Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറത്ത് പോകുമ്പോള്‍ തലയില്‍ മുണ്ടിടുമെന്ന് ജാസ്മിന്‍: വീട്ടില്‍ വീണ്ടും ഗബ്രി സംസാര വിഷയം

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന് അകത്തും ഒരു പോലെ ചർച്ച വിഷയമായ കാര്യമാണ് ജാസ്മിന്‍ - ഗബ്രി കോംമ്പോ. ഗബ്രിയുടെ പുറത്താകലോടെ ഷോയ്ക്ക് അകത്ത് ഇപ്പോള്‍ അത് പഴയ പോലെ വലിയ ചർച്ചാ വിഷയം അല്ലെങ്കിലും പുറത്ത് അതിന് ശേഷമാണ് വിവാദങ്ങള്‍ കൂടുതല്‍ ശക്തിയായി ഉയർന്ന് വന്നത്. മത്സാരാർത്ഥികളുടെ ബന്ധുക്കള്‍ അടക്കം ഈ വിവാദങ്ങളുടെ ഭാഗമായിട്ടുണ്ട്.

ഏറെ ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് വീണ്ടും ബിഗ് ബോസില്‍ ഗബ്രി വിഷയം ചർച്ചയായിരിക്കുകയാണ്. മറ്റാരുമല്ല ജാസ്മിന്‍ തന്നെയാണ് ഗബ്രിയുടെ കാര്യം പറഞ്ഞത്. ഇന്നലെ നോറ പോയതിന് ശേഷമാണ് സംഭവം. സായി, അഭിഷേക്, സിജോ, റിഷി, ജാസ്മിന്‍ എന്നിവർ റൂമില്‍ സംസാരിച്ച് ഇരിക്കുകയായിരുന്നു. ഈ സമയത്ത് എല്ലാവരും പോകുമ്പോള്‍ എന്നെ തനിച്ചാക്കി പോകല്ലേയെന്ന തരത്തില്‍ ജാസ്മിന്‍ സംസാരിച്ചു.

jasmin-gabri

ജാസ്മിന് ബിഗ് ബോസ് വീട്ടില്‍ പഴയത് പോലെ ആരും കമ്പനിയില്ലെന്നതാണ് സത്യം. ഇതോടെ നിനക്ക് റിഷിയുണ്ടല്ലോ, നിങ്ങള്‍ തമ്മില്‍ സംസാരിച്ചിരിക്കുന്നതായിരിക്കും നല്ലതെന്ന് സായി പറയുന്നു. ഇതോടെയാണ് "എന്റെ പിള്ളേർ ഉണ്ടായിരുന്നെങ്കില്‍" എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് ജാസ്മിന്‍ പറയുന്നത്.

ഇതാണ് ഈ പിള്ളേർ എന്ന് ചോദിക്കുമ്പോഴാണ് ഗബ്രിയും റസ്മിനുമെന്ന് ജാസ്മിന്‍ ഉത്തരം നല്‍കുന്നത്. അവർ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒറ്റപ്പെടില്ലായിരുന്നു. ഗബ്രിയോ റസ്മിനോ ആരെങ്കിലും ഒരാളുണ്ടായിരുന്നെങ്കില്‍ മതിയായിരുന്നു എന്നും ജാസ്മിന്‍ പറയുന്നു. എനിക്ക് ഒരാളെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നുവെന്ന് റിഷിയും പറയുന്നു.

മറുവശത്ത് ബിബി എന്ന പ്ലാറ്റ് ഫോമിനെ എങ്ങനെ വിനിയോഗിക്കണമെന്ന് ഗബ്രിക്കും ജാസ്മിനും അറിയില്ലായിരുന്നുവെന്ന് സിജോയും സായിയും പറയുന്നുണ്ട്. നമ്മള്‍ ബിഗ് ബോസില്‍ പോയിരുന്നുവെന്ന് നമ്മുടെ മക്കളൊക്കെ അഭിമാനത്തോടെ പറയേണ്ടതാണ്. ബിഗ് ബോസിനെ യൂസ് ചെയ്യാന്‍ അറിയണം. എന്നാല്‍ പലർക്കും അതിന് സാധിക്കുന്നില്ല. ബിബി എന്ന് പറയുന്നത് നൂറ് ദിവസത്തെ കാര്യം മാത്രമല്ല. എന്റെ ഒരു പ്രായവും കാര്യങ്ങളും വെച്ച് നോക്കുമ്പോള്‍ അവരെ പിള്ളേരായിട്ട് തന്നെയാണ് കാണുന്നതെന്നും സായി പറയുന്നു.

അവർ ഇവിടെ കാണിച്ച പല കാര്യങ്ങളും ശരിയായില്ല. ഈ ഷോയ്ക്ക് ഒരു മൂല്യം കൊടുക്കുന്നവർക്ക് അത് മോശമായി തോന്നിയിട്ടുണ്ടാകും. ലാലേട്ടനും ബിഗ് ബോസ് ടീമിനുമൊക്കെ ഇത് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന് സിജോ സായിയോടും പറയുന്നുണ്ട്. അതേസമയം മറ്റൊരു വേളയില്‍ ഇവിടുന്ന് ഇറങ്ങുമ്പോള്‍ എനിക്ക് ജാസ്മിന്റെ കൂടെ തന്നെ ഇറങ്ങണമെന്ന് സായി പറയുന്നുണ്ട്. അപ്പോള്‍ ജാസ്മിന്‍ അടുത്തിരുന്ന് പറയുന്നതാകട്ടെ "ഞാന് തലയില്‍ മുട്ടിണ്ട് പോകും" എന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+