വീട്ടുകാർക്ക് മുന്നിലും അടിപൊട്ടിച്ച് ജിന്റോ: പൊട്ടിത്തെറിച്ച് അപ്സരയും സിജോയും, പക്ഷെ കാര്യമില്ല
നെഗറ്റീവായാലും പോസിറ്റീവ് ആയാലും ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ കണ്ടന്റ് കൊണ്ടുവരണമെങ്കില്‍ ജിന്റോ ജാസ്മിനോ ഇറങ്ങണമെന്നാണ് പ്രേക്ഷകർ പറയാറുള്ളത്. മറ്റ് മത്സരാർത്ഥികളേക്കാള്‍ കൂടുതല്‍ കണ്ടന്റ് ഇരുവരും ഷോയില്‍ ഇതുവരെ നല്‍കിയിട്ടുമുണ്ട്. ഈ ആഴ്ച കുടുംബക്കാർ വരുന്നതുകൊണ്ട് അടിയൊന്നും ഇല്ലാതെ വളരെ സമാധാനത്തിലായിരുന്നു ഇതുവരെ ഷോ പോയിക്കൊണ്ടിരുന്നത്.
കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍ ഇവിടെ ഇന്ന്, ബിഗ് ബോസ് വീട്ടില്‍ ജിന്റോ ഈ പതിവ് രീതിയില്‍ നിന്നും വ്യത്യസ്തനാകുകയാണ്. സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ അദ്ദേഹം മറ്റ് മത്സരാർത്ഥികളുമായി "അടി പൊട്ടിക്കുകയാണ്".

ജിന്റോയുടേയും നന്ദനയുടേയും കുടുംബങ്ങളാണ് ഇന്ന് ബിഗ് ബോസ് വീടിനുള്ളിലേക്ക് വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കുടുംബക്കാരെ വീടിനുള്ളിലേക്ക് എത്തിച്ചത് കാറിലൂടെയായിരുന്നെങ്കില്‍ ജിന്റോയുടേയും നന്ദനയുടേയും കുടുംബക്കാർ വരുന്നത് അങ്ങനെ അല്ലെന്നാണ് പ്രേമോ കാണിക്കുന്നത്. സ്റ്റോർ റൂമിലേക്ക് ബെല്ല് കേട്ട് പോകുമ്പോള്‍ നന്ദനയുടെ അമ്മയെ കാണുന്നതായിട്ടാണ് പ്രമോയിലുള്ളത്. കണ്‍ഫഷന്‍ റൂമിന്റെ ഡോർ വഴിയാണെന്ന് തോന്നുന്നു ജിന്റോയുടെ കുടുംബം വരുന്നത്.
കുടുംബക്കാർക്ക് മുന്‍പില്‍ എല്ലാവരും സന്തോഷത്തെ നില്‍ക്കുന്നതും പ്രമോയിലുണ്ട്. പിന്നീട് രണ്ടാമത്തെ പ്രമോയിലാണ് ടാസ്കിനിടയില്‍ ജിന്റോ തർക്കം പിടിക്കുന്നതായി കാണിക്കുന്നത്. 'തലയണമന്ത്രം' എന്ന ടാസ്കായിരുന്നു മത്സരാർത്ഥികള്‍ക്ക് കൊടുത്തത്. അതായത് കവറില്‍ കൃത്യമായ പഞ്ഞി നിറച്ച് വ്യത്തിയില്‍ തുന്നി ഏറ്റവും നല്ല ക്വാളിറ്റിയില്‍ കൂടുതല്‍ തലയണകള്‍ ഉണ്ടാക്കിയ ടീം ഈ ടാസ്കില്‍ വിജയിക്കും എന്നാണ് ടാസ്ക് ലെറ്ററിലൂടെ ബിഗ് ബോസ് അറിയിച്ചത്.
മത്സരാർത്ഥികള്‍ പതിവ് ശൈലിയില്‍ വാശിയോടെ തന്നെ മത്സരം ആരംഭിക്കുകയും ചെയ്തു. ജിന്റോ ആണ് ജഡ്ജ് എന്നാണ് പ്രമോയില്‍ നിന്നും മനസ്സിലാകുന്നത്. അപ്സരയും സിജോയും അടങ്ങുന്ന ടീം ഉണ്ടാക്കിയത് ക്വാളിറ്റിയില്ലാത്ത തലയണയാണെന്നാണ് ജിന്റോ ചൂണ്ടിക്കാട്ടുന്നത്. അതായത് തലയണയുടെ എണ്ണം കൂട്ടാനായി പഞ്ഞി കൃത്യമായി നിറയ്ക്കാതെ, പകുതിയൊക്കെ നിറച്ചെന്നാണ് ജിന്റോ ആരോപിക്കുന്നത്.
ഒരു തലയിണ എടുത്ത് ജിന്റോ ഫ്ലോറില്‍ കിടന്നും ക്വാളിറ്റിയില്ലായ്മ ചൂണ്ടിക്കാണിക്കുന്നു. 'അപസരയുടെ ടീം ഉണ്ടാക്കിയ തലയണയില്‍ തലവെച്ച് കിടന്നാല്‍ തല നിലത്ത് മുട്ടും' എന്നാണ് ജിന്റോ പറയുന്നത്. എന്നാല്‍ 'പോയിന്റ് ആണോ ജിന്റോയുടെ പേടി, കുത്തിനിറയ്ക്കാന്‍ ബിഗ് ബോസ് പറഞ്ഞിട്ടില്ല' എന്നൊക്കെയാണ് സിജോയും അപ്സരയും പറയുന്നത്.
ഒടുവില്‍ ബിഗ് ബോസ് വിധി നിർണ്ണയും അറിയിക്കാന്‍ ജിന്റോയോട് ആവശ്യപ്പെടുമ്പോള്‍ സിജോയും അപസരയും ഉണ്ടാക്കിയ തലയിണകളെല്ലാം റിജക്ടാണെന്നാണ് ജിന്റോ പറയുന്നത്. ഇതോടെ വാക്ക് തർക്കം കൂടുതല്‍ രൂക്ഷമാകുന്നത്. ക്യാപ്റ്റന്‍ നന്ദന ഉള്‍പ്പെടെ ഇടപെടുന്നതും പ്രമോയിലുണ്ട്.












Click it and Unblock the Notifications