'ജിന്റോ നല്ല മസിലുള്ള ഒരു പടുവാഴ, മൂക്കളയേക്കാള്‍ ഭേദമായത് കൊണ്ട് രാജാവായി'; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാന ദിനങ്ങളിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ആഴ്ച നോറ, സിജോ എന്നിവര്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് എവിക്ടായിരുന്നു. ഇതോടെ ജാസ്മിന്‍, ജിന്റോ, അര്‍ജുന്‍, ശ്രീതു, അഭിഷേക്, റിഷി എന്നിവരാണ് ഇനി ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത്. അടുത്തയാഴ്ച ഒരാള്‍ കൂടി പുറത്താകും. അതിനാല്‍ തന്നെ ആരൊക്കെയായിരിക്കും ഫൈനല്‍ ഫൈവില്‍ എത്തുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
ഈ സീസണിലെ ഏറ്റവും കരുത്തനും പ്രേക്ഷക പിന്തുണയുമുള്ള മത്സരാര്‍ത്ഥികളില്‍ മുന്നിലാണ് ജിന്റോ. ആരാധകരും സഹമത്സരാര്‍ത്ഥികളും സ്‌നേഹത്തോടെ ജിന്റപ്പന്‍ എന്ന് വിളിക്കുന്ന ജിന്റോയ്ക്ക് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും വലിയ പിന്തുണയാണ് ഉള്ളത്. എന്നാല്‍ ജിന്റോ യാതൊരു ക്വാളിറ്റിയുമില്ലാത്ത ഒരു മത്സരാര്‍ത്ഥിയാണ് എന്ന അഭിപ്രായവുമായി രംഗത്തത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകനിപ്പോള്‍.

ജിന്റോ ഈ സീസണിലെ ജേതാവായിരിക്കും എന്ന് ഏറെക്കുറെ ഉറപ്പാണ് എന്നും അങ്ങനെ സംഭവിക്കുമ്പോള്‍ തന്നെ ഇത് വരെ ജയിച്ചതില്‍ ഏറ്റവും 'മോശം' വിന്നര്‍ ആയിരിക്കും ജിന്റോ എന്നുമാണ് നൈജിന്‍ വര്‍ഗീസ് എന്ന പ്രേക്ഷകന്‍ ബിഗ് ബോസ് മലയാളം ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്ക് വെച്ച കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.
'ജിന്റോ ഈ സീസണിലെ വിന്നര്‍ ആകുമെന്ന് ഏറെ കുറേ ഉറപ്പാണ്. പക്ഷെ ഇത് വരെ ജയിച്ചതില്‍ ഏറ്റവും 'മോശം' വിന്നര്‍ ഇയാളാകും എന്നതില്‍ സംശയമില്ല. മുന്‍ സീസണുകളില്‍ വിജയിച്ച സാബു തന്ത്രശാലിയായ ഗെയിമര്‍ ആയിരുന്നു. മണിക്കുട്ടന്‍ ഒരു ജെന്റില്‍മാന്‍ ആയിരുന്നു. ദില്‍ഷ കലാപരമായും ടാസ്‌കുകളിലും ഏറ്റവും മികവുറ്റ പ്രകടനം കാഴ്ച്ച വെച്ചയാളായിരുന്നു. അഖില്‍ മാരാര്‍ മികച്ച എന്റര്‍ടൈന്‍മെന്റും ടാസ്‌കുകളില്‍ എതിരാളികളെ നിഷ്പ്രഭരാക്കുന്ന ഒരാളായിരുന്നു.
ഈ വക ഒരു ക്വാളിറ്റിയും വിന്നര്‍ ആകാന്‍ പോകുന്ന ജിന്റോക്കില്ല. എന്ന് മാത്രമല്ല ഒട്ടും നിലവാരവും നിലപാടും ഇല്ലാത്ത ആളാണ് ഈ ജിന്റോ. ആകെ ഉള്ളത് ഓവര്‍ ആയി കാണിക്കുന്ന നിഷ്‌കു അഭിനയവും ഫേക്ക് കണ്ടന്റും (ഉറങ്ങിയിട്ട് ഉറങ്ങിയില്ല എന്ന് പറഞ്ഞും മോഷ്ടിച്ചിട്ട് മോഷ്ട്ടിച്ചില്ല എന്ന് പറഞ്ഞുമൊക്കെ മറ്റുള്ളവരുമായി അടി ഉണ്ടാക്കുക) ഓവര്‍ അമ്മ പാസവും ഉത്തരം മുട്ടിയാല്‍ കീഴ്ശ്വാസം വിട്ട് മറുപടി കൊടുക്കുന്നതും കോമാളി ഡാന്‍സും ഒക്കെ ആണ്.
നന്നായി സംസാരിക്കാനോ, ടാസ്‌ക് മനസിലാക്കി ചെയ്യാനോ ഒന്നും അറിയില്ല. രതീഷ് ജാന്മണി സിബിന്‍ എന്നിവരെ കൂട്ടി ഗ്രൂപ്പ് ഗെയിം കളിക്കാന്‍ ശ്രമിച്ചെങ്കിലും അതും അവര്‍ പുറത്തായപ്പോള്‍ ഏറ്റില്ല. പ്രൊവോക്കിംഗ് ഗെയിം കളിക്കാന്‍ നോക്കിയപ്പോള്‍ സ്വയം പ്രൊവോക്ക്ഡ് ആയി ഗബ്രിയേ തെറി വിളിച്ച് വാണിങ്ങും കിട്ടി. ഗബ്രി പോയ 54 ാം ദിവസത്തിന് ശേഷം ഓര്‍ത്തിരിക്കാന്‍ ഒരു കണ്ടന്റും ഗെയുംം ഒന്നും ജിന്റോക്കില്ല.
ശരിക്കും പറഞ്ഞാല്‍ നല്ല മസിലുള്ള ഒരു പടുവാഴ. ജാസ്മിന്‍ ഗബ്രി കോംബോയോടുള്ള പ്രേക്ഷകരുടെ വെറുപ്പും, കണ്ടന്റ് തരാനും പൊട്ടന്‍ഷ്യലും ഉണ്ടായിരുന്ന രതീഷ്, റോക്കി, സിജോ (വിലപ്പെട്ട 4 ആഴ്ച്ച നഷ്ടമായി), സിബിന്‍ എന്നിവരുടെ പുറത്താകലും കൊണ്ട് ആരെയെങ്കിലും ഒക്കെ പിടിച്ച് രാജാവാക്കണം എന്ന് ചിന്തിച്ച് കഷ്ടപ്പെട്ട് സോഷ്യല്‍ മീഡിയ കൂട്ടം രാജാവാക്കിയ ഒരാളാണ് ജിന്റോ.
'മൂക്കളയേക്കാള്‍ ഭേദമാണ്..' എന്ന ഒരൊറ്റ കാരണം അല്ലാതെ വ്യക്തി പ്രഭാവത്തിന്റെ കാരണമോ ഗേമിന്റെ കഴിവിനെ കുറിച്ചോ പറയാന്‍ ഒരു ജിന്റോ ആരാധകനും സാധിക്കില്ല എന്നതാണ് യാഥാര്‍ഥ്യം'












Click it and Unblock the Notifications