Get Updates
Get notified of breaking news, exclusive insights, and must-see stories!

അസി റോക്കിയുടെ ആരാണ് അനു ജോസഫ്: റോക്കി മാന്‍ഷന്‍ ആരുടേത്: എല്ലാത്തിനും ഉത്തരവുമായി ലിറ്റില്‍ റോക്കി

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഫിസിക്കല്‍ അസാള്‍ട്ട് എന്ന കുറ്റത്തിന് പല താരങ്ങളും പുറത്തായിട്ടുണ്ടെങ്കിലും അസി റോക്കി ചെയ്തത് പോലുള്ള കൃത്യം ചെയ്ത് പുറത്തായവർ ആരുമില്ല. സഹമത്സരാർത്ഥിയായ സിജോയെ ശക്തമായ രീതിയില്‍ ശാരീരികമായി നേരിട്ടെന്ന കുറ്റത്തിനായിരുന്നു അസി റോക്കിയെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ ബിഗ് ബോസില്‍ കണ്ടതില്‍ നിന്നും അല്‍പം കൂളായ വ്യക്തിയാണ് തന്റെ പിതാവെന്നാണ് അസി റോക്കിയുടെ മകന്‍ അഭിപ്രായപ്പെടുന്നത്.

ആറുവർഷമായി ബിഗ് ബോസ് ഞാനും കാണുന്നുണ്ട്. അത്തരമൊരു ഷോയിലേക്ക് അച്ഛന്‍ കൂടെ പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ അതിന്റേതായ ഒരു ആകാംക്ഷ എനിക്കും ഉണ്ടായിരുന്നു. ഷോയില്‍ നിന്നും പുറത്ത് വന്നവരുമൊക്കെയായി അദ്ദേഹത്തിന് ബന്ധമുണ്ട്. വീട്ടില്‍ ദേഷ്യം വന്നാലും കൂളായി തന്നെ കാര്യങ്ങള്‍ പറഞ്ഞ് തരുമെന്നും മഴവില്‍ കേരളമെന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ലിറ്റില്‍ റോക്കി പറയുന്നു.

asi-rocky-anujoseph

ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് അച്ഛന്‍ ഷോയിലേക്ക് പോയത്. അദ്ദേഹത്തിന് ഇങ്ങനെ മടങ്ങി വരേണ്ടി വന്നതില്‍ എനിക്ക് വിഷമം തോന്നി. ബിഗ് ബോസ് ഒരു പ്രവോക്കിങ് ഗെയിമാണ്. അവിടെ കാര്യങ്ങള്‍ കൈവിട്ട് പോകും. പുള്ളി എന്തായാലും അവിടെ ഉള്ള രണ്ടാഴ്ചകൊണ്ട് ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്.

സിജോ നല്ലൊരു സുഹൃത്തായിരുന്നു എന്ന് പറഞ്ഞിരുന്നു. നെഗറ്റീവായിട്ടൊന്നും പറഞ്ഞിട്ടില്ല. പുള്ളി അങ്ങനേയുള്ള ആളുകളൊന്നും അല്ല. വീട്ടിലെ കാര്യങ്ങളിലേക്ക് വരികയാണെങ്കില്‍ അച്ഛന് പൂച്ചകളെ വലിയ ഇഷ്ടമാണ്. എന്നെ സംബന്ധിച്ച് ചെറുപ്പം മുതല്‍ തന്നെ പൂച്ചകളെ കാണുന്നതിനാല്‍ അത്ര ഇഷ്ടമില്ല. ഞങ്ങള്‍ രണ്ടുപേരും കിക്ക് ബോക്സിങ് താരങ്ങളുമാണെന്നും ലിറ്റി റോക്കി പറയുന്നു.

റോക്കി മാന്‍ഷന്‍ എന്നത് അച്ഛന്റേത് തന്നെയാണ്. ശരിക്കും അതൊരു പ്രോജ്കടാണ്. അവിടെ രണ്ട് വീടുണ്ട്. രണ്ടാമത്തെ വീട് അവിടെ പണിയുന്നതേയുള്ളു, അത് അനു ചേച്ചിയുടെ വീടാണ്. അവർ രണ്ടുപേരും ബിസിനസ് പങ്കാളികളാണ്. സിനിമയില്‍ അഭിനയിക്കണമെന്നതാണ് അച്ഛന്റെ പ്രധാന ആഗ്രഹം. വലിയ വലിയ സ്വപ്നങ്ങള്‍ വേറേയുമുണ്ട്. അതൊക്കെ ഇപ്പോള്‍ പറയുന്നില്ല.

അച്ഛന്റെ വിജയങ്ങളുടേയെല്ലാം പിന്നില്‍ അമ്മയുണ്ട്. ബിഗ് ബോസിലേക്ക് പോകുമ്പോള്‍ വീട്ടില്‍ നിന്നും ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിച്ചാണ് പോയത്. രണ്ട് മൂന്ന് ഓഡീഷന്‍സ് കഴിഞ്ഞാണ് അച്ഛന് സെലക്ഷന്‍ കിട്ടിയത്. ഓഡീഷനെക്കുറിച്ച് ആരോ പറഞ്ഞാണ് അച്ഛന്‍ അറിയുന്നത് എന്നാണെന്നാണ് തോന്നുന്നത്. അത് ആരാണെന്നും അറിയില്ല.

ബിഗ് ബോസില്‍ എത്തിയതിന് ശേഷം രണ്ടാഴ്ചയാണെങ്കിലും പുള്ളി നല്ല വൃത്തിക്ക് തന്നെ ഗെയിം കളിച്ചു. അതില്‍ ഞാന്‍ തൃപ്തനാണ്. ഒരു മുന്നറിയിപ്പ് കൊടുത്തിട്ട് അദ്ദേഹത്തെ ബിഗ് ബോസില്‍ തന്നെ നിർത്തിയിരുന്നതെങ്കില്‍ എന്ന് തോന്നിയിരുന്നു. അച്ഛന്‍ ഇറങ്ങിയതിന് ശേഷം ബിഗ് ബോസ് ഇപ്പോള്‍ സ്ഥിരമായി കാണാറില്ലെന്നും ലിറ്റില്‍ റോക്കി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+