ബിഗ് ബോസ് മലയാളം സീസൺ 6: പ്രേക്ഷകർ കാത്തിരുന്ന അപ്ഡേറ്റ്, ലോഞ്ചിംഗ് ഡേറ്റ് ഉറപ്പിച്ചു!!
ബിഗ് ബോസ് മലയാളം സീസൺ 6 എന്നാണ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഫെബ്രുവരി അവസാനം ഉണ്ടാകുമെന്നും മാർച്ചിൽ ആയിരിക്കുമെന്നും ഒക്കെയുള്ള ചർച്ചകൾ നടന്നിരുന്നു. ഇപ്പോൾ ഏതാണ്ട് ഉറപ്പിച്ച തീയതി വെളിപ്പെടുത്തിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം മത്സരാർത്ഥികൾക്കായുള്ള പ്രാഥമിക ഓഡിഷനുകൾ ജനുവരി 17,1 8 തീയതികളിൽ നടന്നുവെന്നാണ് റിപ്പോർട്ട്.
ബിഗ് ബോസ് സീസൺ ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ ലോഗോ പുറത്തിറക്കിയിരുന്നു. എന്നാൽ തീയതി പുറത്തുവിട്ടിരുന്നില്ല. ഇപ്പോൾ ബിഗ് ബോസ് മല്ലു എന്ന ചാനലാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ബിഗ് ബോസ് മല്ലുവിലെ രേവതി പറയുന്നത് പ്രകാരം മാർച്ച് 10 ന് തന്നെ ബിഗ് ബോസ് മലയാളം സീസൺ 6 ആരംഭിക്കും.

മാർച്ച് 10 ന് തന്നെ ബിഗ് ബോസ് മലയാളം സീസൺ 6 ആരംഭിക്കും എന്നാണ് രേവതി പറയുന്നത്. 9ാം തീയതി മത്സരാർത്ഥികൾ ചെന്നൈയിലെ ബിഗ് ബോസ് വീട്ടിലേക്ക് കയറുമെന്നും രേവതി പറയുന്നു. മാർച്ച് 3ാം തീയതി മത്സരാർത്ഥികൾ ചെന്നൈയിലേക്ക് പുറപ്പെടുമെന്നും ലാലേട്ടന്റെ ഷൂട്ടും 9ാം തീയതി ആയിരിക്കുമെന്നും പറയുന്നു. 25 പേർ ഉണ്ടാകുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. പത്താം തിയതി ഏഴ് മണിക്ക് ലോഞ്ച് ആരംഭിക്കുമെന്നും രേവതി പറയുന്നു.
നിരവധി പ്രമോകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഏറ്റവും പുതിയ. പ്രോമോയിൽ മോഹൻലാൽ പുതിയ സീസണിൽ നാല് ബെഡ്റൂമുകൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപ്പിച്ചു. ഡിസ്നി ഹോട്ട്സ്റ്റാറിൽ ഷോ 24/7 സ്ട്രീം ചെയ്യും. സോഷ്യൽ മീഡിയിൽ ബിഗ് ബോസ് 6 ൽ എത്താൻ സാധ്യത ഉള്ള മത്സരാർത്ഥികളെ കുറിച്ച് ചർച്ച നടക്കുന്നുണ്ട്. ടിവി സീരയിൽ താരങ്ങളായ ബീന ആന്റണി, അൻഷിത ആൻജി. ദയ്യാന ഹമീദ്. നടൻ ജീത്തു വേണു ഗോപാൽ വരെയുള്ളവരുടെ പേരുകൾ കേൾക്കുന്നു. സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണ, അസ്ല മാർലി, ജാസ്മിൻ ജാഫർ, ആറാട്ട് അണ്ണൻ, അമല ഷാജി എന്നിവരുടെ പേരുകളും കേൾക്കുന്നുണ്ട്.
പുതിയ അപഡേഷനിൽ ബീന ആന്റണി, പൂജ ( ബിഹൈൻഡ് വുഡ്സ്) മുകേഷ് നായർ, ബനോയ്, ബിനീഷ് ബാസ്റ്റിൻ. ഷാലു പേയാട്, സായ് കൃഷ്ണ, ശ്രീലക്ഷ്മി അറയ്ക്കൽ, ജാസ്മിൻ ജാഫർ, ആദ്യ പ്രസാദ്, സിജോല ടോക്സ്, അഖിൽ ആനന്ദ്, ഡയാന ഹമീദ്, കലാഭവൻ നവാസ്, ഋഷി കുമാർ, റൈഡർ ഗേൾ എന്നറിയപ്പെടുന്ന അനിഷ നായർ, ലിയാൻഡ്ര മരിയ കേരള ഫുഡി. ഹെലൻ ഓഫ് സ്പാർട്ട ധന്യ എന്നിവരുണ്ടാകും എന്നാണ് പറയുന്നത്.












Click it and Unblock the Notifications