Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ തടിതപ്പി, കള്ളക്കളികള്‍: ഇങ്ങനെ പോയാല്‍ ജിന്റോ നൂറ് ദിവസം ബിഗ് ബോസില്‍ കാണും

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ മറ്റ് മത്സരാർത്ഥികളില്‍ നിന്ന് വ്യത്യസ്തമായി തനിച്ച് ഗെയിം കളിച്ച് മുന്നേറുന്ന വ്യക്തിയാണ് ജിന്റോ. ജിന്റോയുടെ ഗെയിം രീതികൊണ്ടും അദ്ദേഹത്തിന്റെ സ്വഭാവം കൊണ്ടും ആരും അടുക്കാത്തതുമാകും. എന്ത് തന്നെയായാലും ഈ തനിച്ചുള്ള മത്സരം ജിന്റോയ്ക്ക് ഗുണം ചെയ്യുന്നുവെന്നാണ് ആരാധകർ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നത്.

ജാസ്മിനൊക്കെയുള്ള താരങ്ങള്‍ വ്യക്തി ബന്ധങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്ത ഗ്രൂപ്പിനൊപ്പം നില്‍ക്കുന്നില്ല. ഈ രീതി അവർക്ക് തന്നെ ബാധ്യതയാകുമെന്നും ആരാധകർ പറയുന്നു. അത്തരത്തില്‍ ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

jinto-jasmine

ഇന്ന് ജിന്റോ ലൈവിൽ പറയുന്നുണ്ട് പുള്ളിയുടെ ശക്തി പുള്ളിയുടെ ശക്തി ഒറ്റക്ക് കളിക്കുന്നത് കൊണ്ടാണ്. ബാക്കി ഉള്ളവർ ഗ്രൂപ്പ് കളിച്ച് അവർക്ക് ഒരു ബാധ്യയായി മാറും എന്നാണ്. ഇവിടെ ജിന്റോ എന്ന മൈന്‍ഡ് ഗെയിമറെ ആർക്കും മനസ്സിലാകുന്നില്ല. ഈ വീക്ക്‌ ടാസ്ക് നോക്ക്. ജിന്റോ ആദ്യം തൊട്ടേ ഉള്ള പ്ലാൻ നെസ്റ്റ് ടീം നെ തോല്പിക്കുക എന്നത് മാത്രം ആയിരുന്നു. സ്വന്തം ടീമിനെ ജയിപ്പിക്കുന്നതിലും ഉപരി.

ഇത് ഈ ടാസ്ക് തുടങ്ങിയപ്പോൾ മുതൽ കാണാം. കാരണം ഇവിടെ നെസ്റ്റ് ടീം ജയികുക എന്നത് ക്യാപ്റ്റൻസി നെസ്റ്റ് ടീം ലേക്ക് പോകുമ്പോൾ. ആ ക്യാപ്റ്റന് ചില പവർ കിട്ടും. അത് ഒരു പരിധിവരെ ജാസ്മിൻ ആഗ്രഹിക്കുന്നുണ്ട്. കാരണം നെസ്റ്റ് ടീമിലെ ഒരാൾ ക്യാപ്റ്റൻ ആയാൽ ജാസ്മിനെ എടുത്ത് പവർ ടീമിൽ ഇടും. അത് ഉറപ്പാണ്. അതിൽ ജിന്റോയുടെ കണക്ക് കൂട്ടല്‍ വളരെ കൃത്യം ആയിരുന്നു. ജാസ്മിനും ഗബ്രിയും പോലും ഇത് ഡിസ്കസ് ചെയ്യുന്നുണ്ട്.

ഇനി ഇപ്പോൾ ജാസ്മിൻ അങ്ങനെ ഉള്ളിൽ ഇല്ല എങ്കിൽ പോലും ഫലത്തിൽ അത് തന്നെ സംഭവിക്കും. പക്ഷെ അത് തന്നെ ജാസ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ആദ്യ ടാസ്ക് കഴിഞ്ഞപ്പോൾ ഡെന്‍ - 0. ടണല്‍ - 3, നെസ്റ്റ് - 2, പവർ - 1. ഇവിടെ രാവിലെ തന്നെ ജിന്റോ നെസ്റ്റ് ടീമിന് എതിരെ കളിക്കാൻ എല്ലാരെയും ചട്ടം കൂട്ടുന്നു. പക്ഷെ നെസ്റ്റ് ടീം പവർ ടീമിനെ ടണല്‍ ടീമിന് എതിരെ തിരിക്കുന്നു. എന്നിട്ട് ഡെന്‍ ടീമിൽ നിന്നും ജാസ്മിനെയും ശ്രീതുനെയും ക്യാൻവാസ് ചെയുന്നു. അവരും ടണല്‍ ടീമിന് എതിരെ കളിക്കാം എന്ന് പറയുന്നു, ജിന്റോ അൻസിബ എന്നിവർ അറിയാതെ. ഫലത്തിൽ ജിന്റോ യുടെ കണക്ക്കൂട്ടല്‍ കറക്ടാണ്.

ജാസ്മിന് ടണലിന് എതിരെ കളിക്കാൻ കാരണം എന്ത്. സ്വന്തം ടീം ജയിക്കാൻ ആണോ. അല്ല കാരണം അവർക്ക് ഓള്‍റെഡി പൂജ്യം പോയിന്റ് ആണ്. ഇനി എത്ര കളിച്ചാലും ജയിക്കില്ല. പിന്നെ കളിക്കാൻ ഉദ്ദേശിക്കുന്നത് നെസ്റ്റ്ന് വേണ്ടി. പക്ഷെ കളി തുടങ്ങിയപ്പോൾ പവർ ടീം ജിൻറോക്ക് നേരെ തിരിഞ്ഞു ( അത് എന്ത് സ്ട്രാറ്റജിയാണെന്ന് പവർ ടീമിന് ഒട്ടും അറിയില്ല).

അവിടെ ശ്രീതു ടണലിലേക്ക്ബോംബ് ഇടുന്നു. ടാസ്ക് കഴിഞ്ഞപ്പോൾ ജിന്റോ ഇതു കണ്ട് തന്റെ കണക്ക് കൂട്ടല്‍ കൃത്യം ആണെന്ന് ബോധ്യത്തിൽ ടണലിനോട് ജാസ്മിൻ നെസ്റ്റ് ടീമിനെ ആണ് സപ്പോർട്ട് ചെയുന്നത് എന്ന് പറഞ്ഞു.
ഇത് കേട്ട് ജാസ്മിൻ ചൂടാകുന്നു. ഞാൻ അങ്ങനെ അവരെ സപ്പോർട്ട് ചെയ്തു എന്ന് കാണിച്ചത് ആണെന്ന് പറഞ്ഞു തടി തപ്പുന്നു റെസ്മിനോട് .

പിന്നീട് ജാസ്മിന് ഇതു കാരണം ടീം നെസ്റ്റ് എതിരെ കളിക്കേണ്ട വന്നു. കാരണം റെസ്മിനോട് പറഞ്ഞു പോയി. ഇനി അവർക്ക് എതിരെ കളിക്കാൻ പറ്റില്ല. അങ്ങനെ അവർ നെസ്റ്റ്നെ തോല്പിക്കുന്നു ടണല്‍ ജയിക്കുന്നു. ശരിക്കും ലോജിക്കലി തോൽപ്പിക്കേണ്ടത് ടണലിനേയാണ് ആണ്. അവർക്കാണ് കൂടുതൽ പോയിന്റ്. പക്ഷെ ഗെയിം എന്നതില്‍ ഉപരി അവിടെ ഉള്ള ബന്ധങ്ങളില്‍ ലോക്കായി കിടക്കുകയാണ് പലരും. അവിടെ ആ ലോക്കിൽ പെടാതെ ഒറ്റക്ക് കളിക്കുന്ന ഒരേ ഒരു ഗെയിമർ ജിന്റോ ആണ്. ജാസ്മിനൊന്നും അങ്ങനേയല്ല. ജിന്റോയെ സമ്പത്തിച്ചിടത്തോളം ശത്രുക്കളെ ഒക്കെ പൂട്ടി. അദ്ദേഹം കപ്പ് എടുത്തില്ലെങ്കിലും നൂറ് ദിവസം അവിടെ ഉണ്ടാകും. എതിരാളികളായി നില്‍ക്കുന്ന ആരേയും അദ്ദേഹത്തിന് ഒരു വിഷയം അല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+