്രായം പറയാൻ നമ്മുക്ക് അവകാശമില്ലെന്നും അതുകൊണ്ട് തന്നെ വിഷയത്തിൽ ശരണ്യയോട് ക്ഷമ പറയാൻ ജിന്റോ തയ്യാറാകണമെന്നും മത്സരാർത്ഥികൾ ആവശ്യപ്പെട്ടു. തുടർന്ന് ജിന്റോ ശരണ്യയോട് ജിന്റോ ക്ഷമ പറയുകയാണ്. അതേസമയം സീസൺ 6 ൽ വൈൽഡ് കാർഡുകൾ വന്നതോടെ മത്സരം കൂടുതൽ മുറുകുകയാണ്. ആറ് പേരാണ് പുതുതായി ഹൗസിൽ എത്തിയത്. ഇത്തവണത്തെ ടൈറ്റിൽ ഇവരിൽ ഒരാൾ കൊണ്ടുപോകുമോയെന്നാണ് ഇപ്പോൾ പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+