'ജാസ്മിനുമായി ഇനി ജിന്റോ ഉടക്കില്ല, അടുത്ത ടാർഗറ്റ് ഈ 2 പേരാണ്..മറ്റൊരു ഗെയിം പ്ലാൻ'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലെ കരുത്തരായ മത്സരാർത്ഥികളിൽ ഒരാളാണ് ജിന്റോ. തുടക്കത്തിൽ ജാസ്മിനായിരുന്നു ഗബ്രിയുടെ ടാർഗറ്റ്. പലപ്പോഴും ഇരുവരും തമ്മിലുള്ള തർക്കങ്ങൾ ഹൗസിൽ വലിയ പൊട്ടിത്തെറിക്ക് തന്നെ കാരണമായിട്ടുണ്ട്. എന്നാൽ ഫൈനലിലേക്ക് അടുക്കുമ്പോൾ ഇനി ജിന്റോ തന്റെ ഗെയിം പ്ലാൻ മാറ്റുമെന്ന് പറയുകയാണ് ഒരു ആരാധകൻ. ജാസ്മിനോട് ജിന്റോ ഇനി ഉടക്കില്ലെന്നും ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിൽ ആരാധകൻ പറയുന്നു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം
'ആശാൻ രജിത് കുമാറിന്റെ ശിഷ്വതം സ്വീകരിച്ച് ടോക്സിക്- കുല ടീമിന്റെ രായാവ് ആവാൻ വന്നതാണ്. ഇദ്ദേഹം അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് ഗെയിം ഉണ്ടാക്കി അകത്ത് വന്നു. യൂട്യൂബിൽ ഉള്ള പിആർ ചാനലുകൾക്ക് ക്യാഷ് എറിഞ്ഞു എല്ലാം സജ്ജീകരിച്ചാണ് അണ്ണൻ അകത്തു വന്നത്. ആദ്യം പാളിയത് ഗ്രൂപ്പ് +പവർ ടീം കൺസെപ്റ്റ് ആയിരുന്നു. എല്ലാ പ്ലാനിങ്ങും തെറ്റി. പക്ഷെ പവറിൽ കയറിയപ്പോൾ ഒറ്റപ്പെടൽ ഗെയിമിന് വേണ്ടി നുണ പറഞ്ഞ് കൂടെയുള്ള റെസ്മിനെ വരെ വെറുപ്പിച്ചു എല്ലാരേയും എതിരാക്കാൻ പുള്ളിക്ക് സാധിച്ചു. ആ സെന്റിമെൻസിന്, മുകളിൽ പറഞ്ഞ രാജാപ്പാട്ട് ടീം വീണു. ആശാനേ പോലെ സ്ത്രീകളെ മോശം പറഞ്ഞു അവരെ ട്രിഗർ ചെയ്തു ഇരവാദം മുഴക്കി കുല ടീംസിന് ആ ഒച്ചയിടുന്ന സ്ത്രീയോട് തോന്നുന്ന വെറുപ്പ് തനിക്ക് സപ്പോർട്ട് ആക്കാൻ ശ്രമിക്കുക ആണ് ചെയ്തത്.അതിൽ ഒരു പരിധി വരെ വിജയിച്ചു.

ജിന്റോയുടെ വലിയ അടികൾ എല്ലാം ലേഡീസ് ആയിട്ടാണ്. അതിൽ തന്നെ ബോൾഡ് ആയുള്ളവരെ മാത്രമേ തിരഞ്ഞെടുക്കു.. അൻസിബ, ശ്രീതു ഒന്നും അണ്ണൻ കാര്യമായി മൈന്റ് ചെയ്യില്ല. അവർ ജനിച്ചു വന്ന സ്ഥലത്തെ കളിയാക്കിയും, ഡ്രസിനെ കുറ്റം പറഞ്ഞും ആശാന്റെ പാത പിന്തുടർന്നു. എങ്കിലും ആശാനേ പോലെ സംസാരിക്കാൻ കഴിവില്ലാത്തതും മണ്ടൻ ഇമേജും പണി കൊടുത്തു. ഒറ്റ രാജാവ് ആയി വിലസാൻ പറ്റാതെ വന്നു.. ഒറ്റ അഴച കൊണ്ട് സിബിനും കഴിഞ്ഞ ആഴ്ച അൻസിബയും ഇവന്റെ ഫാൻസിനെ പകുതി വിഴുങ്ങിയത് നമ്മൾ കണ്ടല്ലോ. അവര്‍ ഗതികേട് കൊണ്ടാണ് കൂടെ നിക്കുന്നത് എന്നുള്ളതിന് ഉദാഹരണം ആണ്.
Wild കാർഡ് വന്ന ശേഷം അളിയൻ ആകെ പെട്ടു. ഒറ്റപ്പെടാൻ ആരും സമ്മതിക്കില്ല. ജിന്റോ 4+4=10 എന്ന് പറഞ്ഞാൽ അഭിഷേക്, സിബിൻ, സായി ഒക്കെ അത് സമ്മതിച്ചു കൊടുക്കും . അതുകൊണ്ട് തന്നെ കണ്ടന്റ് ക്ഷാമം വന്നു സൈഡ് ആയി. സിബിൻ പോയതോടെ ഒന്ന് വീണ്ടും പൊങ്ങി വന്നെങ്കിലും കഴിഞ്ഞ രണ്ടാഴ്ച ആകെ കണ്ടത് ജാസ്മിൻ ആയുള്ള അടിയിൽ മാത്രം ആണ്.. സാബു, ശ്വേത ഉള്ളത് കൊണ്ട് ഈ ആഴ്ച അധികം വിളച്ചിൽ എടുക്കാതെ തന്നെ മുങ്ങി നടന്നു. എങ്കിലും പിആർ ചാനൽ വഴി ജിന്റോയുടെ ഗെയിം എന്നൊക്കെ പറഞ്ഞു പിടിച്ചു നിർത്തുന്നുണ്ട് .
ഒറ്റപ്പെടൽ നടക്കാതെ വന്നതോടെ ഇനി അടുത്ത ആഴ്ച പവർ ടീമിൽ കൂടെ ഉള്ള ശ്രീതുവിനെ വെറുപ്പിച്ചു അവിടെ ഒറ്റപ്പെടൽ ഗെയിം ആയിരിക്കും അണ്ണന്റെ പ്ലാൻ. അല്ലെങ്കിൽ ഷോട്ട് ടെമ്പർ ആയ റെസ്മിൻ, അല്ലെങ്കിൽ നോറയായിരിക്കും ടാർഗറ്റ്. 'ജിൻജാസ്' പുറത്തു ഹിറ്റ് ആണെന്ന് അറിഞ്ഞതോടെ ജാസു,ജാസു എന്ന് വിളിച്ചു നടക്കുന്നത് കൊണ്ടും, ചൊറിഞ്ഞു പോയാൽ അവള് തേച്ചോട്ടിക്കും എന്നറിവുള്ളത് കൊണ്ടും ജാസ്മിനോട് ഉടക്കാൻ ചാൻസ് ഇല്ല എന്ന് തോന്നുന്നു. സഹതാപം ഇവനോടു അല്ല ഇവന്റെ പൊട്ടത്തരങ്ങൾ കണ്ടിട്ടും രാജാവിനെ കിട്ടാൻ സപ്പോർട്ട് ചെയ്യുന്ന അടിമകളോട് ആണ്',പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications