ബിഗ് ബോസിലേക്ക് സാഗറും ജുനൈസും എത്തുന്നു; കൂടെ ആ പ്രിയ നടനും, കളി പഠിപ്പിക്കുമോ, മാറുമോ?
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. ഇനിയങ്ങോട്ടുള്ള ദിവസങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.
ടിക്കറ്റ് ടു ഫിനാലെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ സമയത്ത് ബിഗ് ബോസ് വീടനകത്തേക്ക് നാല് പേരാണ് എത്താൻ പോകുന്നത്. ജോജു ജോർജ്ജും ജുനൈസും സാഗറും അഭിനയയുമാണ് എത്തുന്നത്.
പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണോ ഇവർ എത്തുന്നത്. അതോ ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കുകൾ നൽകാനാണോ എന്നൊന്നും വ്യക്തമല്ല. സാഗറും ജുനൈസും സീസൺ 5 ലെ മത്സരാർത്ഥികളാണ്. അതുകൊണ്ട് ഇവരെത്തുമ്പോൾ പ്രത്യേകിച്ച് എന്തെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

നേരത്തെ ദിലീപ് എത്തിയിരുന്നു. ദിലീപ് എത്തിയത് സിനിമയുടെ പ്രൊമോഷന് വേണ്ടിയായിരുന്നു. അത് കൊണ്ട് തന്നെ ജോജു എത്തുന്നത് സിനിമയുടെ പ്രൊമോഷന് മാത്രമായിരിക്കില്ല എന്നാണ് പ്രേക്ഷകർ കരുതുന്നത്. എന്തായാലും ഇവരെത്തുന്നതോടെ ബിഗ് ബോസ് വീട്ടിലെ കളി മാറുമോ എന്ന് കണ്ടറിയണം.
അതേ സമയം കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ നിന്നും അപ്സര പുറത്തായിരുന്നു. ബിഗ് ബോസ് വീട്ടിനകത്ത് ഉള്ളവർക്കും അപ്സരയ്ക്കും ഈ പുറത്താകൽ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ഫൈനൽ 5 ൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരാളായിരുന്നു അപ്സര. ഈ ഘട്ടത്തിൽ അപ്സര പുറത്താകുമെന്ന് ആരും കരുതിയിരുന്നില്ല. അഭിഷേക്, ഋഷി. അൻസിബ, ശ്രീതു, അർജുൻ, ജിന്റോ, ജാസ്മിൻ, അപ്സര എന്നിവരാണ് നോമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്.
ഇതിൽ നാല് പേരെ ബിഗ് ബോസ് ആക്റ്റിവിറ്റി ഏരിയയിലേക്ക് വിളിക്കുകയായിരുന്നു. ജാസ്മിൻ, അഭിഷേക്, ഋഷി, അപ്സര എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇവർക്ക് മുന്നിലായി കളങ്ങളും ഓരോ കളത്തിലും ഓരോ കത്തുകളും ബിഗ് ബോസ് തയ്യാറാക്കിയിരുന്നു. ആദ്യം ഓരോരുത്തരോട് ഓരോ കളങ്ങളിൽ നിൽക്കാൻ ബിഗ് ബോസ് ആവശ്യപ്പെട്ടു. പിന്നീട് അതത് കളങ്ങളിലുള്ള കത്ത് വായിച്ച് അതിലെ നിർദ്ദേശനമനുസരിച്ച് വേണം കാര്യം ചെയ്യാൻ.
ഋഷിക്ക് ലഭിച്ച കത്തിൽ ലിവിംഗ് ഏരിയയിൽ പോയിരുന്ന് അവിടെ നിന്നും ജിന്റോയെ പറഞ്ഞുവിടാൻ ആയിരുന്നു. ഇതനുസരിച്ച് എല്ലാവരും ഒരേ നിരയിൽ മുന്നിൽ ഒരു കളം മാത്രമെന്ന നിലയിൽ എത്തിയപ്പോൾ മുന്നിലുള്ള കത്ത് എടുത്ത് ക്യാമറയ്ക്ക് നേരെ പിടിക്കാൻ ബിഗ് ബോസ് പറയുന്നു. ജാസ്മിനും ജിന്റോയും അഭിഷേകും എടുത്ത കത്തിൽ സേവ്ഡ് എന്നായിരുന്നു എഴുതിയത്. അപ്സരയ്ക്ക് ലഭിച്ചതിൽ എവിക്റ്റഡ് എന്നായിരുന്നു. എന്തായാലും ഇനിയുള്ള ദിവസങ്ങൾ തീപാറുന്ന പോരാട്ടങ്ങളായിരിക്കും നടക്കുക. ആരൊക്കെയാവും ടോപ്പ് ഫൈനലിൽ എത്തുക എന്ന് കണ്ടറിയാം..












Click it and Unblock the Notifications